ബ്രിട്ടന്റെ സമ്പന്നതയുടെയും സൗന്ദര്യത്തിന്റെയും പ്രതീകമാണ് ഹീത്രൂ വിമാനത്താവളം. എന്നും സജീവമായ ബ്രിട്ടീഷ് ജീവിതത്തിന്റെ അടയാളപ്പെടുത്തലായി ഏത് സമയവും തിരക്കൊഴിയാത്ത ഒരിടം. എലിസബത്ത് ടെയ്ലറെയും റിച്ചാർഡ് ബർട്ടനെയും പോലുള്ള സെലിബ്രിറ്റികൾ നടന്നു നീങ്ങിയയിടം. ആ ഗതകാല പ്രൗഢിയെല്ലാം ഇന്ന് ഓർമ്മകൾ മാത്രം. മാറി മറി വന്ന സർക്കാരുകൾ ഈ വിമാനത്താവളത്തെ കണ്ടത് പണം ഉണ്ടാക്കാനുള്ള വഴിയായിട്ടായിരുന്നു.

യു കെ, പബ്ലിക് ലിമിറ്റഡ് കമ്പനികൾ വിറ്റഴിക്കുന്ന പ്രവണതയുടേ ഭാഗമായി കഴിഞ്ഞയാഴ്‌ച്ച ഹീത്രൂ വിമാനത്താവളത്തിന്റെ 25 ശതമാനം ഓഹരികൾ ഫ്രഞ്ച് സർക്കാരിനും, മനുഷ്യാവകാശ ലംഘനങ്ങൾ ഏറെ ആരോപിക്കപ്പെടുന്ന സൗദി സർക്കാരിനും വിറ്റിരിക്കുകയാണ് സ്പാനിഷ് കമ്പനിയായ ഫെറോവിയൽ. ഇപ്പോൾ ഈ വിമാനത്താവളത്തിന്റെ 90 ശതമാനം ഓഹരികളും സൗദി അറേബ്യ, ഫ്രഞ്ച്, ചൈനീസ് സർക്കാരുകളും ഖത്തർ, കാനഡ, സിംഗപ്പൂർ, ആസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ചെലവ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വന്താമായിരിക്കുന്നു.

രാജ്യത്തിന്റെ തന്ത്രപ്രധാനമായ ഒരു ഇൻഫ്രാസ്ട്രക്ച്ചർ മറ്റേതെങ്കിലും രാജ്യം ഇതുപോലെ വിദേശികൾക്ക് കൈമാറുമോ എന്ന് അദ്ഭുതപ്പെട്ടേക്കാം. എന്നാൽ അത് സംഭവിച്ചിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നായി ഹീത്രൂവിൽ എല്ലാ വർഷവും 67 മില്യനോളം യാത്രക്കാരാണ് എത്തുന്നത്. 90 വിമാനക്കമ്പനികൾ 180 ൽ അധികം സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും സർവ്വീസ് നടത്തുന്നുമുണ്ട്. അതുകൊണ്ടു തന്നെ ഈ വിമാനത്താവളം വിദേശ നിയന്ത്രണത്തിലാകുന്നത് ഏറെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് വഴി തെളിച്ചേക്കാം.

ബ്രിട്ടനിലേക്കുള്ള പ്രവേശന കവാടം എന്നതാണ് ഹീത്രൂവിന് വർത്തമാനകാല ബ്രിട്ടീഷ് ജീവിതത്തിലുള്ള പ്രാധാന്യം. യു കെയിൽ എത്തുന്ന ഒരു വ്യക്തിക്ക്, രാജ്യത്തെ ആദ്യാനുഭവം ലഭിക്കുന്നത് ഇവിടെ നിന്നാണ്. അത് മനസ്സിലാക്കാതെ, ഉയർന്ന വില നിൽകുന്നവർക്ക് അത് വിൽക്കുന്ന പ്രവണതയാണ് കാണുന്നത്. രാജ്യത്തെ ഒട്ടു മിക്ക അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും ഇതിനോടകം തന്നെ വിറ്റുകഴിഞ്ഞിരിക്കുന്നു.

