തന്റെ അനുഭവം മക്കൾക്കുണ്ടാകരുത്! സ്വത്തിന് വേണ്ടി മക്കൾ അടിച്ചുപിരിയാതിരിക്കാൻ മുകേഷ് അംബാനിയുടെ കരുതൽ; മകൻ ആകാശിനെ റിലയൻസ് ജിയോയുടെ ചെയർമാൻ ആക്കിയതിന് പിന്നാലെ, മകൾ ഇഷയെ റിലയൻസ് റീട്ടെയിലിന്റെ ചുമതല ഏൽപ്പിച്ച് പ്രഖ്യാപനം
- Share
- Tweet
- Telegram
- LinkedIniiiii
മുംബൈ: സാധാരണ കുടുംബങ്ങളിൽ മാത്രമല്ല, വൻകിട ബിസിനസ് ഗ്രൂപ്പുകളിലും സ്വത്ത് തർക്കങ്ങൾ സംഭവിക്കാറുണ്ട്. തമ്മിൽ തല്ലി പിരിയുന്ന സംഭവങ്ങളും അപൂർവമല്ല. ഇതൊക്കെ ഒഴിവാക്കാനാണ് അംബാനി സാമ്രാജ്യത്തിന്റെ തലതോട്ടപ്പനായ മുകേഷ് അംബാനിയുടെ തീരുമാനം. തിങ്കളാഴ്ച അദ്ദേഹം ഒരു തീരുമാനം കൂടിയെടുത്തു. മകൾ ഇഷയെ റിലയൻസ് ഗ്രൂപ്പിന്റെ റീട്ടെയിൽ ബിസിനസിന്റെ തലപ്പത്തിരുത്തി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്ന കുടുംബത്തിൽ, പിന്തുടർച്ചാവകാശികളെ ക്യത്യമായി ജോലി ഏൽപ്പിക്കുകയാണ്. കഴിഞ്ഞ ജൂണിൽ, മകൻ ആകാശ് അംബാനിയെ റിയലൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി നിയമിച്ചിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ഇഷയെ മുകേഷ് അംബാനി പരിചയപ്പെടുത്തിയത്. ഇതേ തുടർന്ന് ഇഷയുടെ പ്രസന്റേഷനുണ്ടായിരുന്നു. വാട്‌സാപ്പ് ഉപയോഗിച്ച് ഓൺലൈൻ ഗ്രോസറി ഓഡറുകൾ എടുക്കുന്നതും, പേയ്‌മെന്റ് നടത്തുന്നതിനെ കുറിച്ചും ആയിരുന്നു അവതരണം. ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്‌സ് രംഗത്തേക്ക് റിലയൻസ് റീടെയിൽ ഉടൻ ചുവടുവയ്ക്കുമെന്നും അവർ അറിയിച്ചു. ഉന്നത നിലവാരത്തിലുള്ള ഉത്പന്നങ്ങൾ താങ്ങാവുന്ന വിലയ്ക്ക് വികസിപ്പിച്ച് വിതരണം ചെയ്യുകയാണ് ലക്ഷ്യമെന്നും ഇഷ അംബാനി അറിയിച്ചു.
ഇത് കൂടാതെ ഇന്ത്യൻ കരകൗശല തൊഴിലാളികളുടെ ഉത്പ്പന്നങ്ങൾ റിലയൻസ് റീടെയിൽ മാർക്കറ്റിങ് നടത്തു. ആദിവാസികളും, പാർശ്വവത്കരിക്കപ്പെട്ടവരും നിർമ്മിക്കുന്ന ഉത്പന്നങ്ങളായിരിക്കും മാർക്കറ്റ് ചെയ്യുക. ഈ വർഷം റിലയൻസ് റീട്ടെയ്ൽ 2500 ലേറെ സ്റ്റോറുകൾ തുറന്നുകഴിഞ്ഞു. മൊത്തം സ്‌റ്റോറുകളുടെ എണ്ണം 15,000 മായി.
