- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരവൻ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചു; കേസ് അട്ടിമറിക്കാൻ കൂടെ നിന്നത് ആന്ധ്രക്കാരനായ ഐജി ലക്ഷ്മണ; ക്രൈംബ്രാഞ്ചിന് വിട്ട കേസ് ചേർത്തല സിഐയെ കൊണ്ട് അന്വേഷിപ്പിക്കാൻ അയച്ചത് ഇമെയിൽ; മോൺസൺ മാവുങ്കൽ കുടുങ്ങുമ്പോൾ
ആലപ്പുഴ: മോൺസൺ മാവുങ്കലിനെ തട്ടിപ്പു കേസിൽ രക്ഷപ്പെടുത്തിയത് ട്രാഫിക് ഐജിയെന്ന് റിപ്പോർട്ട്. ആന്ധ്രാക്കാരനായ ഐജി ലക്ഷ്മണയാണ് മാവുങ്കലിനെ രക്ഷപ്പെടുത്തിയതെന്നാണഅ സൂചന. ഈ ഐജിയുമായി മാവുങ്കലിന് അടുത്ത ബന്ധമുണ്ട്. ചേർത്തലയിലെ കേസിൽ അന്വേഷണ ചുമതല മാറ്റിയതിലും ഇടപെടലുണ്ട്. . ഒരുവർഷം മുൻപു വാഹനത്തട്ടിപ്പിന്റെ പേരിൽ പൊലീസ് കേസെടുത്തിരുന്നു. കാരവൻ ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഉടമസ്ഥരെ കബളിപ്പിച്ചതിനായിരുന്നു കേസ്. കേസിൽ ഉൾപ്പെട്ട വാഹനങ്ങൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലുണ്ട്. 2020 ഒക്ടോബറിലായിരുന്നു ഐജി ഈ കേസിൽ ഇടപെട്ടത്.
ഐജിയുടെ മെയിലിൽ നിന്ന് തന്നെ ഇതിന്റെ ഉത്തരവും എത്തി. പരാതിക്കാരുടെ മുന്നിൽ വച്ചും മോൺസൺ ഐജിയെ വിളിച്ചിരുന്നു. ഇതിന് പിന്നാലെയാണഅ അന്വേഷണം ചുമതല കൈമാറിയത്. ക്രൈംബ്രാഞ്ചിന് ഈ പരാതികൾ ആലപ്പുഴ എസ് പി കൈമാറി. എന്നാൽ ചേർത്തല പൊലീസ് സ്‌റ്റേഷനിൽ അന്വേഷണം മതിയെന്ന് നിർദ്ദേശിക്കുകയായിരുന്നു. ഈ ഇമെയിലിന്റെ വിവരങ്ങൾ പുറത്തു വന്നു കഴിഞ്ഞു. എറണാകുളത്ത് ഡിഐജിയായിരുന്ന ഉദ്യോഗസ്ഥനുമായും മാവുങ്കലിന് അടുത്ത ബന്ധമുണ്ടായിരുന്നു. മാവുങ്കലിന് വേണ്ടിയുള്ള ഐജിയുടെ ഇടപെടൽ മാതൃഭൂമിയാണ് റിപ്പോർട്ട് ചെയ്തത്.
പൊലീസിലെ ഒട്ടേറെ ഉന്നതോദ്യോഗസ്ഥർക്കും രാഷ്ട്രീയപ്പാർട്ടികളിലെ ഉന്നത നേതാക്കൾക്കും സിനിമാ താരങ്ങൾക്കുമെല്ലാം മോൻസണുമായി വളരെ അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിസമ്പന്നരുമുണ്ട് സൗഹൃദപ്പട്ടികയിൽ. ഹോളിസ്റ്റിക് മെഡിസിനിൽ ഡോക്ടറേറ്റുണ്ട് എന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. ഒട്ടേറെ മൊബൈൽ നമ്പറുകൾ ഉപയോഗിക്കുമായിരുന്നു. മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും എഡിജിപി മനോജ് എബ്രഹാമും അടക്കമുള്ളവരുമായി സൗഹൃദമുണ്ടായിരുന്നു. ഇതെല്ലാം ഫോട്ടോകളിലൂടെ പുറത്തു വരികയും ചെയ്തു. ഇതിന് പിന്നാലെയാണ് ഐജി ലക്ഷ്മണയുടെ ഇടപെടലും ചർച്ചയാകുന്നത്.
