ഇടുക്കി: കേരളത്തിലെ സഹകരണ മേഖല തളരുകയാണോ? തൊടുപുഴ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് പ്രവർത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക് ഉത്തരവ് എത്തുമ്പോൾ കേരളം ആശങ്കയിലാണ്. കഴിഞ്ഞ വർഷം ആകെ കിട്ടാക്കടം 113 കോടി രൂപായായിരുന്നു ഉയർന്നിരുന്നു. ഇതെ തുടർന്ന് ഒരു വർഷം മുമ്പ് പുതിയ വായ്പ അനുവദിക്കുന്നതിൽ നിന്ന് റിസർവ്വ് ബാങ്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാലയളവിൽ 37.5 കോടി രൂപായുടെ കിട്ടാക്കടം ജപ്തി നടപടികളിലൂടെ ബാങ്ക് തിരിച്ച് പിടിച്ചു. അതും പ്രതിസന്ധിക്ക് പരിഹാരമാകുന്നില്ല. നേരത്തെ തിരുവല്ല സഹകരണ ബാങ്കിലും ആർബിഐ ഇടപെട്ടിരുന്നു.

സിപിഎമ്മാണ് തിലുവല്ല സഹകരണ ബാങ്കിനെ പോലെ തൊടുപുഴ ബാങ്കിനേയും നിയന്ത്രിക്കുന്നത്. കേരളത്തിലെ സകല സഹകരണ ബാങ്കുകളും തകർച്ചയുടെ വക്കിലാണ്. സമാന സ്ഥിതിയിലാണ് തിരുവല്ല ഈസ്റ്റ് കോ ബാങ്ക്. അവിടെ ആർബിഐ ഇൻസ്പകഷൻ നടക്കുന്നു. വൻതോതിൽ നിക്ഷേപം പിൻവലിക്കൽ നടക്കുന്നു. ഇതിനിടെയാണ് തൊടുപുഴയിലെ പ്രതിസന്ധി. കരുവന്നൂർ ബാങ്ക് തളർന്നതിലും സിപിഎമ്മാണ് പ്രതിസന്ധിയിൽ. കേരളത്തിലെ നൂറു കണക്കിന് ബാങ്കുകൾ ഇത്തരത്തിൽ പ്രതിസന്ധിയെ നേരിടുന്നുണ്ട്. കളിയിക്കാവിള മുതൽ മഞ്ചേശ്വരം വരെയുള്ള എല്ലാ വമ്പൻ സഹകരണ ബാങ്കുകളും ആർബിഐ നിരീക്ഷണത്തിലാണ്.

ആറുമാസ കാലയളവിലേക്കാണ് നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ബാങ്കിന്റെ നിലവിലെ സാമ്പത്തികനില കണക്കിലെടുത്താണ് തീരുമാനമെന്നും ബാങ്കിന്റെ സാമ്പത്തിക നില മെച്ചപ്പെടുന്നതിന് അനുസരിച്ച് തീരുമാനം പുനഃ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിസർവ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്്. നിക്ഷേപകന്റെ പേരിലുള്ള സേവിങ്‌സ്, കറന്റ് അടക്കമുള്ള വിവിധ അക്കൗണ്ടുകളിലുള്ള നിക്ഷേപത്തിൽ നിന്ന് പണം പിൻവലിക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. നിക്ഷേപത്തിന്മേലുള്ള വായ്പകൾ ആർബിഐയുടെ വ്യവസ്ഥകൾക്ക് വിധേയമായി തീർപ്പാക്കാമെന്നും ഉത്തരവിൽ പറയുന്നു.ആർബിഐയുടെ മുൻകൂട്ടിയുള്ള അനുവാദമില്ലാതെ വായ്പ അനുവദിക്കുകയോ, നിക്ഷേപങ്ങൾ സ്വീകരിക്കുകയോ കടം വാങ്ങുകയോ പാടില്ലെന്നാണും ഉത്തരവിൽ പറയുന്നു.

ആർബിഐയുടെ അനുമതിയില്ലാതെ ആസ്തികളോ വസ്തുവകകളോ കൈമാറ്റം ചെയ്യുകയോ വിൽപ്പന നടത്തുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. നിന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് ബാങ്കിന്റെ ലൈസൻസ് റദ്ദാക്കുന്നു എന്ന തരത്തിൽ വ്യാഖ്യാനിക്കേണ്ടതില്ലന്നും നിയന്ത്രണങ്ങളോടെ ബാങ്കിങ് ബിസിനസ് നടത്താനുള്ള അനുമതി ഇപ്പോഴും ബാങ്കിന് ഉണ്ടെന്നും സാമ്പത്തിക നില മെച്ചപ്പെട്ടതായി ബോധ്യപ്പെട്ടാൽ നിയന്ത്രണങ്ങൾ നീക്കുമെന്നും ആർബിഐയുടെ ഉത്തരവിൽ പറയുന്നു. 40 വർഷമായി സി പി എം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് ബാങ്കിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത്.വായ്പകൾ നൽകുന്നതിൽ റിസർവ്വ് ബാങ്കിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ മറികടന്നെന്നും ഇത് ബാങ്കിന് നഷ്ടമുണ്ടാക്കിയെന്നുമുള്ള കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് റിസർവ്വ് ബാങ്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ഭൂമി പണയപ്പെടുത്തിയുള്ള വായ്പയിലാണ് പ്രധാനമായും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുള്ളത്.താരിപ്പ് വിലയുടെ പലമടങ്ങ് തുക വായ്പയായി അദിച്ചെന്നാണ് കണ്ടെത്തിയിട്ടുള്ളത്.ഇതുമൂലം ഭൂമി ജപ്തി ചെയ്താലും ബാങ്കിന് വായ്പയുടെ നാലിലൊന്ന് പോലും ലഭിക്കാത്ത സാഹചര്യം സംജാതമാവുകയും വൻതോതിൽ മൂലധന നഷ്ടത്തിന് കാരണമായെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്.
400 കോടിയോളം രൂപയുടെ ആസ്ഥയിലേയ്ക്ക് വളർന്ന ബാങ്ക് , നടത്തിപ്പുകാരുടെ പിടിപ്പുകേടുമൂലം കടക്കെണിയിലാവുകയായിരുന്നെന്നാണ് ഇടപാടുകാരിൽ ഒരു വിഭാഗത്തിന്റെ ആരോപണം.അഴിമതി നടത്തി ലാഭം കൊയ്തവരിൽ നിന്നും ബാങ്കിന് നഷ്ടം വന്നിട്ടുള്ള തുക ഈടാക്കാൻ നടപടിവേണമെന്നുമാണും ഇവർ ആവശ്യപ്പെടുന്നു.

അതിനിടെ ഒരാഴ്‌ച്ചക്കുള്ളിൽ കിട്ടാക്കടം തിരിച്ച് പിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കി റിസർവ്വ് ബാങ്കിനെ സമീപിക്കുമെന്ന് ബാങ്ക് ഭരണ സമിതി ചെയർമാൻ വി.വി. മത്തായി മാധ്യമങ്ങളോട് വ്യക്തമാക്കി.പ്രളയവും കോവിഡും മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് തിരിച്ചടവ് വൈകി കിട്ടാക്കടം വർദ്ധിക്കാൻ കാരണമെന്നും ചെയർമാൻ പറഞ്ഞു. തൊടുപുഴ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്കിന് 70 കോടിയോളം കിട്ടാക്കടം ഉണ്ടെന്നും പിരിവ് ഊർജ്ജിതമാക്കുമെന്നും ചെയർമാൻ വിവി മത്തായി അറിയിച്ചു. റസർവ്വ് ബാങ്ക് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ബാങ്ക് ഭരണസമിതി യോഗം ഇന്നലെ യോഗം ചേർന്നെന്നും കുടിശിഖ പിരവ് ഊർജ്ജിതമാക്കാൻ തീരുമാനിച്ചതായും ചെയർമാൻ മറുനാടനോട് വ്യക്തമാക്കി.