30 കാരിയായ ഇഷ യെയ്ൽ സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ ആളാണ്. പിരാമൽ ഗ്രൂപ്പിലെ ആനന്ദ് പിരാമലിനെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. പുതിയ തീരുമാനത്തോടെ, മുകേഷ് അംബാനി അടുത്ത ഘട്ടം നേതൃത്വ കൈമാറ്റത്തിലേക്ക് കടന്നിരിക്കുകയാണ്. 65 കാരനായ അംബാനിക്ക് മൂന്നുമക്കളാണ്. ഇരട്ടകളായ ആകാശും, ഇഷയും, ഇളയ മകൻ അനന്തും.
സുഗമമായ അധികാര കൈമാറ്റം
റിലയൻസ് ജിയോ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് മുകേഷ് അംബാനി മക്കളിലേക്ക് അധികാരം കൈമാറുന്ന പ്രക്രിയക്ക് തുടക്കമിട്ടത് ജൂണിലാണ്. ജിയോയിൽ മകൻ ആകാശ് അംബാനി പുതിയ ചെയർമാനാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മുകേഷ് അംബാനിയുടെ മൂത്ത മകനാണ് ആകാശ്. നോൺ എക്സിക്യുട്ടീവ് ഡയറകടറായി കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആകാശ് നിർണായക ഇടപെടലുകൾ ജിയോയിൽ നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ വർഷം സ്ഥാനം രാജി വയ്ക്കുന്നതിനെക്കുറിച്ച് മുകേഷ് അംബാനി സൂചന നൽകിയിരുന്നു.
നവി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ്. ഇന്ത്യയിൽ 22 ടെലികോം സർക്കിളുകളിലെല്ലാമായി 4ജി എൽടിഇ സേവനം നൽകുന്ന കമ്പനിയാണിത്. നിലവിൽ 4ജി, 4ജി പ്ലസ് സേവനങ്ങളാണ് കമ്പനി നൽകുന്നത്. 5ജി സേവനങ്ങൾ ആരംഭിക്കാൻ തയ്യാറെടുത്തിട്ടുമുണ്ട്. വിവര സാങ്കേതികവിദ്യാ രംഗം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. മൊബൈൽ ബ്രോഡ്ബാൻഡ്, ജിയോ ഫൈബർ സേവനങ്ങളും ലൈഫ് സ്മാർട്‌ഫോണുകൾ, ജിയോ ഫോണുകൾ, ജിയോ നെറ്റ് വൈഫൈ, ജിയോ ഫോൺ നെക്സ്റ്റ് തുടങ്ങിയ ഉൽപന്നങ്ങളും കമ്പനിയുടേതായുണ്ട്. വിവിധ സേവനങ്ങൾ നൽകുന്ന ജിയോ ആപ്പുകളും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.
നേരത്തെ വാൾമാർട്ടിന്റെ ഉടമസ്ഥരായ വാൾട്ടൺ ഫാമിലി സ്വത്ത് കൈമാറിയ രീതി മുകേഷ് അംബാനിയും പിന്തുടരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.മുഴുവൻ സ്വത്തുക്കളും ട്രസ്റ്റിന്റെ ഘടനയുള്ള സ്ഥാപനത്തിന് കീഴിലേക്ക് മാറ്റുകയാവും അംബാനി ചെയ്യുക. റിലയൻസ് ഇൻഡസ്ട്രീസിന്റെ നിയന്ത്രണവും ഈ ട്രസ്റ്റിനാകും. മുകേഷ് അംബാനിക്കും നിത അംബാനിക്കും മൂന്ന് മക്കൾക്കും സ്ഥാപനത്തിൽ ഓഹരി പങ്കാളിത്തമുണ്ടാവും. അംബാനിയുടെ വിശ്വസ്തർ ഉപദേശകരായും ട്രസ്റ്റിൽ ഇടംപിടിക്കും. ഓയിൽ റിഫൈനറിൽ മുതൽ ഇ-കോമേഴ്‌സ് വരെ വ്യാപിച്ച് കിടക്കുന്ന റിലയൻസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ വിദഗ്ധരുടെ സംഘവുമുണ്ടാകും. ഈ ശൈലിയിലേക്കണ് നീങ്ങുന്നതെന്നുമാണ് അറിയുന്നത്.
