കവൻട്രി: യുകെയിൽ മലയാളി വിദ്യാർത്ഥികൾ പഠിക്കാൻ എത്തുമ്പോൾ പ്രധാന മാനദണ്ഡം എവിടെയാണ് ഫീസ് കുറവ് എന്ന ചോദ്യമാണ്. വിദേശ വിദ്യാർത്ഥികൾക്ക് ഫീസ് കൂടുതൽ ആയതിനാൽ വിദേശികളെ ലഭിക്കാൻ യുകെയിലെ യൂണിവേഴ്‌സിറ്റികൾ കടുത്ത മത്സരത്തിലുമാണ്. അതിനാൽ തങ്ങളുടെ അധികം ആവശ്യക്കാരില്ലാത്ത കോഴ്‌സുകൾക്ക് ഫീസ് അൽപം കുറച്ചു നൽകുകയും ആ കോഴ്‌സുകളിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന ഏജൻസികൾക്ക് കനത്ത കമ്മീഷൻ നൽകുന്നതുമാണ് യുകെ യൂണിവേഴ്‌സിറ്റികളുടെ മാർക്കറ്റിങ് തന്ത്രം.

പരിപാടിയിലേക്കുള്ള സൗജന്യ പ്രവേശനത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക

ഇത്തരത്തിൽ ഒരു വിദ്യാർത്ഥിക്ക് ഏഴു ലക്ഷം രൂപ വരെ കമ്മിഷൻ നൽകുന്ന യൂണിവേഴ്‌സിറ്റികൾ ഉണ്ടെന്നു അടുത്തകാലത്ത് പുറത്തു വന്ന വിവരമാണ്. എന്നാൽ ഇത്തരം യൂണിവേഴ്സിറ്റികളിലോ കോഴ്‌സുകളിലോ പഠിക്കുന്നവർക്ക് ആ കോഴ്‌സുമായി തിരികെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നാൽ ഈ ജന്മം ജോലി കിട്ടാൻ ഉള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തിലാണ് 20 ലക്ഷത്തോളം രൂപ മുടക്കി യുകെ വിദ്യാഭ്യാസത്തിനു ശ്രമിക്കുമ്പോൾ തിരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റിയും കോഴ്‌സും പ്രധാനമാകുന്നത്.

മുൻ വർഷങ്ങളിൽ യുകെയിൽ എത്തിയാൽ ഉടൻ വിസ മാറാനും ജോലി സ്വന്തം നിലയിൽ കണ്ടുപിടിക്കാനും വിദ്യാർത്ഥികൾക്ക് കഴിയുമായിരുന്നതിൽ യൂണിവേഴ്‌സിറ്റിയും കോഴ്‌സും പ്രധാനമായിരുന്നില്ല, മറിച്ച് എങ്ങനെയും യുകെയിൽ എത്തുക എന്നതായിരുന്നു പ്രധാനം. എന്നാൽ ഇപ്പോൾ ആ കഥയാകെ മാറിക്കഴിഞ്ഞു. യുകെയിൽ എത്തിയാൽ വിദ്യാർത്ഥി വിസയിൽ നിന്നും സ്വിച്ച് ചെയ്യാനാകില്ല, പഠനം തീരും മുൻപേ വർക്ക് പെർമിറ്റുള്ള ജോലിയും കണ്ടുപിടിക്കാനാകില്ല. ചുരുക്കത്തിൽ പഠിക്കുക, മികച്ച നിലയിൽ പാസാകുക, അതിലൂടെ ജോലി നേടുക എന്ന ലക്ഷ്യമുള്ള വിദ്യാർത്ഥികളെ മാത്രമാണ് ഇപ്പോൾ ബ്രിട്ടൻ വിളിക്കുന്നത്. അത്തരത്തിൽ മികച്ച യൂണിവേഴ്സിറ്റികളും കോഴ്‌സുകളും പരിചയപ്പെടുത്തുകയാണ് ഉത്തരവാദിത്തമുള്ള സ്റ്റുഡന്റ് കൺസൾട്ടിങ് ഏജൻസികൾ.

കമ്പ്യുട്ടർ അധിഷ്ഠിത കോഴ്‌സുകൾ പഠിച്ചാൽ യുകെയിൽ ഇപ്പോഴും ജോലി സാധ്യതകൾ ഉള്ളതിനാൽ പ്രമുഖ കൺസൾട്ടൻസിയായ ഏലൂർ ഈ ശനിയാഴ്ച രാവിലെ 10 മണി മുതൽ 10 വരെ കൊച്ചിയിലെ കലൂർ ഗോകുലം പാർക്ക് ഹോട്ടലിൽ വച്ച് നടത്തുന്ന വിദേശ പഠന സെമിനാറിൽ കോഴ്‌സുകളും യൂണിവേഴ്‌സിറ്റിയും പരിചയപ്പെടുത്താൻ എത്തുന്നത് എഡ്ജ് ഹിൽ യൂണിവേഴ്‌സിറ്റി അധികൃതരാണ്. മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള ഈ യൂണിവേഴ്‌സിറ്റി നടത്തുന്ന കമ്പ്യുട്ടർ സയൻസ്, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റ അനലിസ്റ്റ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. ഈ നാലു മേഖലയിലും യുകെയിൽ തന്നെ ജോലി കിട്ടാനുള്ള സാധ്യതയും ഏറെയാണ് എന്നും ഏലൂർ കൺസൾട്ടൻസി വ്യക്തമാക്കുന്നു.

മികച്ച വിദ്യാർത്ഥി അനുഭവവും ഉയർന്ന നിലവാരമുള്ള അദ്ധ്യാപനവും നൽകിക്കൊണ്ട് വിദ്യാർത്ഥികൾക്കായി വാതിലുകൾ തുറക്കാൻ ലക്ഷ്യമിടുന്ന ഒരു മൾട്ടി-അവാർഡ് നേടിയ സർവ്വകലാശാലയാണ് എഡ്ജ് ഹിൽ. അദ്ധ്യാപന നിലവാരം, പഠനാന്തരീക്ഷം, വിദ്യാർത്ഥികളുടെ ഫലങ്ങൾ എന്നിവയിലെ മികവിനെക്കുറിച്ചുള്ള സർക്കാരിന്റെ വിലയിരുത്തലായ ടീച്ചിങ് എക്‌സലൻസ് ഫ്രെയിംവർക്കിൽ എഡ്ജ് ഹില്ലിന് ഗോൾഡ് റാങ്ക് ലഭിച്ചിട്ടുണ്ട്. ടൈംസ് ഹയർ എജ്യുക്കേഷൻ (2014/15) നൽകുന്ന യുകെ യൂണിവേഴ്സിറ്റി ഓഫ് ദ ഇയർ കിരീടം നേടിയ തിരഞ്ഞെടുത്ത ചുരുക്കം ചിലരിൽ ഒന്നാണ് ഈ യൂണിവേഴ്സിറ്റി യുകെയിലെ ആദ്യത്തെ 4കെ സൂപ്പർ ഇമ്മേഴ്‌സീവ് വെർച്വൽ 3ഡി എൻവയോൺമെന്റ് ഉൾക്കൊള്ളുന്ന ടെക്‌നോളജി ഹബ് എഡ്ജ് ഹിൽ യൂണിവേഴ്സിറ്റിയിലാണെന്നുള്ളത് ഏറ്റവും വലിയ പ്രത്യേകതയാണ്.

കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക


+44 1614567166, +91 9995399366, +91 9995377366, +91 8069009999
Email: studyabroad@ealoorconsultancy.co.uk
Visit Our Website: www.ealoorstudyabroad.com