- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നർത്തകി ആർ എൽ വി പുഷ്പ രാജുവിന് എ.എം ക്ലബ്ബിന്റെ ആദരം
പാലാ: പ്രശസ്ത നൃത്ത ഗുരുവും കൊറിയോഗ്രാഫറും ആയ ആർ എൽ വി പുഷ്പ രാജുവിന് ഫോർ എ.എം ക്ലബ്ബിന്റെ ആദരം മാണി സി കാപ്പൻ എം എൽ എ സമ്മാനിച്ചു. ഫ്രഞ്ച് നർത്തകി ലുബ ഷീൽഡിനോടൊപ്പം ആറന്മുളയിലെ വിജ്ഞാന കലാവേദിയിലും പാലാ രാഗമാലികയിലുമായി 30 വർഷത്തിലധികമായി കലാ പ്രവർത്തനം നടത്തിവരുന്നതിനാണ് ആദരവ് നൽകിയത്.
ഭാരതീയ-പാശ്ചാത്യ നൃത്ത സമന്വയ കളരികൾക്ക് റോമൻ ദേവൻ ജാനസിനെയും മഹാഗണപതിയെയും കോർത്തിണക്കി പുഷ്പരാജു അവതരിപ്പിച്ച നൃത്തശില്പം ലോക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 12 രാജ്യങ്ങളിലായി പതിനായിരത്തിൽ പരം അംഗങ്ങളുള്ള ഫോർ എ.എം ക്ലബ്ബിന്റെ ഫൗണ്ടർ പ്രശസ്ത സിനിമ സംവിധയകൻ റോബിൻ തിരുമലയാണ്.
ചടങ്ങിൽ അഡ്‌മിനിസ്‌ട്രേറ്റർ ജി ശ്രീകുമാർ, കൺവീനർ രഞ്ജിനി പ്രദീപ് എന്നിവർ പ്രസംഗിച്ചു
Next Story