- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെലിവറിയിൽ മുൻഗണനയും മണിബാക്ക് ഗ്യാരണ്ടിയും ; പുതിയ പ്രീമിയം പ്ലാനുമായി സൊമാറ്റോ; നിലവിലെ പ്ലാനായ പ്രോയിലേക്കുള്ള സൈനിങ്ങ് അപ്പും സ്ബസ്ക്രിപ്ഷൻ പുതുക്കലും നിർത്തിവെച്ചു
ന്യൂഡൽഹി: പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഉപഭോക്താക്കളെ ആകർഷിക്കാൻ പുത്തൻ പ്ലാൻ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. അംഗങ്ങൾക്കായി പ്രീമിയം പ്ലാൻ അവതരിപ്പിക്കാൻ ഇരിക്കേ, നിലവിൽ വ്യാപകമായി ഉപയോഗിക്കുന്ന പ്ലാനായ സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്‌ക്രിപ്ഷൻ പുതുക്കലും കമ്പനി നിർത്തിവച്ചിരിക്കുകയാണ്.
കോവിഡ് കാലത്ത് നിന്ന് രാജ്യം പഴയപടിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും സജീവമായി തുടങ്ങി. വീട്ടിൽ നിന്ന് കുടുംബം ഒന്നിച്ച് പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇതെല്ലാം കണക്കിലെടുത്ത് ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കാൻ വേണ്ടിയാണ് പ്രീമിയം പ്ലാൻ അവതരിപ്പിക്കാൻ സൊമാറ്റോ തയ്യാറെടുക്കുന്നത്.
ഡെലിവറിയിൽ മുൻഗണന നൽകുക, മണിബാക്ക് ഗ്യാരണ്ടി തുടങ്ങി ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകാനുള്ള പരിശ്രമത്തിലാണ് കമ്പനി.2020ലാണ് സൊമാറ്റോ പ്രോ അവതരിപ്പിച്ചത്. 2021ൽ ഉപഭോക്താക്കൾക്ക് കൂടുതൽ സേവനം എന്ന മട്ടിൽ അവതരിപ്പിച്ച സൊമാറ്റോ പ്രോ പ്ലസ് ഇതിനോടകം തന്നെ കമ്പനി നിർത്തി.
പുതിയ പ്രീമിയം പ്ലാൻ വരുന്ന പശ്ചാത്തലത്തിൽ സൊമാറ്റോ പ്രോയിലേക്കുള്ള പുതിയ ഉപയോക്താക്കളുടെ സൈനിങ് അപ്പും പഴയ സബ്സ്‌ക്രിപ്ഷൻ പുതുക്കലും നിർത്തിവെയ്ക്കാനാണ് കമ്പനി തീരുമാനിച്ചത്.
ഉപയോക്താക്കളുടെയും റെസ്റ്റോറന്റ് പങ്കാളികളുടെയും അഭിപ്രായം അനുസരിച്ച് പുതിയ പ്ലാനിന് രൂപം നൽകാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവിൽ സൊമാറ്റോയുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് തുടർന്നും സേവനം ലഭിക്കുമെന്നും കമ്പനി അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