- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിലയൻസ് - ഡിസ്നി ലയനക്കരാറിൽ ഒപ്പുവെച്ചു
മുംബൈ: ഇന്ത്യൻ മാധ്യമ ലോകത്തെ ഇളക്കിമറിക്കുന്ന ആ കരാർ യാഥാർഥ്യമായി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാധ്യമവിഭാഗമായ വയാകോം 18 ഉം വാൾട്ട് ഡിസ്നിയുടെ ബിസിനസ് വിഭാഗമായ സ്റ്റാർ ഇന്ത്യയും തമ്മിൽ ലയനകരാറിൽ ഒപ്പുവച്ചു. ഇതോടെ വയാകോം 18 സ്റ്റാർ ഇന്ത്യയിൽ ലയിക്കും. ഡിസ്നി കണ്ടന്റുകളുടെ ലൈസൻസ് സംയുക്തസംരംഭത്തിനു കൈമാറും.
റിലയൻസ് 11,500 കോടി രൂപ പുതിയ സംയുക്തസംരഭത്തിൽ നിക്ഷേപിക്കും. റിലയൻസിന് 63.16 ശതമാനവും ഡിസ്നിക്ക് 36.84 ശതമാനവും ഓഹരികളാണുണ്ടാവുക. ലയനത്തോടെ സംയുക്തസംരംഭത്തിനു ഏകദേശം 70,353 കോടി രൂപയുടെ മൂല്യമുണ്ടാവും. ലയനത്തോടെ വിനോദ ചാനലുകളായ കളേഴ്സ്, സ്റ്റാർ പ്ലസ്, സ്റ്റാർ ഗോൾഡ് എന്നിവയും സ്പോർട്സ് ചാനലുകളായ സ്റ്റാർ സ്പോർട്സ്, സ്പോർട്18 എന്നിവയും ജിയോ സിനിമയും ഹോട്സ്റ്റാറും പുതിയ സംയുക്തസംരംഭത്തിനു കീഴിലാവും.
നിത അംബാനിയാവും സംയുക്തസംരംഭത്തിന്റെ ചെയർപഴ്സൻ. നേരത്തേ വാൾട്ട് ഡിസ്നിയിൽ പ്രവർത്തിച്ചിരുന്ന ഉദയ് ശങ്കറാണ് വൈസ് ചെയർമാൻ. നിലവിൽ അദ്ദേഹം വയാകോം18 ബോർഡ് അംഗമാണ്. സംയുക്ത സംരംഭം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ നിയന്ത്രണത്തിലാകും. 16.34 ശതമാനം ഓഹരി റിലയൻസ് ഇൻഡസ്ട്രീസും 46.82 ശതമാനം വയാകോം 18ഉം 36.84 ശതമാനം ഡിസ്നിക്കുമായിരിക്കും. ഇതിനുപുറമെ അംഗീകാരങ്ങൾക്ക് വിധേയമായി ഡിസ്നി ചില അധിക മീഡിയ ആസ്തികളും സംയുക്ത സംരംഭത്തിലേക്ക് ചേർത്തേക്കാം.
ഇന്ത്യയിലെ വിനോദത്തിനും (കളേഴ്സ്, സ്റ്റാർ പ്ലസ്, സ്റ്റാർ ഗോൾഡ്) സ്പോർട്സ് ഉള്ളടക്കത്തിനും (സ്റ്റാർ സ്പോർട്സ്, സ്പോർട്സ് 18) ഉള്ള മുൻനിര ടി വി, ഡിജിറ്റൽ സ്ട്രീമിങ് പ്ലാറ്റ്ഫോമുകൾ ഒരുമിച്ചുവരുന്ന വലിയ പ്ലാറ്റ്ഫോമായി സംയുക്ത സംരംഭം മാറും. ഏറെ പ്രേക്ഷകരുള്ള പരിപാടികൾ
വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്സസ് ഉൾപ്പെടെയുള്ള വിനോദങ്ങളിലും (ഉദാ. കളേഴ്സ്, സ്റ്റാർപ്ലസ്, സ്റ്റാർഗോൾഡ്), സ്പോർട്സ് (ഉദാ. സ്റ്റാർ സ്പോർട്സ്, സ്പോർട്സ്18) എന്നിവയിലുടനീളമുള്ള ഐക്കണിക് മീഡിയ അസറ്റുകൾ ഒരുമിച്ച് കൊണ്ടുവരും. ജിയോ സിനിമ, ഹോട്ട്സ്റ്റാർ എന്നിവയിലൂടെ ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള പരിപാടികൾ പ്രേക്ഷകർക്ക് ആസ്വദിക്കാനാകും.
പുതിയ കമ്പനിക്ക് ഇന്ത്യയിലുടനീളം 750 ദശലക്ഷത്തിലധികം കാഴ്ചക്കാർ ഉണ്ടാകും. കൂടാതെ ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസികൾക്കും ഇത് ഉപകരിക്കും. ഇന്ത്യയിലെ മാധ്യമങ്ങളുടെയും വിനോദ വ്യവസായത്തിന്റെയും ഡിജിറ്റൽ പരിവർത്തനത്തിന് നേതൃത്വം നൽകാനും ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും എവിടെയും ഉയർന്ന നിലവാരമുള്ളതും സമഗ്രവുമായ ഉള്ളടക്കങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം.