കൊച്ചി: തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണം പവന് 200 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,470 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 24 കാരറ്റ് സ്വർണം പവന് 224 രൂപ കുറഞ്ഞ് 47,736 രൂപയും, ഗ്രാമിന് 28 രൂപ കുറഞ്ഞ് 5,967 രൂപയുമായിട്ടുണ്ട്.

കഴിഞ്ഞ ദിവസം 22 കാരറ്റ് സ്വർണം പവന് 80 രൂപ കുറഞ്ഞ് 43,960 രൂപയിലെത്തിയിരുന്നു. ഇന്ന് വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 76.70 രൂപയും എട്ട് ഗ്രാമിന് 613.60 രൂപയുമാണ് വിപണി വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 1,915 ഡോളറായിട്ടുണ്ട്.