ലോകത്തിലെ എട്ടാമത്തെ അത്ഭുതം ഇംഗ്ലണ്ടിൽ തുറക്കുന്നു; മാഞ്ചസ്റ്ററിനടുത്ത് സ്റ്റോക്ക് പോർട്ടിലെ പിരമിഡ് ബിൽഡിങ് പ്രശസ്ത ഇന്ത്യൻ റസ്റ്റോറന്റ് ചെയിൻ റോയൽ നവാബ് ഏറ്റെടുക്കുന്നു; റോയൽ നവാബ് റസ്റ്റോറന്റ് പ്രവർത്തനം തുടങ്ങുമ്പോൾ
- Share
- Tweet
- Telegram
- LinkedIniiiii
ലണ്ടൻ: ഈജിപ്ഷ്യൻ വാസ്തുശിൽപ കലയുടെ സ്വന്തമായ പിരമിഡ് ഇംഗ്ലണ്ടിലെ സ്റ്റോക്ക് പോർട്ടിലും പൊതുജനങ്ങൾക്കായി തയ്യാറാകുന്നു. ലോകത്തിലെ എട്ടാമത്തെ അദ്ഭുതം എന്ന് വിളിക്കുന്നഈ പിരമിഡ് ബിൽഡിങ് 2018 ന് ശേഷം അടഞ്ഞു കിടക്കുകയായിരുന്നു. അതിനു മുൻപ് കോ-ഓപ് ബാങ്കിന്റെ കോൾസെന്ററായിരുന്നു ഇവിടെ പ്രവർത്തിച്ചിരുന്നത്. അവർ ഒഴിഞ്ഞു പോയതോടെയായിരുന്നു ഇത് അടഞ്ഞുകിടക്കാൻ തുടങ്ങിയത്.
ഇന്ത്യൻ റെസ്റ്റോറന്റ് ശൃംഖലയായ റോയൽ നവാബ് ആണ് ഈ പിരമിഡിന് പുതു ജീവൻ നൽകിയിരിക്കുന്നത്. വരുന്ന വേനലോടെ ഈ കെട്ടിടത്തിൽ ഒരു ബാങ്ക്വെറ്റ് ഹോൾ തുറക്കാനാണ് റോയൽ നവാബ് പദ്ധതിയിട്ടിരിക്കുന്നത്. ഈലിംഗിലും ഇൽഫോർഡിലുമായി ഇപ്പോൾ തന്നെ റോയൽ നവാബിന് ലണ്ടനിൽ രണ്ട് റസ്റ്റോറന്റുകൾ ഉണ്ട്. അടുത്തതാണ് പിരമിഡിൽ വരാൻ പോകുന്നത്.
ഒരിക്കലും മറക്കാത്ത ഭക്ഷണാനുഭവവുമായി, ഈ പിരമിഡിനകത്ത് ജീവന്റെ സ്പന്ദനം ഉണ്ടാകാൻ ആഗ്രഹിക്കുന്നു എന്നാണ് റെസ്റ്റോറന്റ് സ്ഥാപകനായ മഹ്ബൂബ് ഹുസൈൻ പറഞ്ഞത്. സാമാന്യം വലിയൊരു നിക്ഷേപം നടത്തി സ്റ്റോക്ക് പോർട്ടിലും ഗ്രെയ്റ്റർ മാഞ്ചസ്റ്റർ പ്രദേശത്തും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുക എന്നതും ഒരു ലക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശവാസികളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റോക്ക് പോർട്ടിന് ഭൂപടത്തിൽ പ്രധാനപ്പെട്ട ഒരിടം നേടിക്കൊടുത്ത പിരമിഡിൽ വീണ്ടും ജീവനുണരുമ്പോൾ പ്രദേശവാസികളും സന്തോഷത്തിലാണ്. 2024 വേനലിൽ റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിക്കുന്നത് കാത്തിരിക്കുകയാണ് അവരും. പുരാതന ഈജിപ്തിലേതുപോലെ മാഞ്ചസ്റ്ററിന്റെ സ്വന്തം ''രാജാക്കന്മാരുടെ താഴ്വര'' യിലേക്ക് പണിയാൻ ഉദ്ദേശിച്ച അഞ്ച് പിരമിഡുകളിൽ ഒന്നാണിത്. എന്നാൽ, ഡെവലപ്പർമാർ സാമ്പത്തിക പ്രതിസന്ധിയിലായതോടെ ഒരു പിരമിഡോഡെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
1992- ൽ പണിപൂർത്തിയായ കെട്ടിടത്തിന്റെ പണി പൂർത്തിയായത് കോ-ഓപ് പണം നൽകിയതോടെയാണ്. എന്നാൽ അവർ 1995 വരെ ഈ കെട്ടിടം ഉപയോഗിച്ചിരുന്നില്ല. 1995-ൽ ഇവർ ഇവിടെ ഒരു കോൾ സെന്റർ ആരംഭിച്ചു.
മറുനാടന് മലയാളി ബ്യൂറോ