മെൽബൺ: മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയും ലിബർട്ടി ഫിനാൻസും സംയുക്തമായി എല്ലാ മാസവും മൂന്നാമത്തെ ബുധനാഴ്ചകളിൽ 'സേവ് മണി' സെമിനാറുകൾ  നടത്തുന്നു.   ഡാണ്ടിനോങ് സാൽവേഷൻ ആർമി ഹാളിൽ ആണ് സെമിനാറുകൾ നടക്കുന്നത്.  ആദ്യത്തെ സെമിനാർ മാർച്ച് 18 ബുധനാഴ്ച നടക്കും. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 8 പേർക്ക് മാത്രം ആണ് പ്രവേശനം.

നിങ്ങളുടെ സൂപ്പർ ആനുവേഷൻ ഫണ്ട്, റ്റാക്‌സ് അടക്കുന്ന തുക, കുറഞ്ഞ പലിശ നിരക്കുള്ള ഹോം ലോൺ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ എന്നിവ,  റിയൽ എസ്‌റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റിലൂടെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നും, നിങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായി മലയാളത്തിൽ അനേക വർഷത്തെ പ്രവർത്തി പരിചയമുള്ള പീറ്റർ പൈലി നയിക്കുന്ന ഈ സെമിനാറിൽ സംവദിക്കാം.

സെമിനാറിൽ രജിസ്റ്റർ ചെയ്യുന്നതിന് info@mavaustralia.com.au എന്ന ഈമെയിലിൽ ബന്ധപ്പെടുകയോ 0423404982 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക. സെമിനാറും ആയി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക പീറ്റർ പൈലി 0403312517.