സംസ്ഥാനത്ത് സ്വർണവില സർവ്വകാല റെക്കോർഡിൽ; പവന് 46,760 രൂപ: ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ അരലക്ഷത്തിനു മുകളിൽ നൽകണം
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: സംസ്ഥാനത്തെ സ്വർണവില പുതിയ റെക്കോഡിൽ. ശനിയാഴ്ച പവന് 600 രൂപ വർധിച്ച് 46,760 രൂപയായി. ഗ്രാമിന് 75 രൂപകൂടി വില 5,845 രൂപയായി. ഇതോടെ ഒരു പവൻ ആഭരണം വാങ്ങാൻ അരലക്ഷം രൂപയ്ക്ക് മുകളിൽ നൽകണം.
വെള്ളിയാഴ്ച പവനും ഗ്രാമിനും യഥാക്രമം 46,160 രൂപയും 5,770 രൂപയുമായിരുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയർന്നതാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിച്ചത്.
Next Story