ലണ്ടൻ: വിദേശ പഠനവും ജോലിയും ഒക്കെ ആഗ്രഹമുണ്ടെങ്കിലും പഠിക്കാൻ കാശില്ലാത്തതിന്റെ പേരിൽ ആ സ്വപ്നം നടക്കില്ലെന്ന് കരുതി ജീവിക്കുന്ന ആയിരക്കണക്കിന് മിടുക്കരായ വിദ്യാർത്ഥികൾ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. എന്നാൽ പഠിക്കാനുള്ള കഴിവും ആവേശവും ഉണ്ടെങ്കിൽ സ്വപ്നം കണ്ട ജീവിതം കൈപ്പിടിയിൽ ഒതുക്കാൻ നിങ്ങളെ സഹായിക്കുന്ന ഒരു വെബ്ബിനാറാണ് ഇന്ന് നടക്കാൻ പോകുന്നത്. തികച്ചും സൗജന്യമായി സംഘടിപ്പിക്കുന്ന ഈ വെബ്ബിനാർ വഴി സ്‌കോളർഷിപ്പോടെ യുകെയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ഹേർട്ഫോർഡ്ഷയറിൽ സ്‌കോളർഷിപ്പോടെ പഠിക്കാനുള്ള അവസരമാണ് നിങ്ങളിലേക്ക് എത്തുക.

താൽപര്യമുള്ളവർ ഇവിടെ ക്ലിക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യുക

ഇന്ന് വെള്ളിയാഴ്ച യുകെ സമയം ഉച്ചയ്ക്ക് 1.30നും ഇന്ത്യൻ സമയം വൈകിട്ട് ആറുമണി മുതലുമാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള വെബ്ബിനാർ നടക്കുക. സൗത്ത് ഏഷ്യ റീജിയണൽ മാനേജർ ആലീസ് ക്രിചടൺ നയിക്കുന്ന വെബ്ബിനാറിൽ യൂണിവേഴ്സിറ്റിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ, കോഴ്സുകൾ, കരിയർ ഒപ്പോർച്യുണിറ്റീസ്, സ്‌കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങളാണ് വിദ്യാർത്ഥികളുമായി പങ്കുവെക്കുക. ഈ സൗജന്യ ബോധവത്കരണ സെഷനിൽ നിങ്ങൾക്കും പങ്കെടുക്കാം.

കേരളത്തിൽ വേരുറപ്പിച്ച വിദേശ പഠന ഉപദേശക ഏജൻസികൾ യൂണിവേഴ്‌സിറ്റികളെയും വേഗത്തിൽ പഠിച്ചു ജയിക്കാൻ കഴിയുന്ന കോഴ്സുകളെയും പരിചയപ്പെടുത്തി ജോലി സാധ്യതയ്ക്ക് കാര്യമായ പരിഗണന നൽകാതെ വിദ്യാർത്ഥി കയറ്റുമതിക്ക് ശ്രമിക്കുമ്പോൾ 21 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസിയാണ് യുകെയിൽ പഠിച്ചാൽ ജോലി സാധ്യത ഏറ്റവും അധികമുള്ള കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ശുപാർശ ചെയ്തുകൊണ്ട് ഈ വെബ്ബിനാർ സംഘടിപ്പിക്കുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുകെയിൽ ജീവിച്ചുള്ള പരിചയമാണ് മികച്ച യൂണിവേഴ്സിറ്റിയും തൊഴിൽ സാധ്യതയുള്ള കോഴ്സും മാത്രം പരിചയപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുക്കാൻ ടീം ഏലൂരിനെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിനു വിദ്യാർത്ഥികളെ യുകെയിൽ എത്തിക്കുക എന്നതല്ല ഏലൂരിന്റെ ലക്ഷ്യം, മറിച്ചു യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ജോലി കൂടി ലഭിക്കുന്നു എന്ന ഉറപ്പു വരുത്തലാണ് പരാതികൾ ഇല്ലാത്ത വിധം എല്ലൂരിനെ മുന്നിൽ എത്തിക്കുന്നത്. യുകെയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മലയാളികളുടെ നാട്ടിലെ ബന്ധുക്കളാണ് കൂടുതലായി ഏലൂരിന്റെ സേവനം തേടുന്നത് എന്നതും ഗുണമേന്മയുള്ള സേവനം ലഭ്യമാക്കുന്നതിന് പ്രധാന സാക്ഷ്യപ്പെടുത്തലായി മാറുകയാണ്.