രാജ്യത്തിന്റെ ജല, വൈദ്യൂതി വിതരണ മേഖല, തുറമുഖങ്ങളുടെ നിയന്ത്രണം എന്നിവയിലൊക്കെ വിദേശ കരങ്ങൾക്ക് സ്വാധീനം നൽകുന്ന പ്രവണതയാണ് ഇപ്പോൾ കാണുനന്ത്. ചില വിദേശ നിക്ഷേപകർ ഉത്തരവാദിത്തത്തോടെ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപം നടത്തുന്നവരാണെങ്കിൽ മറ്റു പലരും അങ്ങനെയല്ല. ഹീത്രൂവിന്റെ പത്ത് ശതമാനം ഓഹരികൾ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ അധീനതയിലുള്ള സോവറിൻ വെൽത്ത് ഫണ്ടിന് നൽകാനുള്ള തീരുമാനം നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.

2018-ൽ പത്രപ്രവർത്തകനായ ജമാൽ ഖഷോഗിയെ ക്രൂരമായി കൊല ചെയ്തതിന്റെ ദുഷ്പേര് ഇപ്പോഴും എം ബി എസ്സിനും കൂട്ടാളികൾക്കും ഉണ്ട്. നാഷണൽ സെക്യുരിറ്റി ആൻഡ് ഇൻവെസ്റ്റ്മെന്റ് ആക്ടിന് കീഴിൽ, ഇപ്പോൾ നടന്ന പരിശോധന പുനപരിശോധിക്കാനും വേണമെങ്കിൽ അത് റദ്ദാക്കാനുമുള്ള അധികാരം സർക്കാരിനുണ്ടെന്ന് ചില നിയമജ്ഞർ പറയുന്നു. എന്നാൽ, സൗദി അറേബ്യയെ ഒരു തന്ത്രപ്രധാന പങ്കാളിയാണ് ബ്രിട്ടൻ കണക്കാക്കുന്നത് എന്നതിനാൽ അതിനുള്ള സാധ്യത തീരെയില്ല.

എന്നാൽ, ടെലെഗ്രാഫ് പത്രം അബുദാബി രാജകുടുംബത്തിന്റെഅധീനതയിലുള്ള ഒരു കമ്പനിക്ക് വിൽക്കുന്നതിനുള്ള നടപടിയിൽ കഴിഞ്ഞയാഴ്‌ച്ച സർക്കാർ ഇടപെട്ടിരുന്നു. എന്നാൽ, ആ വിൽപന തടയുമോ എന്നത് ഇനിയും കാത്തിരുന്നു കാണേണ്ട കാര്യമാണ്. ഹീത്രൂ വിമാനത്താവളത്തിന്റെ 20 ശതമാനം ഖത്തർ ഇൻവെസ്റ്റ്മെന്റ് കമ്പനിക്കാണ് എന്നതും മറ്റൊരു ഞെട്ടിക്കുന്ന വസ്തുതയാണ് ഹമാസിന് പരസ്യമായി പിന്തുണ നൽകുന്ന രാജ്യമാണ് ഖത്തർ. അതുപോലെ10 ശതമാനം ഓഹരി സ്വന്തമാക്കിയ ചിന ഇൻവ്വെസ്റ്റ്മെന്റ് കോർപ്പറേഷൻ ചൈനീസ് സർക്കാരിനിറ്റെ നിയന്ത്രണത്തിലുള്ളതുമാണ്.

