- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഴ്സിങ് അല്ലാതെ യുകെയിൽ വന്നു പഠിച്ചാൽ രക്ഷപ്പെടാൻ വഴിയുണ്ടോ?
ലണ്ടൻ: യുകെയിൽ ജോലിക്കായി ശ്രമിക്കുമ്പോൾ ഏവരുടെയും മനസ്സിൽ എത്തുന്നത് നഴ്‌സിങ് മാത്രമാണ്. എന്നാൽ കേരളത്തിൽ നഴ്‌സിങ് പഠിച്ചു യുകെയിൽ വരുന്ന ട്രെൻഡ് മാറി യുകെയിൽ തന്നെ നേരിട്ട് നഴ്‌സിങ് പഠിക്കാൻ വിദ്യാർത്ഥികളെ എത്തിക്കുന്ന ഖ്യാതി ആദ്യമായി സ്വന്തമാക്കിയ മാഞ്ചസ്റ്റർ ആസ്ഥാനമായ ഏലൂർ കൺസൾട്ടൻസി യുകെ ഇപ്പോൾ യുകെയിൽ പഠിക്കുക മാത്രമല്ല പഠിച്ചു കഴിഞ്ഞാൽ ജോലി സാധ്യത ഉറപ്പുള്ള കോഴ്‌സുകൾ കൂടി അവതരിപ്പിക്കുന്ന സ്റ്റഡി അബ്രോഡ് മെഗാ എക്സ്പോ ഇത്തരത്തിൽ ആദ്യമായി നടക്കുന്ന ഒന്നു എന്ന നിലയിലാണ് ശ്രദ്ധ നേടുന്നത്.
കേരളത്തിൽ വേരുറപ്പിച്ച വിദേശ പഠന ഉപദേശക ഏജൻസികൾ യൂണിവേഴ്സിറ്റികളെയും വേഗത്തിൽ പഠിച്ചു ജയിക്കാൻ കഴിയുന്ന കോഴ്‌സുകളെയും പരിചയപ്പെടുത്തി ജോലി സാധ്യതയ്ക്ക് കാര്യമായ പരിഗണന നൽകാതെ വിദ്യാർത്ഥി കയറ്റുമതിക്ക് ശ്രമിക്കുമ്പോൾ 21 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസി യുകെയിൽ പഠിച്ചാൽ ജോലി സാധ്യത ഏറ്റവും അധികമുള്ള കോഴ്‌സുകൾ മാത്രമാണ് വിദ്യാർത്ഥികൾക്ക് ശുപാർശ ചെയ്യുന്നത് എന്ന് സ്ഥാപക സാരഥി മാത്യു ഏലൂർ വ്യക്തമാക്കുന്നു.
എല്ലാവരും യുകെയിൽ പഠിക്കാൻ വരുന്നത് ഉപദേശിക്കുമ്പോൾ ഏലൂർ പറയുന്നത് പഠിച്ച ശേഷമുള്ള ജോലികളെ കുറിച്ച് മാത്രം. യുകെയിൽ പഠിക്കാൻ എത്തുക എന്നത് ഇപ്പോൾ ബാലികേറാ മലയായ കാര്യമേയല്ല. മിടുക്കരായ വിദ്യാർത്ഥികൾക്ക് യൂണിവേഴ്‌സിറ്റി വെബ് സൈറ്റിൽ കയറി ലൈവ് ചാറ്റ് നടത്തിയാൽ തീരുന്ന സംശയമേയുള്ളൂ യുകെയിലെ പഠനം സംബന്ധിച്ച് എന്നതാണ് പ്രധാന വസ്തുത. ഈ കാര്യം നിർവഹിക്കുന്ന സ്വകാര്യ ഏജൻസികൾക്ക് കനത്ത ഫീസ് യൂണിവേഴ്‌സിറ്റികൾ വാഗ്ദാനം ചെയ്യുമ്പോൾ കയ്യിൽ കിട്ടുന്ന കമ്മീഷൻ മാത്രമാകും അത്തരം ഉപദേശകരുടെ ശ്രദ്ധ.
എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുകെയിൽ ജീവിച്ചുള്ള പരിചയമാണ് മികച്ച യൂണിവേഴ്‌സിറ്റിയും തൊഴിൽ സാധ്യതയുള്ള കോഴ്‌സും മാത്രം പരിചയപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുക്കാൻ ടീം ഏലൂരിനെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിനു വിദ്യാർത്ഥികളെ യുകെയിൽ എത്തിക്കുക എന്നതല്ല ഏലൂരിന്റെ ലക്ഷ്യം, മറിച്ചു യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ജോലി കൂടി ലഭിക്കുന്നു എന്ന ഉറപ്പു വരുത്തലാണ് പരാതികൾ ഇല്ലാത്ത വിധം എല്ലൂരിനെ മുന്നിൽ എത്തിക്കുന്നത്. യുകെയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മലയാളികളുടെ നാട്ടിലെ ബന്ധുക്കളാണ് കൂടുതലായി ഏലൂരിന്റെ സേവനം തേടുന്നത് എന്നതും ഗുണമേന്മയുള്ള സേവനം ലഭ്യമാക്കുന്നതിന് പ്രധാന സാക്ഷ്യപ്പെടുത്തലായി മാറുകയാണ്.
