- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടാൽ പൊള്ളുന്ന പൊന്ന്! സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവില കുതിച്ചുയരുന്നു. ഇന്ന് വീണ്ടും വർധന രേഖപ്പെടുത്തി. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്നു. ഇതോടെ ഒരു ഗ്രാം സ്വണവില 6600 രൂപയിലെത്തി. ഒരു പവൻ സ്വർണ വില 52800 രൂപയുമായി. ഇന്ന് രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണ്ണവില 2343 ഡോളർ ആയിരുന്നു. ഉച്ചയ്ക്കു ശേഷം രാജ്യാന്തര വില 2354 ഡോളറിലേക്ക് ഉയർന്നതോടെയാണ് മണിക്കൂറുകൾക്കിടെ സ്വർണവിലയിൽ വീണ്ടും വർധനവുണ്ടായത്. അന്താരാഷ്ട്ര വിലയിലുണ്ടായ മാറ്റത്തിന്റെ ചൂടുപിടിച്ചാണ് കേരള വിപണിയിലും സ്വർണ വില വർദ്ധിച്ചത്.
ഇന്ന് രാവിലെ സ്വർണവില ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. ഇന്ന് രാവിലെ സ്വർണവില പവന് 80 രൂപ കൂടി 52,600 രൂപയായിരുന്നു. 240 രൂപയായിരുന്നു പവന് രാവിലെ ഉയർന്നത്. ഉച്ചയ്ക്ക് ശേഷവും വർധനവുണ്ടായതോടെ സ്വർണവിലയിൽ ഇന്ന് മാത്രം പവന് 440 രൂപയുടെ വർധനവുണ്ടായി.
സ്വർണവിലയിൽ റെക്കോർഡ് വർധനയാണ് അടുത്ത ദിവസങ്ങളിൽഡ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്നലത്തെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഏപ്രിൽ 6 ന് ഒരു പവന് 1160 രൂപ വർധിച്ച് സ്വർണ വില കേരളത്തിൽ പവന് 52280 രൂപയിലെത്തിയിരുന്നു. ഈ വില ഇന്നലെയും തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും രണ്ട് വട്ടമായി വർധന രേഖപ്പെടുത്തിയത്.