189 കോടി രൂപയാണ് ലോൺനൽകിയിട്ടുള്ളത്. മൂന്നുതവണ മുതൽ മൂന്നുവർഷം വരെ ലോൺ തിരിച്ചടവ് മുടക്കിയിവരുണ്ട്. കുടിശിഖ തുക ഈടാക്കാൻ ബാങ്കിന്റെ ഭാഗത്തുനിന്നും ശക്തമായ നീക്കം ആരംഭിച്ചിട്ടുണ്ട്. പ്രളയത്തെത്തുടർന്നുള്ള സാമ്പത്തീക സ്ഥിതി ലോൺ തിരച്ചടവിനെ പ്രതികൂലമായി ബാധിച്ചു.സഹകരണ മേഖലയ്ക്കെതിരെയുള്ള പ്രചാരണങ്ങളും തിരച്ചടിയായി. മൊറട്ടോറിയവും ജപ്തി നടപടികളിലെ കോടതി ഇടപെടലുകളും കിട്ടാക്കടം തിരിച്ചുപിടിക്കുന്നതിന് കാലതാമസത്തിന് കാരണമായി.

സഹകരണ ബാങ്കുകളുടേതടക്കം 350 കോടിയോളം നിക്ഷേപം ഉണ്ടായിരുന്നു. സഹകരണമേഖലയ്ക്കെതിരെയുള്ള പലതരത്തിലുള്ള പ്രചാരണങ്ങൾ പുറത്ത് വന്നതോടെ സഹകരണ ബാങ്കുകൾ നിക്ഷേപങ്ങൾ പിൻവലിച്ചു. അത് ഒരർത്ഥത്തിന് ബാങ്കിന് ഗുണമായി. ലോൺ പരിധി കുറച്ച സാഹചര്യത്തിൽ അത്രയും നിക്ഷേപത്തിന് പലിശ നൽകേണ്ട സാഹചര്യം ഒഴിവായി. കുടിശിഖ നിരക്ക് വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ റിസർവ്വ് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള താൽക്കാലിക നടപടിമാത്രമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.കുടിശ പിരച്ചെടുക്കുന്നതോടെ പ്രശ്നം പരിഹരിക്കപ്പെടും.ഇക്കാര്യത്തിൽ ആശങ്കൾക്ക് അടിസ്ഥാനമില്ല.

ഉത്തരവ് സംബന്ധിച്ച മാധ്യമ വാർത്തകൾ രണ്ടോ മൂന്നോ ദിവസം ചർച്ചയാവും എന്നത്് വാസ്തമാണ്. നിലവിലെ പ്രതിസന്ധി ഏറ്റവും വേഗത്തിൽ പരിഹരിക്കുന്നതിന് ആവശ്യമായ കർമ്മപദ്ധതി ബാങ്ക് ഭരണസമിതി തയ്യാറാക്കിയിട്ടുണ്ട്. ഭൂമി ഈടിന്മേൽ ലോൺ നൽകിയതിൽ ഉയരുന്ന ക്രമക്കേടുകളിൽ ഒന്നോ രണ്ടോ ഒക്കെ ശരിയായിരിക്കാം.ഭൂമിയുടെ താരിപ്പ് വിലയിൽ ഉണ്ടായ മാറ്റമാണ് ഇതിന് കാരണമെന്നാണ് മനസ്സിലാക്കുന്നത്.പണയപ്പെടുത്തിയ വസ്തുജപ്തി ചെയ്താലും വായപക്ക് തുല്യമായ തുക ലഭ്യമായില്ലങ്കിൽ മറ്റുമാർഗ്ഗങ്ങളിലുടെ കുടിശിഖ തുക ഈടാക്കുന്നതിനും ബാങ്കിന്റെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടാവും-ചെയർമാൻ വ്യക്തമാക്കി.