നഴ്‌സിങ് മാത്രമല്ല ജോലി ഉറപ്പു നൽകുന്നത്, ഷോർട്ടേജ് ഒക്യുപേഷനിലെ 50 ഓളം കോഴ്‌സുകൾ പഠിച്ചു മികച്ച മാർക്ക് നേടിയാൽ ജോലിക്ക് വേണ്ടി അലയേണ്ട
യുകെയിൽ പഠിച്ചാൽ നഴ്‌സിംഗിൽ മാത്രമാണോ ജോലി ഉറപ്പുള്ളത്? സാധാരണക്കാർ ഇങ്ങനെയാണ് ധരിക്കുന്നത് എങ്കിലും വസ്തുതകൾ അങ്ങനെയല്ല. മികച്ച ജോലിക്കാർക്ക് കടുത്ത ക്ഷാമമുള്ളതിനാൽ സർക്കാർ അംഗീകരിച്ച പട്ടികയായ ഷോർട്ടേജ് ഒക്യുപ്പേഷൻ ലിസ്റ്റിൽ പെട്ട അൻപതോളം ജോലിക്കു വേണ്ടിയുള്ള ഉന്നത പഠനം യുകെയിൽ നടത്തിയാലും പഠന ശേഷം തൊഴിൽ ഉറപ്പാക്കാനാകും. പഠിക്കാൻ എത്തിയ സമയത്തു പൂർണ ശ്രദ്ധയോടെ മികച്ച മാർക്ക് വാങ്ങി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആയിരിക്കും അത്തരം അവസരം വേഗത്തിൽ തേടിയെത്തുക എന്നതും ശ്രദ്ധിക്കണം.
ഇത്തരം കോഴ്‌സുകൾ എല്ലാ യൂണിവേഴ്‌സിറ്റിയും വാഗ്ദാനം ചെയ്യുന്നില്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. പല വിദ്യാർത്ഥി ഉപദേശക ഏജൻസികളും കുറഞ്ഞ ഫീസുള്ള കോഴ്‌സുകളും യൂണിവേഴ്‌സിറ്റിയും നാട്ടിൽ ശുപാർശ ചെയ്യുമ്പോൾ പഠന ശേഷം കണ്ണീരും കയ്യുമായി ചുമലിൽ ഏറ്റാൻ കഴിയാത്ത വിധം കടബാധ്യതയുമായി തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വരുന്ന സാഹചര്യം ഒരിക്കലും വിദ്യാർത്ഥികൾ അറിയാത്ത വിധത്തിലാണ് കോഴ്‌സുകളെ കുറിച്ച് അർദ്ധ സത്യം കണക്കെയുള്ള വിവരം നൽകുക.
ഇന്റർനാഷണൽ ബിസിനസ് സ്റ്റഡീസ് പഠിക്കാനും ഡാറ്റ സയൻസ് പഠിക്കാനും കോഴ്‌സിനോട് ഒരു താൽപര്യവും ഇല്ലെങ്കിലും വിദ്യാർത്ഥികൾ കൈകൊടുക്കുന്നത് കുറഞ്ഞ ഫീസ് എന്ന ആനുകൂല്യം മാത്രം മുന്നിൽ കണ്ടാണ്. എന്നാൽ അനേകായിരം വിദ്യാർത്ഥികൾ ഒന്നിച്ചു പഠിക്കാൻ എത്തുന്ന ഇത്തരം കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് യുകെയിൽ മാത്രമല്ല തിരികെ നാട്ടിൽ മടങ്ങി എത്തിയാലും മികച്ച ജോലി കണ്ടെത്തുക എന്നത് വലിയൊരു തലവേദന ആയി നീണ്ട കാലം കൂടെയുണ്ടാകും. ഇത്തരം വ്യത്യാസങ്ങൾ മിക്കവാറും വിദ്യാർത്ഥികൾ തിരിച്ചറിയുന്നത് യുകെയിൽ എത്തിയതിനു ശേഷം മാത്രമാകും. തക്ക സമയത്തു കൃത്യമായ ധാരണ നൽകാൻ ആരും കൂടെയുണ്ടായില്ല എന്ന വിലാപമാണ് യുകെയിൽ എത്തിയ ശേഷം മിക്കവാറും വിദ്യാർത്ഥികളും പങ്കിട്ടിട്ടുള്ളതും.