നേരത്തെ 2005ൽ പിതാവ് ധീരുഭായി അംബാനി വളർത്തിയെടുത്ത 90,000 കോടി രൂപ ആസ്തിയുള്ള റിലയൻസ് വ്യവസായ ശൃംഖലയുടെ വീതംവെച്ചപ്പോൾ വലിയ തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് അമ്മ കോകില ബെന്നിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തർക്കം അവസാനിപ്പിക്കാൻ സാധിച്ചത്.
മക്കൾ തല്ലിപ്പിരിയാതിരിക്കാൻ 'വോൾട്ടൻ' മോഡൽ
നേരത്തെ റിലയൻസ് സാമ്രാജ്യ സ്ഥാപകൻ ധിരുഭായ് അംബാനി വിൽപ്പത്രം എഴുതി വയ്ക്കാതെയാണ് 2002ൽ മരിച്ചത്. ജ്യേഷ്ഠൻ മുകേഷ് അംബാനി ചെയർമാനും അനിയൻ അനിൽ അംബാനി വൈസ് ചെയർമാനുമായി കുറച്ചുകാലം ഒരുമിച്ചു ബിസിനസ് നടത്തി. താമസിയാതെ അത് രൂക്ഷമായ തെറ്റിപ്പിരിയലിൽ കലാശിച്ചു. ഇതിൽ നിന്നും മുകേഷ് സ്വന്തം പ്രയത്ന്നം കൊണ്ട് പൊരുതി കയറി. അദ്ദേഹം തന്റെ മക്കൾ തമ്മിൽ തല്ലാതിരിക്കാൻ വേണ്ട നടപടികളും സ്വീകരിക്കുകകയാണ്.
ലോകത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ വോൾമാർട്ട് സ്ഥാപിച്ച വോൾട്ടൻ കുടുംബം സ്വത്ത് ഭാഗിച്ച അതേ മോഡലിലാണ് മുകേഷിന്റെ നീക്കം. വോൾമാർട്ട് സ്ഥാപകൻ സാം വോൾട്ടന് നാലു മക്കളായിരുന്നു. ആലിസ്, റോബ്, ജിം, ജോൺ. സ്വത്ത് പല കഷണങ്ങളാക്കി നാലു മക്കൾക്കു കൊടുക്കുകയല്ല ചെയ്തത്. പകരം അവയെല്ലാം ചേർത്തൊരു വൻ ട്രസ്റ്റുണ്ടാക്കി. ബിസിനസുകളെല്ലാം ഈ ട്രസ്റ്റിനു കീഴിൽ കൊണ്ടുവരികയായിരുന്നു. ഈ മാതൃകയാണ് മുകേഷും അവലംബിക്കാൻ ഒരുങ്ങുന്നത്.
ബിസിനസ് നടത്തുന്നതെല്ലാം പ്രഫഷനലുകളാണ്. അവരെ റിക്രൂട്ട് ചെയ്ത് പണി ഏൽപിക്കുന്നു. കുടുംബാംഗങ്ങൾ ദൈനംദിന കാര്യങ്ങളിൽ ഇടപെടില്ല. വരുമാനം അവർക്കു നാലു പേർക്കും തുല്യമായി ലഭിക്കും. കമ്പനിയിൽ അവർക്ക് തസ്തികകളില്ല. നീയോ ഞാനോ വലുത് എന്ന തർക്കം വരുന്നില്ല. വോൾട്ടൻ കുടുംബത്തിന് ഇപ്പോഴും വോൾമാർട്ടിൽ 47% ഓഹരിയുണ്ട്. അതിനർഥം അവർ ഏത് മാനേജർമാരെ നിയമിച്ചാലും യഥാർഥ അധികാരം കുടുംബാംഗങ്ങളുടെ കയ്യിൽതന്നെ നിക്ഷിപ്തമായിരിക്കും എന്നതാണ്. ഈ മാർഗ്ഗമാണ് അംബനിക്ക് മുന്നിലെന്നുമാണ് വാർത്തകൾ.
