- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിരവധി തട്ടിപ്പ് കേസുകളിൽ പ്രതി; അദ്ധ്യാപികയേയും ഭർത്താവിനേയും കബളിപ്പിച്ചത് സുപ്രീംകോടതി വക്കീലെന്ന് പറഞ്ഞ്; വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് തട്ടിയത് 75 ലക്ഷം രൂപ; പ്രധാനമന്ത്രിയുടെ സ്റ്റാഫ് ചമഞ്ഞ് കോടികൾ തട്ടിയതടക്കം നിരവധി കേസുകൾ സുധീറിന്റെ പേരിൽ
തിരുവനന്തപുരം: സുപ്രീംകോടതി വക്കീൽ ചമഞ്ഞ് കോടതി കേസുകളിൽ സഹായിക്കാമെന്നും വിസ ശരിയാക്കിത്തരാമെന്നും വാഗ്ദാനം നൽകി 75 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയിൽ കേസ് ഇഴയുന്നു. തൃശ്ശൂർ കൊണ്ടാഴി മണിയൻകോട്ടിൽ സുധീറിനെതിരെ തിരുവനന്തപുരം സ്വദേശിനിയായ അദ്ധ്യാപിക ജൂഡിയൻ ലോപ്പസ് നൽകിയ പരാതിയാണ് രണ്ട് വർഷമായി തീരുമാനമില്ലാതെ നീളുന്നത്. പലരിൽ നിന്നും കടം വാങ്ങിയ പണമാണ് ഇവർ സുധീറിന് നൽകിയത്. ഇതിനിടെ കടക്കാരുടെ ശല്യം കൂടിയായപ്പോൾ നൽകിയ പണം ഉടൻ തിരിച്ചുകിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാണെന്ന് ജൂഢിയൻ ലോപ്പസ് പറയുന്നു.
തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ അദ്ധ്യാപികയായിരുന്ന ജൂഢിയൻ ലോപ്പസിന് ഡിവിഷൻ ഫാൾ മൂലം 2011 ൽ തൊഴിൽ നഷ്ടപ്പെട്ടിരുന്നു. ഇതിനെതിരെ ഹൈക്കോടതിയിൽ അവർ കേസ് നൽകിയെങ്കിലും കേരളത്തിലാകെ വേരുകളുള്ള തലസ്ഥാന പ്രമുഖ മാനേജ്‌മെന്റ് സ്‌കൂളിനെതിരെ കേസ് നടത്താൻ അഭിഭാഷകർ ആരും തയ്യാറായില്ല. ഈ സമയത്താണ് സുപ്രീംകോടതി അഭിഭാഷകൻ എന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് എന്നും മനുഷ്യാവകാശ പ്രവർത്തകനാണെന്നും വിശ്വസിപ്പിച്ച് സുധീർ ഇവരെ സമീപിക്കുന്നത്.
കേസ് നടത്തിതരാമെന്ന് പറഞ്ഞ് ഈ കേസുമായി ബന്ധപ്പെട്ട രേഖകളൊക്കെ അയാൾ കൈക്കലാക്കിയെന്ന് അവർ നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ അയാൾ കേസിൽ ഹാജരാകാതെ ജൂഢി ടീച്ചറുടെ കൈയിൽ നിന്നും പലപ്പോഴായി ലക്ഷങ്ങൾ ഫീസിനത്തിൽ വാങ്ങികൊണ്ടിരുന്നു. വാദിയുടെ വക്കീൽ ഹാജരാകാത്തതിനാൽ കേസ് 2018 ൽ ജൂൺ ഏഴിന് ഹൈക്കോടതി തള്ളിയപ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടു എന്ന് ജൂഢി ടീച്ചറും കുടുംബവും അറിയുന്നത്. എന്നാൽ അപ്പോഴേയ്ക്ക് കേസിന്റെ പേരിൽ തട്ടിയെടുത്ത പണത്തെ കൂടാതെ ടീച്ചറിനും കുടുംബത്തിനും വിദേശത്തേയ്ക്ക് വിസ എടുത്തുനൽകാമെന്നു പറഞ്ഞും ലക്ഷങ്ങൾ കബളിപ്പിച്ചിട്ടുണ്ടായിരുന്നു.
ആകെ 75 ലക്ഷം രൂപയോളം ഇവരിൽ നിന്നും സുധീർ പറ്റിച്ചതായി പരാതിയിൽ പറയുന്നു. പലരിൽ നിന്നും കടം വാങ്ങിയ പണമാണിതെന്നും അവർ സങ്കടപ്പെടുന്നു. ഇവരെ കബളിപ്പിച്ചത് കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് ചമഞ്ഞ് ആളുകളെ പറ്റിച്ച് പണം തട്ടിയ നിരവധി മറ്റ് കേസുകളും ഇയാളുടെ പേരിലുണ്ട്. കഴിഞ്ഞ മാർച്ചിൽ സുധീർ ബാലകൃഷ്ണൻ അറസ്റ്റിലായി. എന്നാൽ ഭാര്യ രത്നകുമാരി വഞ്ചിയൂർ ജില്ലാ കോടതിയിൽ എതിർ കക്ഷിയായി ജാമ്യത്തിനപേക്ഷിച്ചു. ജാമ്യാപേക്ഷയിൽ സാമ്പത്തിക തട്ടിപ്പിന്റെ വിവരങ്ങൾ ബോധപൂർവ്വം മറച്ചു വച്ചെങ്കിലും കേസ് തള്ളി.
കേസ് തള്ളിയ ഉത്തരവുമായി അവർ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചു ആ കേസിൽ മാർച്ച് 26 ന് സുധീറിന്റെയും രത്നകുമാരിയുടേയും അറസ്റ്റ് തടഞ്ഞു കൊണ്ട് ഇടക്കാല ഉത്തരവ് ലഭിച്ചു. കന്റോൺമെന്റ് പൊലീസ് ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിച്ചെങ്കിലും ആ കേസിൽ തുടർനടപടികളൊന്നും ആയിട്ടില്ല. പണം തിരികെ കിട്ടാൻ വൈകുമ്പോൾ കടക്കാരുടെ ഉപദ്രവം മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ജൂഢി ടീച്ചറും കുടുംബവും. കേസിന്റെ ആവശ്യത്തിനെന്ന് പറഞ്ഞ് ഒപ്പിട്ട് വാങ്ങിയ ചെക്ക് ലീഫുകളും മുദ്രപത്രങ്ങളും കാണിച്ച് സുധീർ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ജൂഢി ടീച്ചർ പരാതിപ്പെടുന്നു.
മറുനാടന് മലയാളി ബ്യൂറോ