- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്തു സംഭവിച്ചാലും എൽഡിഎഫിലേക്കില്ലെന്ന് തീർത്ത് പറഞ്ഞ് മോൻസ് ജോസഫ്; ആകെയുള്ള ഒരു എംഎൽഎ കൂടി തന്നെ വിട്ടു പോകുന്നതിൽ അസ്വസ്തനായി പിജെ ജോസഫ്; കോട്ടയം ജില്ലാ പഞ്ചായത്ത് പിടിക്കാൻ മാണി നടത്തിയ നീക്കം കേരളാ കോൺഗ്രസിലെ പ്രശ്നങ്ങൾ വഷളാക്കുന്നു
തിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്തിലെ സി.പി.എം ബന്ധത്തിന്റെ പേരിൽ കേരള കോൺഗ്രസി(എം)ലെ ഭിന്നത ശക്തമായ സാഹചര്യത്തിൽ ഇന്നു വൈകിട്ട് ഇവിടെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗം നിർണായകം. എന്തുവന്നാലും താൻ ഇടതുമുന്നണിയിലേക്കില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണ്ണായകമാണ്. മാണിയേയും മകൻ ജോസ് കെ മാണിയേയും യുഡിഎഫിലെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ തുറന്നു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇടതുമുന്നണി മാത്രമാണ് മാണിക്കുള്ള ഏക ആശ്രയം. അതുകൊണ്ട് തന്നെ ഇതിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് പിജെ ജോസഫിനും അറിയാം. ഈ സാഹചര്യത്തിലും മോൻസ് നിലപാട് കടുപ്പിക്കുകയാണ്. രാത്രി എട്ടുമണിക്കു നിയമസഭാ ഹോസ്റ്റലിലെ മാണിയുടെ മുറിയിലാണു യോഗം. വെള്ളിയാഴ്ച പാലായിലെ വസതിയിൽ എംപിമാരെയും എംഎൽഎമാരെയും അണിനിരത്തി പ്രശ്‌നപരിഹാരത്തിനു മാണി ശ്രമിച്ചുവെങ്കിലും പി.ജെ.ജോസഫും മോൻസ് ജോസഫും ആ യോഗത്തിൽ പങ്കെടുത്തില്ല. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നു പി.ജെ.ജോസഫ് അറിയിച്ചിട്ടുണ്ട്. അഭിപ്രായവ്യത്യാ
തിരുവനന്തപുരം: കോട്ടയം ജില്ലാപഞ്ചായത്തിലെ സി.പി.എം ബന്ധത്തിന്റെ പേരിൽ കേരള കോൺഗ്രസി(എം)ലെ ഭിന്നത ശക്തമായ സാഹചര്യത്തിൽ ഇന്നു വൈകിട്ട് ഇവിടെ ചേരുന്ന പാർലമെന്ററി പാർട്ടി യോഗം നിർണായകം. എന്തുവന്നാലും താൻ ഇടതുമുന്നണിയിലേക്കില്ലെന്ന് മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഇന്നത്തെ യോഗം നിർണ്ണായകമാണ്. മാണിയേയും മകൻ ജോസ് കെ മാണിയേയും യുഡിഎഫിലെടുക്കില്ലെന്ന് കോൺഗ്രസ് നേതാക്കൾ തുറന്നു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ഇടതുമുന്നണി മാത്രമാണ് മാണിക്കുള്ള ഏക ആശ്രയം. അതുകൊണ്ട് തന്നെ ഇതിനെ പിന്തുണയ്‌ക്കേണ്ടി വരുമെന്ന് പിജെ ജോസഫിനും അറിയാം. ഈ സാഹചര്യത്തിലും മോൻസ് നിലപാട് കടുപ്പിക്കുകയാണ്.
രാത്രി എട്ടുമണിക്കു നിയമസഭാ ഹോസ്റ്റലിലെ മാണിയുടെ മുറിയിലാണു യോഗം. വെള്ളിയാഴ്ച പാലായിലെ വസതിയിൽ എംപിമാരെയും എംഎൽഎമാരെയും അണിനിരത്തി പ്രശ്‌നപരിഹാരത്തിനു മാണി ശ്രമിച്ചുവെങ്കിലും പി.ജെ.ജോസഫും മോൻസ് ജോസഫും ആ യോഗത്തിൽ പങ്കെടുത്തില്ല. ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുമെന്നു പി.ജെ.ജോസഫ് അറിയിച്ചിട്ടുണ്ട്. അഭിപ്രായവ്യത്യാസമുള്ളതു യോഗത്തിൽ വ്യക്തമാക്കുമെന്നും അറിയിച്ചിരിക്കുന്നു. എങ്കിലും പുതിയ പാർട്ടിക്കില്ലെന്നാണ് ജോസഫിന്റെ നിലപാട്. അതിന് ആരോഗ്യ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. ഇതോടെ മോൻസിന് പ്രതീക്ഷിച്ച പിന്തുണ കിട്ടുന്നുമില്ല. പുതിയ പാർട്ടിയുടെ നേതൃത്വം ജോസഫ് ഏറ്റെടുക്കുകയാണെങ്കിൽ ഇതിനൊപ്പം സഹകരിക്കാൻ മാണി വിഭാഗത്തിലെ നേതാക്കൾ പോലും തയ്യാറായിരുന്നു. ഈ സാഹചര്യത്തിലും ജോസഫ് മാണിയെ വിട്ട് പുതിയ പാർട്ടിക്ക് തയ്യാറല്ല.