ബ്രിട്ടനിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ഹെർട്ട്‌ഫോർഡ്ഷയറിലെ പഠന കോഴ്സുകളും അവയുടെ തൊഴിൽ സാധ്യതകളുമാണ് വെബിനാറിൽ പരിചയപ്പെടുത്തുക. ബ്രിട്ടനിലെ തന്നെ ഏറെ പ്രശസ്തമായ യൂണിവേഴ്സിറ്റികളിൽ ഒന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഹെർട്ട്ഫോർഡ്ഷയർ (UH). 2021-ലെ ഗാർഡിയൻ യൂണിവേഴ്സിറ്റി റാങ്കിംഗിൽ 103-ാം സ്ഥാനം, 2023 ലെ Postgraduate Taught Experience Survey (PTES) യിൽ രണ്ടാം സ്ഥാനം, 2023 ലെ നാഷണൽ സ്റ്റുഡന്റ് സർവേ (NSS) സ്റ്റുഡന്റ് പോസിറ്റിവിറ്റി ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടിൽ ഒന്നാം റാങ്ക് എന്നിവയൊക്കെ ഈ യൂണിവേഴ്സിറ്റിയെ തേടിയെത്തിയ നേട്ടങ്ങളാണ്. ഇവിടെ പഠിച്ചിറങ്ങിയ ബിരുദാനന്തര ബിരുദധാരികളിൽ 91.5% പേർക്കും ഡിഗ്രി പൂർത്തിയാക്കി 15 മാസത്തിനുള്ളിൽ ജോലിയും ലഭിച്ചിട്ടുണ്ട്.

കൺസോൾ, പിസി — പ്രൊഡക്ഷൻ എക്‌സലൻസ്' എന്നിവയിൽ ലോകത്ത് ഒന്നാമതും 'ടോപ്പ് ആനിമേഷൻ സ്‌കൂളുകൾ', 'ടോപ്പ് വിഷ്വൽ ഇഫക്റ്റ് സ്‌കൂളുകൾ' എന്നിവയിൽ ലോകത്ത് ഏഴാം സ്ഥാനവും നേടിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത കാമ്പസുകളിലായി 700-ലധികം ഡിഗ്രി ഓപ്ഷനുകളും ഏകദേശം 32,000 വിദ്യാർത്ഥികളും ഈ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. ലണ്ടനിൽ നിന്ന് 25 മിനിറ്റ് മാത്രം അകലെയുള്ള യുകെയിലെ ഏറ്റവും മികച്ച താമസസ്ഥലമായി ഹെർട്ട്ഫോർഡ്ഷയർ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മാത്രമല്ല, എല്ലാ വർഷവും ഹെർട്ട്ഫോർഡ്ഷയർ യൂണിവേഴ്സിറ്റി ഇന്റർനാഷണൽ സ്റ്റുഡന്റ്സിന് സ്‌കോളർഷിപ്പുകൾ നൽകുന്നുണ്ട്. ചാൻസലറുടെ ഇന്റർനാഷണൽ സ്‌കോളർഷിപ്പ്, യൂണിവേഴ്സിറ്റി ഓഫ് ഹെർട്ട്ഫോർഡ്ഷയർ ഗ്രാജ്വേറ്റ് സ്‌കോളർഷിപ്പ്, ഷെവേണിങ് സ്‌കോളർഷിപ്പ് എന്നിങ്ങനെയുള്ളവയാണ് നൽകുന്നത്.

സൗജന്യമായി നടക്കുന്ന ഈ വെബ്ബിനാറിൽ നിങ്ങളുടെ സംശയങ്ങൾക്കു മറുപടി ലഭിക്കാൻ ചോദ്യോത്തര സെഷനും ഉണ്ടായിരിക്കുന്നതാണ്.

താൽപര്യമുള്ളവർ ഇവിടെ ക്ലിക്ക് സൗജന്യമായി രജിസ്റ്റർ ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
+44 1614567166, +91 9995399366, +91 9995377366, +91 8069009999
Email: studyabroad@ealoorconsultancy.co.uk
Visit Our Website: www.ealoorstudyabroad.com