എണ്ണയുദ്പാദനം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ച് ഒപെക് രാജ്യങ്ങൾ; സൗദി ചതിച്ചതെന്ന് പാശ്ചാത്യ രാജ്യങ്ങൾ; ഒറ്റയടിക്ക് പെട്രോൾ- ഡീസൽ വില ഉയരുന്നത് അഞ്ച് ശതമാനം; ഇന്ധന വില വീണ്ടും കുതിക്കുമെന്നുറപ്പായി
- Share
- Tweet
- Telegram
- LinkedIniiiii
റഷ്യൻ- യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കുതിച്ചുയർന്ന ഇന്ധനവില, താഴ്ന്ന് തുടങ്ങുമ്പോഴാണ് ഇരുട്ടടിപോലെ ഒപെക് രാജ്യങ്ങളുടെ തീരുമാനം വരുന്നത്. സൗദി ഉൾപ്പടെയുള്ള രാജ്യങ്ങൾ എണ്ണയുടെ ഉദ്പാദനം കുറയ്ക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രതിദിനം പത്ത് ലക്ഷം ബാരലിന്റെ ഉദ്പാദമാണ് കുറക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്. ഇതോടെ ക്രൂഡോയിലിന്റെ വിലയിൽ അഞ്ച് ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടാകും എന്ന് ഉറപ്പായി.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 85 ഡോളർ ഉള്ളത് ഈ വർഷം അവസാനമാകുമ്പോഴേക്കും ബാരലിന് 110 ഡോളർ ആയി ഉയരും എന്നാണ് ഗോൾഡ്മാൻ സാഷ്സ് പ്രവചിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വില വർദ്ധനവ് തീർച്ചയായും എല്ലാ രാജ്യങ്ങളേയും ബാധിക്കം. പണപ്പെരുപ്പം നിയന്ത്രിക്കാൻ പെടാ;പാടുപെടുന്ന ബ്രിട്ടനെ പോലുള്ള രാജ്യങ്ങൾക്ക് ഇത് വൻ തിരിച്ചടിയായിരിക്കും നൽകുക. ഈ വർഷം അവസാനത്തോടെ പണപ്പെരുപ്പം പകുതിയായി കുറയ്ക്കാൻ കഴിയും എന്നാണ് ഋഷി സുനക് അവകാശപ്പെടുന്നതെങ്കിലും ഭക്ഷണ വില ഉയർന്ന് തന്നെ നിൽക്കുകയാണ്. ഇന്ധനവിലയുടെ കാര്യത്തിൽ ഇപ്പോഴുണ്ടായ തിരിച്ചടി കൂടി പരിഗണീക്കുമ്പോൽ ഋഷിക്ക് ഈ ലക്ഷ്യം നേടാനാകുമോ എന്നത് കൂടുതൽ സംശയമാവുകയാണ്.
കഴിഞ്ഞ മാസം ജോ ബൈഡൻ നടത്തിയ സൗദി അറേബ്യൻ സന്ദർശനം ഒരു പരാജയമായി എന്നാണ് സൗദിയുടെ ഈ തീരുമാനം തെളിയിക്കുന്നതെന്ന് ചില രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ആഗോള സമ്പത്തിക മാന്ദ്യത്തിന്റെ ആശങ്ക കടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ എണ്ണയൊഴുക്കിൽ തടസ്സമുണ്ടാകില്ലെന്ന് ഉറപ്പ് വാങ്ങാൻ കഴിഞ്ഞു എന്നായിരുന്നു ബൈഡൻ ചിന്തിച്ചിരുന്നത്. മാത്രമല്ല, സൗദിയുടെ ഈ നീക്കം റഷ്യയ്ക്ക് വലീയൊരു അനുഗ്രഹമാകുകയാണ് എന്നത് കൂടി പാശ്ചാത്യലോകം ചർച്ച ചെയ്യുകയാണ്.
ഉദ്പാദനം കുറയ്ക്കാനുള്ള തീരുമാനം വഴി എണ്ണയുടെ വില കുതിച്ചുയരുമ്പോൾ എണ്ണ വിൽക്കുന്ന റഷ്യയ്ക്കും അത് വലിയൊരു അനുഗ്രഹമായി മാറും. നിലവിൽ ചൈനയ്ക്കും ഇന്ത്യയ്ക്കുമാണ് റഷ്യ ക്രോഡൂയിൽ കൂടുതലായി നൽകുന്നത്. ഹരിതോർജ്ജത്തെ പൂർണ്ണമായും ആശ്രയിക്കാൻ കഴിയില്ല എന്ന സാഹചര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ പരമ്പരാഗത ഊർജ്ജ സ്രോതസ്സുകൾ ഉപയോഗിക്കേണ്ടതുണ്ട് എന്ന അഭിപ്രായം പരക്കെയുണ്ട്.
അതേസമയം, ജീവിത ചെലവുകൾ കുതിച്ചുയരുന്ന ജനങ്ങൾക്ക് പുതിയ ആശങ്ക നൽകിയിരിക്കുകയാണ് ഓപെക് രാജ്യങ്ങളുടെ ഈ തീരുമാനം. ഇതോടെ രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർദ്ധിക്കും എന്നത് ഉറപ്പാണ്. എണ്ണവില ഉയരുന്നതിന് ആനുപാതികമായി പ്രകൃതി വാതക വിലയും വർദ്ധിക്കും. അതോടെ വൈദ്യൂതി ചാർജ്ജും വർദ്ധിപ്പിക്കേണ്ടതായി വരും.
മറുനാടന് ഡെസ്ക്