അതിനിടെ പാർട്ടിയിൽ ഭിന്നിപ്പുണ്ടാക്കാമെന്ന് ആരും കരുതേണ്ടെന്ന് കെ.എം.മാണി പ്രതികരിച്ചിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാർട്ടിയാണു കേരള കോൺഗ്രസ്. ഇന്നു നടക്കുന്ന പാർലമെന്ററി പാർട്ടിയോഗം തർക്ക വിഷയങ്ങളെല്ലാം ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജോസഫിനെ അനുനയിപ്പിക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസവും മാണിക്കുണ്ട്. മോൻസ് ജോസഫ് പാർട്ടി വിട്ടാലും കുഴപ്പമില്ലെന്നാണ് മാണിയുടെ നിലപാട്. എന്നാൽ മോൻസ് കൂടെ വിട്ടുപോയാൽ ജോസഫിന് പാർട്ടിയിൽ ആരും ഇല്ലാതെ വരും. മാണിയുമായി ലയിക്കുമ്പോൾ മോൻസും ടിയു കുരുവിളയുമായിരുന്നു ജോസഫ് വിഭാഗത്തിലെ എംഎൽഎമാർ. ഇതിൽ കുരുവിള ഇത്തവണ തെരഞ്ഞെടുപ്പിൽ തോറ്റു. മോൻസ് ജയിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ മോൻസ് കേരളാ കോൺഗ്രസ് വിട്ടാൽ മാണിയുടെ പാർട്ടിയുടെ പാർലമെന്ററീ പാർട്ടിയിൽ ജോസഫ് ഏകനാകും.
കേരള കോൺഗ്രസിൽ ഭിന്നത രൂക്ഷമാകുകയും പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരുകയും ചെയ്യുന്ന സാഹചര്യത്തിൽ പി.ജെ.ജോസഫ് എംഎൽഎ ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ സവിധത്തിൽ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. തൊടുപുഴയിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇന്നലെ വൈകുന്നേരം അദ്ദേഹം പള്ളിയിൽ എത്തിയത്. ഇതിന് ശേഷമാണ് താൻ പാർട്ടി പിളർത്താനില്ലെന്ന സൂചന ജോസഫ് നൽകിയത്. മോൻസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. എന്നാൽ ജോസഫിൽ സമ്മർദ്ദം തുടരാനാണ് മോൻസിന്റെ തീരുമാനം. നേരത്തെ ജോസഫിനെ വിട്ടു പോയ ഫ്രാൻസിസ് ജോർജു കൂട്ടരും മോൻസിന് പിന്തുണയുമായുണ്ട്. നിലവിൽ ഇടത് ക്യാമ്പിനൊപ്പമാണ് ഫ്രാൻസിസ് ജോർജ്. ജോസഫിനൊപ്പം വലതുപക്ഷത്തേക്ക് കൂടുമാറാൻ ഫ്രാൻസിസ് ജോർജ് തയ്യാറാണെന്നാണ് സൂചന. എന്നാൽ ജോസഫ് മനസ്സ് തുറക്കാത്തത് ഇവരേയും വെട്ടിലാക്കുന്നു.
കേരളാ കോൺഗ്രസ് എം ചരൽകുന്നു ക്യാമ്പിൽ എടുത്ത നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന , പിജെ ജോസഫിഫിന്റെ കടുത്ത നിലപാടിലൂടെ വെട്ടിലായത് ഉമ്മൻ ചാണ്ടിയും മോൻസ് ജോസഫ് എം എൽ എ യും ആണെന്ന വിലയിരുത്തലാണ് സജീവമാകുന്നത്. ജോസഫിനെ കൂടെ കൂട്ടി കേരളാ കോൺഗ്രസിനെ പിളർത്താൻ കോൺഗ്രസിലെ എ വിഭാഗമാണ് ചരടുവലികൾ നടത്തിയത്.