2006 മുതലാണ് അടിസ്ഥാന സൗകര്യങ്ങളുടെ വിപണനം ബ്രിട്ടനിൽ ആരംഭിക്കുന്നത്. അന്ന് എഡിൻബർഗ്, ഗ്ലാസ്ഗോ, സൗത്താംപ്ടൻ, ഹീത്രൂ, ഗാറ്റ്‌വിക്ക് തുടങ്ങിയ വിമാനത്താവങ്ങൾ എല്ലാം തന്നെ 10.3 ബില്യൻ പൗണ്ടിന് സ്പാനിഷ് കമ്പനി സ്വന്തമാക്കിയപ്പോൾ അന്നത്തെ ലേബർ സർക്കാർ അതിന് മൂകസാക്ഷിയായി നിൽക്കുക മാത്രമായിരുന്നു ചെയ്തത്. എന്നാൽ, ഈ വാങ്ങൽ കമ്പനിയെ കടബാദ്ധ്യതയിൽ എത്തിച്ചു. അതോടൊപ്പം ലോകത്തെ സാമ്പത്തിക മാന്ദ്യം പിടികൂടുക കൂടി ചെയ്തതോടെ അല വിമർശകരുടെയും വാക്കുകൾ ശരിയെന്ന് തെളിഞ്ഞു.

നഷ്ടം നികത്താനായി ഫെറോവിയൽ ഗറ്റ്‌വിക്ക് ഉൾപ്പടെയുള്ള ചില വിമാനത്താവളങ്ങൾ അവ്ര് വിൽക്കാൻ തുടങ്ങി. റെഗുലേറ്റർ ബോഡിയായ സിവിൽ ഏവിയേഷൻ അഥോറിറ്റിയിൽ അന്ന് അധികാരസ്ഥാനത്തുണ്ടായിരുന്ന മുൻ ആർ എ എഫ് ഉദ്യോഗസ്ഥർക്കാകട്ടെ സാമ്പത്തിക-വാണിജ്യ പ്രാധാന്യത്തെ കുറിച്ച് ചിന്തിക്കാൻ ആവില്ലായിരുന്നു. മാത്രമല്ല,,ഫെറോവിയലിന്റെ കീഴിൽ ഹീത്രൂ വിമാനത്താവളത്തിന്റെ മൂന്നാമത്തെ രൺവേയുടെ പണി നിലയ്ക്കുകയും ചെയ്തു. വിദേശങ്ങളിലെ പല വിമാനത്താവളങ്ങളും വികസിപ്പിച്ചു വരുന്ന ഒരു സമയത്തായിരുന്നു ഇത് സംഭവിച്ചത്.

പൊതുമുതൽ വിദേശികൾക്ക് വിൽക്കുന്നത് ഇതാദ്യമായല്ല ജർമ്മൻ ഉടമസ്ഥതയിലുണ്ടായിരുന്ന തെംസ് വാട്ടർ പിന്നീട് ആസ്ട്രേലിയൻ കമ്പനിക്ക് കീഴിലെത്തി. ഇപ്പോൾ കനേഡിയൻ പെൻഷൻ സ്‌കീം, ചൈന ഇൻവ്വെസ്റ്റ്മെന്റ് കോർപൊറേഷൻ, അതുപോലെ ഒരു അബുദാബി വെൽത്ത് ഫണ്ട് എന്നിവയ്ക്കൊക്കെ ഇതിൽ ഓഹരികളുണ്ട്. അതുപോലെ ബ്രിട്ടീഷ് തുറമുഖങ്ങളുടെ നിയന്ത്രണം ഇപ്പോൾ ദുബായ് വേൾഡിനാണ്. അതിനിടയിൽ 2019-ൽ ബ്രിട്ടീഷ് സ്റ്റീൽ ഒരു ചൈനീസ് കമ്പനിക്ക് കൈമാറിയത് തീർത്തും വിപരീതഫലമായിരുന്നു ഉണ്ടാക്കിയത്.

ബ്ലാസ്റ്റ് ഫർണസിൽ നിക്ഷേപം നടത്തുമെന്നായിരുന്നു പറഞ്ഞതെങ്കിലും നിരവധിപേരുടെ തൊഴിൽ നഷ്ടപ്പെടുത്തിക്കൊണ്ട് കമ്പനി അടച്ചു പൂട്ടൽ ഭീഷണിയിലാണ്.