ഹൂസ്റ്റൺ : ഹാർവി കൊടുങ്കാറ്റിനെ തുടർന്നുണ്ടായ ദുരന്തത്തിന്ഇരയായവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഹായ ഹസ്തങ്ങൾനീളുമ്പോൾ മൊണ്ടാനയിൽ നിന്നുള്ള ഡാനിയേലി പാമർ എന്ന മൂന്ന്കുട്ടികളുടെ മാതാവ് സംഭാവനയായി നൽകിയത് 1000 ഔൺസ് മുലപ്പാൽ.

ഹൂസ്റ്റണിലെ ഹാർവി ടെലിവിഷനിലൂടെ കണ്ടുകൊണ്ടിരുന്ന പാമറിനുഅടിയന്തിരമായി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹം. പിന്നെ ഒന്നുംആലോചിച്ചില്ല. പാമറിന്റെ ഇളയ മകനു ജന്മനാ ഹൃദയ സംബന്ധമായ രോഗംഉള്ളതിനാൽ മുലപ്പാൽ കുടിക്കുന്നതിൽ നിന്നും തടഞ്ഞിരുന്നു.
മുലപ്പാൽ നൂറു കണക്കിനു ചെറിയ കുപ്പികളിലാക്കി ശീതികരിച്ചുഹൂസ്റ്റണിലേക്ക് ഷിപ്പിങ്ങ് ചെയ്യുകയായിരുന്നു.

ഏകദേശം 1040 ഔൺസ് പാൽ ശരാശരി 3 ഔൺസ് ഒരു തവണ എന്ന നിലയിൽ 346ഫീഡിങ്ങിന് മതിയാകും എന്നാണ് പാമർ പറഞ്ഞത്.വ്യത്യസ്ത കാരണങ്ങളാൽ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ കഴിയാത്തഅമ്മമാർക്ക്, ശരിയായ രീതിയിൽ ലാബിൽ പരിശോധന നടത്തി ലഭിക്കുന്നപാൽ വളരെ ആശ്വാസകരമാണ്.

ശരിയായി പരിശോധന നടത്താതെ നൽകുന്ന പാൽ എച്ച്ഐവി ഇൻഫക്ഷൻസ്എന്നിവക്ക് കാരണമാകും എന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾമുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാമറിന്റേതുൾപ്പെടെ ആശുത്രികളിൽപരിശോധന നടത്തി സൂക്ഷിക്കുന്ന പാൽ കുട്ടികൾക്ക് ജീവൻദായക ഔഷധംകൂടിയാണെന്ന് സിഡിസി പറയുന്നു.