ഫോക്കസിങ് യുകെയിലേക്ക് മാത്രം, ഭാഗ്യമുള്ളവർക്ക് സ്‌കോളർഷിപ്പും
യുകെ പഠനത്തിന് വേണ്ടി മാത്രമായി കേരളത്തിൽ നടക്കുന്ന അപൂർവ്വം എക്സ്പോകളിൽ ഒന്നാണ് ഈ ശനിയാഴ്ച യുകെയിൽ നിന്നെത്തുന്ന ഏലൂർ സ്റ്റഡി അബ്രോഡ് കൺസൾട്ടൻസിയുടെ പ്രത്യേകത. യുകെയിലെ പഠന ജീവിത സാഹചര്യങ്ങൾ കണ്മുന്നിൽ കാണുന്ന വിദ്യാഭ്യാസ ഉപദേശക ഏജൻസി എന്ന ഖ്യാതി കേരളത്തിൽ അധികമാർക്കും അവകാശപ്പെടാനില്ല. ശനിയാഴ്ച കൊച്ചിയിൽ നടക്കുന്ന സ്റ്റഡി അബ്രോഡ് എക്സ്പോയിൽ യുകെയിലെ 25 മുൻ നിര യൂണിവേഴ്സിറ്റികളെയാണ് ഏലൂർ കൺസൾട്ടൻസി പരിചയപ്പെടുത്തുന്നത്. യുകെയിൽ ലഭ്യമായ കോമൺവെൽത്ത് സ്‌കോളർഷിപ്പ്, ചെവനിങ് സ്‌കോളർഷിപ്പ്, ഗ്ലോബൽ വെൽഷ് സ്‌കോളർഷിപ്പ് തുടങ്ങി മിടുക്കരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക ഭാരം കുറയ്ക്കുന്ന അനേകം സ്‌കോളർഷിപ്പുകളെ കുറിച്ചുള്ള വ്യക്തമായ വിവരവും എക്സ്പോയിൽ ലഭ്യമാകും.
വെൽഷ് സർക്കാർ ഗ്രാന്റോടെ ലഭിക്കുന്ന പ്രത്യേക സ്‌കോളർഷിപ്പിൽ പഠന ഫീസിന്റെ 90 ശതമാനവും ഗ്രാന്റ് ആയി ലഭിക്കാനുള്ള സാധ്യതയും കഴിഞ്ഞ ഏതാനും വർഷമായി ഈ യൂണിവേഴ്സിറ്റികളിലേക്ക് മലയാളി വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഘടകമാണ്. കുറഞ്ഞ ജീവിത ചിലവും പാർട്ട് ടൈം ജോലിയും മാത്രം നോക്കി പോകുന്ന പല വിദ്യാർത്ഥികൾക്കും ഇത്തരത്തിൽ മികച്ച അവസരങ്ങളാണ് കൈ വിട്ടു പോകുന്നത്. ഇത്തരം കാര്യങ്ങൾ പറഞ്ഞു നൽകാൻ യുകെയിൽ നിന്നുള്ള വിദഗ്ധ സംഘത്തിന്റെ മുൻ നിരയിൽ പ്രവർത്തിക്കുന്ന ഏലൂരിന് കഴിയുന്നു എന്നതാണ് കുറഞ്ഞ കാലം കൊണ്ട് ഈ രംഗത്തെ മുൻനിരയിൽ എത്തിക്കാൻ സഹായിച്ചത് എന്നും മാത്യു ഏലൂർ പറയുന്നു.
കൊച്ചിയിലേക്ക് വരൂ, യുകെയിൽ ലഭിക്കുന്ന ജോലികൾ ആദ്യമറിയൂ
വിദേശ ഉപരിപഠനം താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ഏലൂർ സ്റ്റഡി അബ്രോഡ്, ഈ വരുന്ന ഏപ്രിൽ ആറിനു രാവിലെ 10 മുതൽ മൂന്നു വരെ കലൂർ ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ വെച്ച് 25ലധികം യൂണിവേഴ്സിറ്റി പ്രതിനിധികൾ പങ്കെടുക്കുന്ന ബിഗ്ഗെസ്റ്റ് സ്റ്റഡി എക്സ്പോ സംഘടിപ്പിക്കുന്നു.
