- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ നിക്ഷേപതട്ടിപ്പ്: 50 കോടിയുമായി പാലക്കാട് കുമരനെല്ലൂർ സ്വദേശി മുങ്ങി; ഇയാളെ കാണാനില്ലെന്ന് നാട്ടിലെ ബന്ധുക്കൾക്കും പരാതി
ദുബായ്: പ്രവാസികളിൽ നിന്ന് സമാഹരിച്ച വൻ തുകയുമായി പാലക്കാട് കുമരനെല്ലൂർ സ്വദേശി മുങ്ങി. 50 കോടിയിലേറെ രൂപ ഇയാൾ കൈക്കലാക്കിയതാണ് പരാതി. കുമരനല്ലൂർ തൊഴപുറത്ത് വീട്ടിൽ സനൂപിനെതിരെയാണ് കാണാതായിരിക്കുന്നത്. ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് 300 ലക്ഷത്തോളം ദിർഹം പ്രവാസികളിൽ ഇയാൾ നിന്ന് കൈപറ്റിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ടവർ യുഎഇയിലും നാട്ടിലും ഇയാൾക്കെതിരെ നിയമ നടപടി ആരംഭിച്ചു. ബിസിനസ് നടത്തി വൻതുക ലാഭം നേടാമെന്നാണ് ഇയാൾ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്. ശൈഖ് സായിദ് റോഡിന് സമീപത്തെ ഒരു ഐടി കന്പനി ഉദ്യോഗസ്ഥനായിരുന്നു സനൂപ്. പരാതിയുമായി ഒട്ടേറെ പ്രവാസികളാണ് രംഗത്തെത്തുന്നത്. കമ്പനിയുടെ ഉടമയും കുടുംബാംഗങ്ങളും കബളിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാലു ലക്ഷം ദിർഹം സനൂപിനെ താൻ ഏൽ്പ്പിച്ചിരുന്നതായി കമ്പനി ഉടമ പറയുന്നു. ആദ്യകാലങ്ങളിൽ കൃത്യമായി ലാഭവീതം നല്കിയിരുന്നതായും ഇവർ പറയുന്നു. സനൂപിന്റ പഴയകാല സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും തട്ടിപ്പിന് ഇരകളായി . കുടുംബത്തോടെ യുഎഇയിൽ
ദുബായ്: പ്രവാസികളിൽ നിന്ന് സമാഹരിച്ച വൻ തുകയുമായി പാലക്കാട് കുമരനെല്ലൂർ സ്വദേശി മുങ്ങി. 50 കോടിയിലേറെ രൂപ ഇയാൾ കൈക്കലാക്കിയതാണ് പരാതി. കുമരനല്ലൂർ തൊഴപുറത്ത് വീട്ടിൽ സനൂപിനെതിരെയാണ് കാണാതായിരിക്കുന്നത്.
ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് 300 ലക്ഷത്തോളം ദിർഹം പ്രവാസികളിൽ ഇയാൾ നിന്ന് കൈപറ്റിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. പണം നഷ്ടപ്പെട്ടവർ യുഎഇയിലും നാട്ടിലും ഇയാൾക്കെതിരെ നിയമ നടപടി ആരംഭിച്ചു. ബിസിനസ് നടത്തി വൻതുക ലാഭം നേടാമെന്നാണ് ഇയാൾ മറ്റുള്ളവരെ വിശ്വസിപ്പിച്ചിരുന്നത്.
ശൈഖ് സായിദ് റോഡിന് സമീപത്തെ ഒരു ഐടി കന്പനി ഉദ്യോഗസ്ഥനായിരുന്നു സനൂപ്. പരാതിയുമായി ഒട്ടേറെ പ്രവാസികളാണ് രംഗത്തെത്തുന്നത്. കമ്പനിയുടെ ഉടമയും കുടുംബാംഗങ്ങളും കബളിപ്പിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു. നാലു ലക്ഷം ദിർഹം സനൂപിനെ താൻ ഏൽ്പ്പിച്ചിരുന്നതായി കമ്പനി ഉടമ പറയുന്നു. ആദ്യകാലങ്ങളിൽ കൃത്യമായി ലാഭവീതം നല്കിയിരുന്നതായും ഇവർ പറയുന്നു. സനൂപിന്റ പഴയകാല സുഹൃത്തുക്കളും കൂടെ ജോലി ചെയ്യുന്നവരും തട്ടിപ്പിന് ഇരകളായി .
കുടുംബത്തോടെ യുഎഇയിൽ കഴിഞ്ഞിരുന്ന സനൂപിന്റ പെരുമാറ്റത്തിലും ഇടപാടുകളിലും ആർക്കും സംശയം ഉണ്ടായിരുന്നില്ല. നിക്ഷേപം നല്കുന്നവർക്ക് ചെക്കുകളാണ് ഇയാൾ ഈടായി നല്കിയിരുന്നത്. കഴിഞ്ഞമാസം കുടുംബത്തോടെ നാട്ടിലേക്ക് പോയ ശേഷം ഇയാള ഫോണിൽ കിട്ടാതായി. ഫേസ്‌ബുക്ക് അക്കൗണ്ടും നിശ്ചലമായി. ഇതോടെയാണ് പണം നൽകിയവർക്ക് സംശയം ഉണ്ടായത്. ഈട് നൽകിയ വൻതുകയുടെ ചെക്കുകൾ ബാങ്കിൽ നിന്ന് ഒന്നൊന്നായി മടങ്ങുകയും ചെയ്തതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമായത്. തൃത്താല പൊലീസിലും സനൂപിനെതിരെ പരാതിയുണ്ട്. ഇദ്ദേഹത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കളും പൊലീസിനെ സമീപിച്ചതായാണ് വിവരം.