മോൻസൺ മാവുങ്കലിന്റെ വീടിനകത്ത് പലയിടത്തും ക്യാമറകളുണ്ട്. വീടിനകത്ത് കയറിയാൽ അംഗരക്ഷകരെയും നായ്ക്കളെയും മറികടന്ന് പുറത്തിറങ്ങാൻ എളുപ്പമല്ല. സമൂഹത്തിൽ വളരെ ഉന്നതസ്ഥാനത്തുള്ള പലർക്കുമൊപ്പം മോൻസൺ അടുപ്പത്തോടെ നിൽക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം പുറത്തുവന്നിട്ടുണ്ട്. മോൻസന്റെ തട്ടിപ്പിൽ വീണ് പണം നഷ്ടമായിട്ടും പലരും പരാതിനൽകാൻ തയ്യാറായിരുന്നില്ല. കണക്കിൽപ്പെടാത്ത പണമാണ് നൽകിയത് എന്നതിനാലാണ് പരാതിപ്പെടാൻ മടിച്ചിരുന്നതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ചേർത്തലയിൽ സ്വന്തം നാട്ടിലെ പള്ളിയിൽ പെരുന്നാളിന് മെഗാ ഷോ നടത്തിയിരുന്നു. ചലച്ചിത്രതാരങ്ങളുടെ നൃത്തവും ഗാനമേളയുമൊക്കെ ഉണ്ടായിരുന്നു അന്ന്. ചേർത്തലയിൽ 'കോസ്‌മോസ് ഗ്രൂപ്പ്' എന്ന പേരിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനമാണ് മോൻസൺ ആദ്യം നടത്തിയിരുന്നത്. ഇതിൽനിന്ന് പുരാവസ്തു വിൽപ്പനയിലേക്ക് മാറിയതെങ്ങനെ എന്ന് നാട്ടുകാർക്ക് അറിയില്ല. പ്രവാസി മലയാളികൾ വാഗമണിൽ കഴിഞ്ഞമാസം നടത്തിയ പരിപാടിയിൽ മോൻസണെ ക്ഷണിച്ചിരുന്നു. ഈ പരിപാടിക്ക് 50 ലക്ഷം രൂപ സംഭാവന നൽകിയത് പ്രവാസികളെത്തന്നെ ഞെട്ടിച്ചിരുന്നു.
ചേർത്തല മാവുങ്കൽ മോൻസൺ അറിയപ്പെട്ടിരുന്നത് ഡോ. മോൻസൺ മാവുങ്കൽ എന്ന പേരിലായിരുന്നു. എങ്ങനെയാണ് ഇയാൾ 'ഡോക്ടർ' ആയതെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. കലൂരിൽ മാസം അരലക്ഷം രൂപ വാടകയ്ക്കാണ് വീട് എടുത്ത് താമസം തുടങ്ങിയത്. എന്നാൽ എട്ടു മാസമായി വാടക കൊടുത്തിട്ടില്ല. പ്രവാസി മലയാളി ഫൗണ്ടേഷൻ രക്ഷാധികാരി, വേൾഡ് പീസ് കൗൺസിൽ മെംബർ, ഹ്യൂമൺ റ്റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ തുടങ്ങിയവയുടെ ഭാരവാഹിയാണ് എന്നു കാണിച്ചുള്ള ബോർഡുകൾ മോൻസന്റെ വീടിനു മുന്നിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഉന്നത വ്യക്തികളുടെ കൂടെനിന്ന് ചിത്രം എടുത്ത്, അവരുമായൊക്കെയുള്ള ബന്ധം പറഞ്ഞും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പ്രവാസി മലയാളിയാണെന്നും വിദേശങ്ങളിലടക്കം പുരാവസ്തുവിന്റെ വലിയ ബിസിനസാണെന്നും മറ്റും പറഞ്ഞാണ് ആളുകളെ പറഞ്ഞുപറ്റിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