എക്സ്പോയിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷനായി ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ മികച്ച വിദ്യാഭ്യസ വിദഗ്ധരിൽ ഒരാളായ ഡോക്ടർ അജിത് ജെയിംസ് ജോസിന്റെ സൗജന്യ കരിയർ ഗൈഡൻസ്, ഐഇഎൽടിഎസ് ട്രെയിനിങ് സെഷൻ, സ്റ്റുഡന്റ് ലോൺ എന്നിവയെ പറ്റിയുള്ള സംശയങ്ങൾ വിവിധ ബാങ്കുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി നേരിട്ട് ചോദിച്ചറിയാനുള്ള അവസരവുമുണ്ട്. 100ലധികം സ്‌കോളർഷിപ്പുകളാണ് വിവിധ യൂണിവേഴ്സിറ്റികൾ വിദ്യാർത്ഥികർക്കായി നൽകുന്നത്, ഇതിനെക്കുറിച്ചു കൂടുതൽ അറിയാനും സ്‌കോളർഷിപ്പ് കൈവരിക്കാനുമുള്ള അവസരം ഒരുക്കിയതും പ്രത്യേകതയാണ്.
യുകെയിലെ മുൻനിര സർവ്വകലാശാലകൾ പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ സെമിനാറിൽ എൻജിനീയറിങ്, ഐടി, കംപ്യൂട്ടർ സയൻസ്, ബിസിനസ് മാനേജ്മെന്റ്, ഹെൽത്ത് സയൻസ്, നഴ്സിങ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ആർട്സ്, ടീച്ചർ ട്രെയിനിങ് (പിജിസിഇ) തുടങ്ങിയ മേഖലകളിലെ ഡിഗ്രി, പിജി, കോഴ്സുകളെക്കുറിച്ചും പാത്ത്വേ (മാർക്ക് അൽപം കുറവായവർക്കു യോഗ്യത നേടാൻ സഹായിക്കുന്ന ഫൗണ്ടേഷൻ കോഴ്സ്) പ്രോഗ്രാമുകളെക്കുറിച്ചും അടുത്തറിയാൻ പറ്റും. പുതിയ വിദ്യാഭ്യാസ നയങ്ങളുടെ ഭാഗമായി ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് തുടങ്ങിയ കോഴ്സുകൾ പാസാകുന്നവർക്കു വളരെ എളുപ്പം വർക്ക് പെർമിറ്റ് ലഭിക്കും. ഈ വിഷയങ്ങളിൽ പിജിസിഇ കോഴ്സുകളെ പറ്റി അറിയാൻ പ്രത്യേക കൗണ്ടറുകൾ ഉണ്ടായിരിക്കുന്നതാണ്.
അവസരങ്ങളെക്കുറിച്ചും യോഗ്യതകളെക്കുറിച്ചും സ്‌കോളർഷിപ്പുകളെക്കുറിച്ചും സർവകലാശാലാ പ്രതിനിധികളോടു നേരിട്ടു ചോദിച്ച് മനസിലാക്കുന്നതിനുള്ള അവസരവും ഇവിടെ ലഭ്യമാണ്. വിദ്യാഭ്യാസ ലോൺസേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും പ്രദർശനത്തിലുണ്ട്. ഈ വർഷം പൂർണമായും കോഴ്സ് ഫീ സ്‌കോളർഷിപ്പിന് അർഹരായ 70 ഓളം വിദ്യാർത്ഥികളാണ് ഏലൂരിന്റെ പേരിൽ യുകെയിൽ ഇപ്പോൾ എത്തിയിരിക്കുന്നത്. അതുകൂടാതെ ഏലൂർ സ്റ്റഡി അബ്രോഡ് വഴി എന്റോൾ ചെയ്യുന്ന വിദ്യാർത്ഥിക്ക് ഫ്രീ ഫ്ലൈറ്റ് ടിക്കറ്റും ഐഇഎൽടിഎസും പഠിക്കാനുമുള്ള അവസരവുമുണ്ട്.
ഏലൂർ സ്റ്റഡി അബ്രോഡ് എക്സ്‌പോയിലേക്കു പ്രവേശനം തികച്ചും സൗജന്യമാണ്. അതുപോലെ സ്പോട് അഡ്‌മിഷനുള്ള അവസരവുമുണ്ട്. മികച്ച അവസരങ്ങളുടെ വാതിൽ തുറന്നിടുന്ന ഈ സ്‌പെഷ്യൽ എക്സ്പോ സന്ദർശിക്കുന്ന വിദ്യാർത്ഥികളുടെ ജീവിതം മാറ്റി മറിക്കാൻ കാരണമാകുമെങ്കിൽ അതാകും ഓരോ വിദ്യാർത്ഥിയും അവരുടെ ജീവിതത്തിൽ എടുത്ത ഏറ്റവും നിർണായകവും സുപ്രധാവുമായ തീരുമാനവും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫോൺ: +91 9995399366, +91 9995377366, +91 8069009999
Email: studyabroad@ealoorconsultancy.co.uk
Visit Our Website: www.ealoorstudyabroad.com