- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ ഡിജിറ്റൽ ഇടപാടുകളും ഏതെങ്കിലും രേഖയിലുണ്ടാകും; ഇ- റുപ്പിക്ക് പൂർണ സ്വകാര്യത കിട്ടില്ലെന്ന് റിസർവ് ബാങ്ക്; പരാമർശനം യൂറോപ്യൻ സെൻട്രൽ ബാങ്ക് നടത്തിയ പരീക്ഷണം ചൂണ്ടിക്കാട്ടി; വലിയ ഇടപാടുകൾ നിരീക്ഷിക്കപ്പെടുമെന്ന് റിസർവ് ബാങ്ക് രേഖ
ന്യൂഡൽഹി: ഒരു ഡിജിറ്റൽ കറൻസിക്കും പൂർണ സ്വകാര്യത ഉറപ്പാക്കാനാകില്ലെന്ന് ആർബിഐ. എല്ലാ ഡിജിറ്റൽ ഇടപാടുകളും ഏതെങ്കിലും രേഖയിലുണ്ടാകുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.പരീക്ഷണ ഇടപാടിനു മുന്നോടിയായി കഴിഞ്ഞ മാസമിറക്കിയ രേഖയിലാണ് റിസർവ് ബാങ്ക് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.
ഡിജിറ്റൽ കറൻസിയുടെ പ്രധാന സവിശേഷതയായി പറയുന്നത് സ്വകാര്യത കിട്ടുമെന്നതാണ്. എന്നാൽ അച്ചടിച്ച കറൻസി ഉപയോഗത്തിന്റെ സ്വകാര്യത റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇറുപ്പിയിൽ ലഭിക്കില്ല.അക്കൗണ്ടിലെ പണം ചെലവഴിച്ചാലും കറൻസി നൽകുന്നതു പോലെയാണ്. വോലറ്റ് വഴിയായതിനാൽ ഇടപാട് ബാങ്ക് സ്റ്റേറ്റ്‌മെന്റിൽ രേഖപ്പെടുത്തില്ല.
യൂറോപ്യൻ സെൻട്രൽ ബാങ്ക് നടത്തിയ പരീക്ഷണം ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ ആർബിഐയുടെ പ്രതികരണം. ചെറിയ തുകകളുടെ ഇടപാടുകൾക്ക് അനോണിമിറ്റി വൗച്ചറുകൾ നൽകും.വലിയ ഇടപാടുകൾ നിരീക്ഷിക്കപ്പെടും.ഇന്ത്യയും ഇതു സ്വീകരിച്ചേക്കാമെന്നും കുറിപ്പിൽ പറയുന്നു.
നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന രൂപയുടെ അതേ മൂല്യം തന്നെയായിരിക്കും ഡിജിറ്റൽ രൂപയ്ക്കും. ഇന്ത്യയ്ക്ക് പുറമെ, ബഹാമസ്, ജമൈക്ക, നൈജീരിയ, റഷ്യ, സ്വീഡൻ, ചൈന, അമേരിക്ക എന്നിവിടങ്ങളിലും ഇത്തരത്തിൽ ഡിജിറ്റൽ കറൻസി ഉപയോഗത്തിലുണ്ട്.ഡിജിറ്റൽ രൂപയെന്നാൽ കറൻസിയുടെ ഇലക്ട്രോണിക് പതിപ്പാണ്. ബാങ്ക് നൽകുന്ന ഡിജിറ്റൽ വോളറ്റ് വഴിയാണ് ഡിജിറ്റൽ രൂപ ഉപയോഗിച്ചുള്ള പണമിടപാട് നടത്തേണ്ടത്.
വ്യക്തികൾ തമ്മിലോ, വ്യക്തിയും കടയുടമയും തമ്മിലും മറ്റും പണമിടപാട് നടത്താൻ ഡിജിറ്റൽ രൂപ ഉപയോഗിക്കാം. കടകളിൽ സ്ഥാപിച്ചിരിക്കുന്ന ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് ഡിജിറ്റൽ രൂപ വഴി പണമിടപാട് നടത്താം.നമ്മുടെ ഫോളിലുള്ള ഡിജിറ്റൽ വാലറ്റിൽ നിന്ന് ഇതേ സംവിധാനമുള്ള മറ്റൊരാളുടെ വാലറ്റിലേക്ക് കൈമാറാം. ഗൂഗിൾ പേ പോലുള്ള ആപ്പുകൾ ബാങ്കിന്റെ ഇടനില വഴിയാണ് അയക്കുന്നത്.
ഇ-റുപ്പി വരുന്നതോടെ ബാങ്കിന്റെ ഇടനില ആവശ്യമില്ല. ബാങ്കിന്റെ നിയന്ത്രണം ഇല്ലാത്തതുകൊണ്ട് തന്നെ ബാങ്ക് പ്രതിസന്ധിയിലായാലും നിക്ഷേപം പിൻവലിക്കാൻ തടസം വരില്ല.ഡിജിറ്റൽ രൂപ നാം സാധാരണ പണം ഉപയോഗിക്കുന്നത് പോലെ നിക്ഷേപം നടത്താനും മറ്റും ഉപയോഗിക്കാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിൽ പണം കിടക്കുമ്പോൾ പലിശ ലഭിക്കുന്നത് പോലെ, ബങ്ക് വാളറ്റിൽ ഡിജിറ്റൽ രൂപ കിടന്നാൽ പലിശ ലഭിക്കില്ല.
നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ചിരിക്കുന്ന ഡിജിറ്റൽ രൂപ നാല് ബാങ്കുകൾക്കാണ് ആദ്യ ഘട്ടത്തിൽ പുറത്തിറക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്. എസ്‌ബിഐ, ഐസിഐസിഐ, യെസ് ബാങ്ക്, ഐഡിഎഫ്സി. പിന്നീട് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതോടെ ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, കോടാക് മഹീന്ദ്ര ബാങ്ക് എന്നിവയും പദ്ധതിയിൽ പങ്കാളികളാകും.
ആദ്യ ഘട്ടത്തിൽ മുംബൈ, ഡൽഹി, ബംഗളൂരു, ഭുവനേശ്വർ എന്നീ നഗരങ്ങളിൽ മാത്രമേ ഡിജിറ്റൽ രൂപ ലഭ്യമാവുകയുള്ളു. രണ്ടാം ഘട്ടത്തിലാണ് കേരളം പദ്ധതിയിൽ ഉൾപ്പെടുക. രണ്ടാം ഘട്ടത്തിൽ അഹമ്മദാബാദ്, ഗ്യാങ്ടോക്, ഗുവാഹത്തി, ഹൈദരാബാദ്, കൊച്ചി, ഇൻഡോർ, ലഖ്നൗ, പാട്ന, ശിംല എന്നിവിടങ്ങളിലും ലഭ്യമാകും.
മറുനാടന്‍ മലയാളി ബ്യൂറോ