പെട്രോൾ ബങ്ക് ജീവനക്കാരനായി ചെറിയ തോതിൽനിന്നു വളർന്ന് ഒടുവിൽ പെട്രോളിയം ഉൽപന്നങ്ങളുടെ സാമ്രാജ്യം തന്നെ പടുത്തുയർത്തിയ ധിരുഭായ്ക്ക് 'പാർട്ടിഷൻ' അചിന്ത്യമായിരുന്നിരിക്കാം. പക്ഷേ ഒടുവിൽ, സഹോദരന്മാരായ മുകേഷും അനിലും വഴക്കായപ്പോൾ അമ്മ കോകില ബെൻ ഇടപെട്ട് സ്വത്തുക്കളുടെ പങ്കുവയ്‌പ്പു തന്നെ നടത്തേണ്ടി വന്നു.
അതുവരെ ചെയർമാൻ മുകേഷും വൈസ് ചെയർമാൻ അനിലും പരസ്പരം ചർച്ച ചെയ്യാതെ തീരുമാനങ്ങളുമായി മുന്നോട്ടു പോയി. ഒരുമിച്ചു തുടരാൻ കഴിയില്ലെന്ന സ്ഥിതിതന്നെ വന്നു. അങ്ങനെ പങ്കുവച്ചപ്പോൾ ടെലികോം ബിസിനസ് അനിലിനു കിട്ടി. ആ ബിസിനസ് അനിൽ വളർത്തിയെങ്കിലും പിൽക്കാലത്ത് അതു തകരുന്നതാണു ലോകം കണ്ടത്. കടം കയറി മുടിഞ്ഞു. 2005ലാണ് അവർ സ്വത്ത് ഭാഗം വച്ച് വേർപിരിഞ്ഞത്. അനിലിന് ടെലികോമിനു പുറമെ അസറ്റ് മാനേജ്‌മെന്റ്, എന്റർടെയിന്മെന്റ്, ഊർജോൽപാദനം എന്നിവ കിട്ടി. മുകേഷിന് റിഫൈനറികളും പെട്രോകെമിക്കൽസും എണ്ണ പ്രകൃതിവാതകവും ടെക്‌സ്‌റ്റൈൽസും.
ഏകദേശം രണ്ടു പതിറ്റാണ്ടാവുമ്പോൾ മുകേഷ് അംബാനി തന്റെ സാമ്രാജ്യം വിപുലമാക്കി. ലോകത്തെ ഏറ്റവും വലിയ റിഫൈനറി! ടെലികോം രംഗത്തു പ്രവേശിച്ച് ജിയോയിലൂടെ വിപണി കീഴടക്കി. റിലയൻസ് ഓഹരി വില നാലിരട്ടിയായി. റിലയൻസിലെ അവരുടെ ഓഹരി അതിശക്തമാണ് 50.6%. ഭാവിയിൽ വോൾമാർട്ടിൽ വോൾട്ടൻ കുടുംബത്തിന് ഉള്ളതിനേക്കാൾ നിയന്ത്രാധികാരം അംബാനി കുടുംബത്തിനുണ്ടാവും. അനിൽ അംബാനിയുടെ ബിസിനസുകൾ പൊട്ടി, കടം കയറി കേസും കൂട്ടവുമായ അവസ്ഥയിലും