- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് പണം വേണം;ഞാൻ സെക്‌സ് ഇഷ്ടപ്പെടുന്നു; രണ്ട് കൊല്ലത്തെ പഠനസമയത്ത് മണിക്കൂറിൽ 260 ഡോളർ ഈടാക്കി വേശ്യാവൃത്തിക്കിറങ്ങിയ സുന്ദരിയുടെ ആത്മകഥ വൈറലായപ്പോൾ; ആൻഡ്രിയയെ തേടി എത്തിയവരിൽ 80 വയസുകാരനും
പഠനത്തിനിടെ അത്യാവശ്യകാര്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ലൈംഗിക തൊഴിലിന് ഇറങ്ങിയിരുന്ന കാനഡയിലെ ടൊറന്റോവിലെ ആൻഡ്രിയ വെർഹുൻ എന്ന 27 കാരിയുടെ ആത്മകഥ വൈറലാകുന്നു. തനിക്ക് പണം വേണമെന്നും താൻ സെക്‌സ് ഇഷ്ടപ്പെടുന്നുവെന്നുമാണ് ഇവർ തുറന്നെഴുതിയിരിക്കുന്നത്. രണ്ട് കൊലത്തെ പഠനസമയത്ത് മണിക്കൂറിൽ 260 ഡോളർ ചാർജ് വാങ്ങിയായിരുന്നു താൻ ലൈംഗിക തൊഴിൽ ചെയ്തിരുന്നതെന്നും ആൻഡ്രിയ വെളിപ്പെടുത്തുന്നു.ഇക്കാലത്ത് തന്നെ തേടിയെത്തിയവരിൽ 80 കാരനും ഭിന്നശേഷിയുള്ളയാളും വരെ ഉണ്ടായിരുന്നുവെന്നും ഈ സുന്ദരി ഓർക്കുന്നു. ഫിലിം മെയ്ക്കറായ നിക്കോള ബാസുയിനുമായി ചേർന്നാണ് ആൻഡ്രിയ തന്റെ അനുഭവങ്ങൾ 'മോഡേൺ വോർ ' എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്. ടൊറന്റോ സൈറൻസ് എന്ന ഏജൻസിക്ക് വേണ്ടി ഒരു എസ്‌കോർട്ടായി പ്രവർത്തിച്ച ഇവരുടെ അനുഭവം വേറിട്ടതാണ്. പണത്തിന് വേണ്ടി ആളുകളുമായി സെക്‌സിൽ ഏർപ്പെടുന്നതിൽ തനിക്ക് ലജ്ജ തോന്നിയിരുന്നില്ലെന്നും ഈ യുവതി വെളിപ്പെടുത്തുന്നു. താൻ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതിൽ മറ്റുള്ള ലജ്ജിക്കുന്നതോർത്തായിരുന്നു തനി
പഠനത്തിനിടെ അത്യാവശ്യകാര്യങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി ലൈംഗിക തൊഴിലിന് ഇറങ്ങിയിരുന്ന കാനഡയിലെ ടൊറന്റോവിലെ ആൻഡ്രിയ വെർഹുൻ എന്ന 27 കാരിയുടെ ആത്മകഥ വൈറലാകുന്നു. തനിക്ക് പണം വേണമെന്നും താൻ സെക്‌സ് ഇഷ്ടപ്പെടുന്നുവെന്നുമാണ് ഇവർ തുറന്നെഴുതിയിരിക്കുന്നത്. രണ്ട് കൊലത്തെ പഠനസമയത്ത് മണിക്കൂറിൽ 260 ഡോളർ ചാർജ് വാങ്ങിയായിരുന്നു താൻ ലൈംഗിക തൊഴിൽ ചെയ്തിരുന്നതെന്നും ആൻഡ്രിയ വെളിപ്പെടുത്തുന്നു.ഇക്കാലത്ത് തന്നെ തേടിയെത്തിയവരിൽ 80 കാരനും ഭിന്നശേഷിയുള്ളയാളും വരെ ഉണ്ടായിരുന്നുവെന്നും ഈ സുന്ദരി ഓർക്കുന്നു.
