- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ ചാമ്പ്യൻസ് ലീഗിൽ യുവന്റസ് ഫൈനലിൽ; ഗോൾ നേടിയത് മരിയോ മാൻസുകിച്ചും ഡാനി ആൽവ്സും: ഫൈനൽ ഇന്ന്
റോം മൊണാക്കോയെ (21) മറികടന്ന് യുവന്റസ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 4-1 ന്റെ മുൻതൂക്കമാണ് യുവന്റസിനുള്ളത്. ചൊവ്വാഴ്ച രാത്രി നടന്ന രണ്ടാം പാദ സെമിയിൽ മരിയോ മാൻസുകിച്ചും (33) ഡാനി ആൽവ്സുമാണ് (44) യുവന്റസിന്റെ ഗോളുകൾ നേടിയത്. യുവതാരം കെയ്ലിൻ എംബാപയുടെ (69) വകയായിരുന്നു മൊണാക്കോയുടെ ഗോൾ. മൊണാക്കോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഗോൺസാലോ ഹിഗ്വെയ്ന്റെ ഇരട്ട ഗോളിൽ യുവന്റസ് (20) ജയിച്ചിരുന്നു. ബുധനാഴ്ച രാത്രി നടക്കുന്ന അത്ലറ്റിക്കോ മഡ്രിഡ്- റയൽ മഡ്രിഡ് പോരാട്ടത്തിലെ വിജയികളെയാണ് യുവന്റസ് ഫൈനലിൽ നേരിടുക.
റോം മൊണാക്കോയെ (21) മറികടന്ന് യുവന്റസ് യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 4-1 ന്റെ മുൻതൂക്കമാണ് യുവന്റസിനുള്ളത്.
ചൊവ്വാഴ്ച രാത്രി നടന്ന രണ്ടാം പാദ സെമിയിൽ മരിയോ മാൻസുകിച്ചും (33) ഡാനി ആൽവ്സുമാണ് (44) യുവന്റസിന്റെ ഗോളുകൾ നേടിയത്. യുവതാരം കെയ്ലിൻ എംബാപയുടെ (69) വകയായിരുന്നു മൊണാക്കോയുടെ ഗോൾ.
മൊണാക്കോയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഗോൺസാലോ ഹിഗ്വെയ്ന്റെ ഇരട്ട ഗോളിൽ യുവന്റസ് (20) ജയിച്ചിരുന്നു. ബുധനാഴ്ച രാത്രി നടക്കുന്ന അത്ലറ്റിക്കോ മഡ്രിഡ്- റയൽ മഡ്രിഡ് പോരാട്ടത്തിലെ വിജയികളെയാണ് യുവന്റസ് ഫൈനലിൽ നേരിടുക.
Next Story