ഫ്ളോറിഡ (ഹോളിഹിൽ): മൂന്ന് വയസ്സുള്ള മകന്റെ കാൽ പാദം ബാത്ത് ടമ്പിലെ ചൂടുവെള്ളത്തിലിട്ട് ഗുരുതരമായി പരിക്കേൽപ്പിച്ച മാതാവ് ഷെറിറ്റ ഹാരിസിന് (23) 30 വർഷത്തെ ജയിൽ ശിക്ഷ.2017 ഏപ്രിൽ മാസം നടന്ന സംഭവത്തിന് ശേഷം ജാമ്യത്തിലായിരുന്ന ഷെറിറ്റായുടെ ജാമ്യം റദ്ദാക്കി ജയിലിലടക്കുന്നതിന് സെപ്റ്റംബർ 10 തിങ്കളാഴ്ച ജഡ്ജി ഉത്തരവിട്ടു.

കുറ്റ സമ്മതം നടത്തിയ പ്രതിയുടെ ശിക്ഷ വിധിക്കുന്നതിനുള്ള തിയ്യതി പിന്നീട് നിശ്ചയിക്കും.ബാത്ത് ടമ്പിൽ വെള്ളം തുറന്നിട്ടിരുന്നുവന്നും കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നുവെന്നുമാണ് ഷെറിറ്റ് പൊലീസിനെ അറിയിച്ചത്.ഇവർ തന്നെയാണ് കുട്ടിക്ക് പൊള്ളലേറ്റ വിവരം 911 ൽ വിളിച്ചറിയിച്ചത്. ഫോൺ ചെയ്യുന്നതിനിടയിൽ കുട്ടിയുട കരച്ചിൽ കേൾക്കാമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാലിൽ നിന്നും തൊലിയുരിഞ്ഞു തുടങ്ങിയതായി പൊലീസ് കണ്ടെത്തിയിരുന്നു.ഒരു മാസത്തിന് ശേഷം ഷെറിറ്റായുടെ ബോയ് ഫ്രണ്ട് സംഭവത്തിന്റെ വിശദാംശങ്ങൾ പൊലീസിനെ അറിയിച്ചു. താനും ഷെറിറ്റയും തമ്മിൽ തർക്കമുണ്ടായതായും, തുടർന്ന് കോപാകുലയായ ഷെറിറ്റ കുട്ടിയെ മനഃപൂർവ്വം ബാത്ത് ടമ്പിലെ ചൂടുവെള്ളം തുറന്നിട്ട് അതിൽ ഇരു കാലുകളും താഴ്‌ത്തി വെക്കുകയായിരുന്നുവെന്നും അറിയിച്ചിരുന്നു.

ബാല പീഡനത്തിനും. മനഃപൂർവ്വം കുട്ടിയെ ഗുരുതരമായി പരിക്കേൽപിക്കുകയും ചെയ്ത കേസ്സിൽ 30 വർഷത്തെ ശിക്ഷയാണ് ലഭിക്കുക.