ഫിലിം മെയ്ക്കറായ നിക്കോള ബാസുയിനുമായി ചേർന്നാണ് ആൻഡ്രിയ തന്റെ അനുഭവങ്ങൾ 'മോഡേൺ വോർ ' എന്ന പേരിൽ പുറത്തിറക്കിയിരിക്കുന്നത്. ടൊറന്റോ സൈറൻസ് എന്ന ഏജൻസിക്ക് വേണ്ടി ഒരു എസ്‌കോർട്ടായി പ്രവർത്തിച്ച ഇവരുടെ അനുഭവം വേറിട്ടതാണ്. പണത്തിന് വേണ്ടി ആളുകളുമായി സെക്‌സിൽ ഏർപ്പെടുന്നതിൽ തനിക്ക് ലജ്ജ തോന്നിയിരുന്നില്ലെന്നും ഈ യുവതി വെളിപ്പെടുത്തുന്നു. താൻ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതിൽ മറ്റുള്ള ലജ്ജിക്കുന്നതോർത്തായിരുന്നു തനിക്ക് നാണക്കേടെന്നും ആൻഡ്രിയ പറയുന്നു.
ലൈംഗികത മോശം കാര്യമാണെന്ന ധാരണയാണ് ആയിരക്കണക്കിന് വർഷങ്ങളായി ഇവിടുത്തെ സമൂഹത്തിലുള്ളതെന്നും അതാണ് ലൈംഗിക തൊഴിലാളികൾക്ക് സ്വയം ലജ്ജ തോന്നുന്നതെന്നും ആൻഡ്രിയ പറയുന്നു. എന്നാൽ തനിക്ക് ഒരിക്കലും അത്തരം നാണക്കേട് തോന്നിയിട്ടില്ലെന്നും താൻ സ്വയം ബഹുമാനിക്കുന്ന ആളാണെന്നും ഈ സുന്ദരി ഈ പുസ്തകത്തിലൂടെ തുറന്നടിക്കുന്നു. എന്നാൽ ഇപ്പോൾ കാലം മാറിയെന്നും തങ്ങളുടെ അനുഭവങ്ങൾ മുന്നോട്ട് വന്ന് വെളിപ്പെടുത്താനുള്ള സുരക്ഷിതത്വം നിരവധി ലൈംഗിക തൊഴിലാളികൾക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും ആൻഡ്രിയ അഭിപ്രായപ്പെടുന്നു.
തന്റെ ഒരു സുഹൃത്തിനൊപ്പം ഒരു സ്ട്രിപ്പ് ക്ലബിൽ പോയതിന് ശേഷമായിരുന്നു ലൈംഗിക തൊഴിലാളിയാകണമെന്ന ചിന്ത തനിക്കുണ്ടായതെന്നും ആൻഡ്രിയ പറയുന്നു.അവിടെ വച്ച് ഡാൻസർമാരെ തന്റെ ഒരു സഹപാഠി നിന്ദിച്ചത് തന്റെ ജീവിതം മാറ്റി മറിച്ചുവെന്നും ലൈംഗിക തൊഴിൽ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്നും ഈ സുന്ദരി വ്യക്തമാക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ്‌ടൊറന്റോയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിക്കുമ്പോഴായിരുന്നു ആൻഡ്രിയ സാഹസം നിറഞ്ഞ ഈ തൊഴിൽ ചെയ്തിരുന്നത്. തന്റെ സാഹിത്യക്ലാസുകളിൽ നിന്നും ലഭിച്ച കാൽപനികമായ കാഴ്ചപ്പാടുകൾ ഒരുഎസ്‌കോർട്ട് ആകാനുള്ള തീരുമാനത്തെ സ്വാധീനിച്ചിരുന്നുവെന്നും യുവതി പറയുന്നു.