- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂലൈ ഏഴിന് മുമ്പ് മോമന്റ്സ് എന്ന ആപ്പിലേക്ക് മാറിയില്ലെങ്കിൽ നിങ്ങൾ മൊബൈലിൽ നിന്നും അപ്ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളും നഷ്ടമാകും; മുന്നറിയിപ്പുമായി ഫേസ്‌ബുക്ക്
നിങ്ങൾ മൊബൈലിൽ നിന്നും പതിവായി ഫേസ്‌ബുക്കിലേക്ക് ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്ന ആളാണോ...? എന്നാൽ ജൂലൈ ഏഴിന് മുമ്പ് നിങ്ങൾ മോമന്റ്സ് എന്ന ആപ്പിലേക്ക് മാറിയിട്ടില്ലെങ്കിൽ നിങ്ങൾ മൊബൈലിൽ നിന്നും അപ്ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളും നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി ഫേസ്‌ബുക്ക് രംഗത്തെത്തി. തങ്ങളുടെ ഫോണുകളിൽ നിന്നും തങ്ങളുടെ ഓൺലൈൻ പ്രൊഫൈലുകളിലേക്ക് പ്രൈവറ്റ്ലി സിങ്ക് ചെയ്ത ഫോട്ടോകൾ ഇത്തരത്തിൽ നഷ്ടപ്പെടുമെന്നാണ് യൂസർമാർക്ക് അയച്ച ഇമെയിലിലൂടെ ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്. ഫോട്ടോകൾ നഷ്ടമാകാതിരിക്കാൻ ജൂലൈ ഏഴിന് മുമ്പ് മോമന്റ്സ് എന്ന ആപ്പിലേക്ക് മാറുകയോ ഓൺലൈൻ പ്രൊഫൈലുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്തില്ലെങ്കിൽ ഇവ ഡിലീറ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഫോണുകളിൽ നിന്നും ഫേസ്‌ബുക്കിലേക്ക് പ്രൈവറ്റ്ലി സിങ്ക് ചെയ്ത ഫോട്ടോകൾ അടുത്ത് തന്നെ ഡിലീറ്റ് ചെയ്യുമെന്നാണ് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റേറ്റ്മെന്റിലൂടെ ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്.ഫേസ്‌ബുക്കിൽ നിന്നുള്ള പുതിയ ആപ്പായ മോമന്റ്സിലേക്ക് മ
നിങ്ങൾ മൊബൈലിൽ നിന്നും പതിവായി ഫേസ്‌ബുക്കിലേക്ക് ഫോട്ടോകൾ അപ്ലോഡ് ചെയ്യുന്ന ആളാണോ...? എന്നാൽ ജൂലൈ ഏഴിന് മുമ്പ് നിങ്ങൾ മോമന്റ്സ് എന്ന ആപ്പിലേക്ക് മാറിയിട്ടില്ലെങ്കിൽ നിങ്ങൾ മൊബൈലിൽ നിന്നും അപ്ലോഡ് ചെയ്ത എല്ലാ ചിത്രങ്ങളും നഷ്ടമാകുമെന്ന മുന്നറിയിപ്പുമായി ഫേസ്‌ബുക്ക് രംഗത്തെത്തി. തങ്ങളുടെ ഫോണുകളിൽ നിന്നും തങ്ങളുടെ ഓൺലൈൻ പ്രൊഫൈലുകളിലേക്ക് പ്രൈവറ്റ്ലി സിങ്ക് ചെയ്ത ഫോട്ടോകൾ ഇത്തരത്തിൽ നഷ്ടപ്പെടുമെന്നാണ് യൂസർമാർക്ക് അയച്ച ഇമെയിലിലൂടെ ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്. ഫോട്ടോകൾ നഷ്ടമാകാതിരിക്കാൻ ജൂലൈ ഏഴിന് മുമ്പ് മോമന്റ്സ് എന്ന ആപ്പിലേക്ക് മാറുകയോ ഓൺലൈൻ പ്രൊഫൈലുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുകയോ ചെയ്തില്ലെങ്കിൽ ഇവ ഡിലീറ്റ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഫോണുകളിൽ നിന്നും ഫേസ്‌ബുക്കിലേക്ക് പ്രൈവറ്റ്ലി സിങ്ക് ചെയ്ത ഫോട്ടോകൾ അടുത്ത് തന്നെ ഡിലീറ്റ് ചെയ്യുമെന്നാണ് ഓൺലൈനിൽ പോസ്റ്റ് ചെയ്ത ഒരു സ്റ്റേറ്റ്മെന്റിലൂടെ ഫേസ്‌ബുക്ക് അറിയിച്ചിരിക്കുന്നത്.ഫേസ്‌ബുക്കിൽ നിന്നുള്ള പുതിയ ആപ്പായ മോമന്റ്സിലേക്ക് മാറിയാൽ ഇതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കും.പ്രസ്തുത ആപ്പിലൂടെ ഫോട്ടോകൾ ഓർഗനൈസ് ചെയ്യാനും നിങ്ങളുടെ ഫോണിൽ നിന്നും അവ ഫേസ്‌ബുക്കിലേക്ക് സിങ്ക് ചെയ്യാനും സാധിക്കുമെന്നാണ് ഫേസ്‌ബുക്ക് പറയുന്നത്.2015ലാണ് ഈ ആപ്പ് റിലീസ് ചെയ്തിരുന്നത്. ഗൂഗിൾ പ്ലേ, ആപ്പിളിന്റെ ആപ്പ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്നും ഈ ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.രണ്ട് പ്ലാറ്റ്ഫോമുകളിൽ നിന്നും ഇപ്പോൾ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന 100 ആപ്പുകളിൽ പെട്ട ആപ്പാണ് മോമന്റ്സ്.
2012 മുതൽ ഈ ഫീച്ചർ ലഭ്യമായിരുന്നു. തങ്ങളുടെ ഫോണുകളിൽ നിന്നും ഫേസ്‌ബുക്കിലേക്ക് സിങ്ക് ചെയ്ത എല്ലാ ഫോട്ടോകളുടെയും ബാക്കപ്പ് ഈ ഫീച്ചറിലൂടെ സാധ്യമായിരുന്നു.തങ്ങളുടെ ഫോട്ടോകൾ ട്രാക്ക് ചെയ്യുന്നതിനായി യൂസർമാർക്ക് ഫേസ്‌ബുക്ക് ആപ്പായ സിങ്ക്ഡിലൂടെയോ അല്ലെങ്കിൽ സിങ്ക്ഡ് ഫ്രം ഫോണിലൂടെ ഡെസ്‌ക്ടോപ്പ് പ്രൊഫൈലിലൂടെയോ ആൽബം ആക്സസ് ചെയ്യുകയോ വേണം. ഇത്തരത്തിലുള്ള ഒരു ഫക്ഷൻ ഉണ്ടെന്ന് നിരവധി യൂസർമാർക്ക് അറിവില്ലെന്നതാണ് യാഥാർത്ഥ്യം. ചിലർക്ക് ഇതിനെക്കുറിച്ച് ഓർമയുമില്ല.എന്നാൽ സോഷ്യൽ മീഡിയ ഇത്തരത്തിലുള്ള നടപടി സ്വീകരിച്ചതിൽ പല യൂസർമാർക്കും എതിർപ്പുണ്ട്. ഈ ആപ്പ് നിർബന്ധിപ്പിച്ച് ഇൻസ്റ്റാൾ ചെയ്യിക്കാൻ ഫേസ്‌ബുക്ക് ശ്രമിക്കുകയാണെന്നും ചിലർ ആരോപിക്കുന്നു.