- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിവേഴ്സിറ്റി ഓഫ് ചെസ്റ്ററിൽ മക്കളെ സ്‌കോളർഷിപ്പോടെ പഠിപ്പിക്കണോ?
കൊച്ചി: യുകെയിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ചെസ്റ്ററിൽ വിദേശ വിദ്യാർത്ഥികൾക്ക് പഠിക്കാൻ അവസരം ഒരുങ്ങുന്നു. സ്‌കോളർഷിപ്പോടെ പൂർത്തിയാക്കാവുന്ന പഠനത്തിന്റെ വിശദ വിവരങ്ങൾ അറിയാൻ മറ്റന്നാൾ വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ആറു മണി മുതൽ ഏഴു മണി വരെ വെബ്ബിനാറിൽ പങ്കെടുക്കാവുന്നതാണ്. ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് ഓഫീസർ കിരൺ അപ്പനെ നയിക്കുന്ന ഈ സൗജന്യ വെബ്ബിനാറിലേക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്. യൂണിവേഴ്സിറ്റിയെപ്പറ്റിയുള്ള വിശദവിവരങ്ങൾ, കോഴ്സുകൾ, കരിയർ ഒപ്പോർട്ടുണിറ്റീസ്, സ്‌കോളർഷിപ്സ് എന്നിവയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ഇതിലുണ്ടാകും.
കേരളത്തിൽ വേരുറപ്പിച്ച വിദേശ പഠന ഉപദേശക ഏജൻസികൾ യൂണിവേഴ്‌സിറ്റികളെയും വേഗത്തിൽ പഠിച്ചു ജയിക്കാൻ കഴിയുന്ന കോഴ്സുകളെയും പരിചയപ്പെടുത്തി ജോലി സാധ്യതയ്ക്ക് കാര്യമായ പരിഗണന നൽകാതെ വിദ്യാർത്ഥി കയറ്റുമതിക്ക് ശ്രമിക്കുമ്പോൾ 21 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന ഏലൂർ കൺസൾട്ടൻസിയാണ് യുകെയിൽ പഠിച്ചാൽ ജോലി സാധ്യത ഏറ്റവും അധികമുള്ള കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ശുപാർശ ചെയ്തുകൊണ്ട് ഈ വെബ്ബിനാർ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുകെയിൽ ജീവിച്ചുള്ള പരിചയമാണ് മികച്ച യൂണിവേഴ്‌സിറ്റിയും തൊഴിൽ സാധ്യതയുള്ള കോഴ്‌സും മാത്രം പരിചയപ്പെടുത്തുക എന്ന ദൗത്യം ഏറ്റെടുക്കാൻ ടീം ഏലൂരിനെ പ്രേരിപ്പിക്കുന്നത്. ആയിരക്കണക്കിനു വിദ്യാർത്ഥികളെ യുകെയിൽ എത്തിക്കുക എന്നതല്ല ഏലൂരിന്റെ ലക്ഷ്യം, മറിച്ചു യുകെയിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് ജോലി കൂടി ലഭിക്കുന്നു എന്ന ഉറപ്പു വരുത്തലാണ് പരാതികൾ ഇല്ലാത്ത വിധം എല്ലൂരിനെ മുന്നിൽ എത്തിക്കുന്നത്. യുകെയിൽ പതിറ്റാണ്ടുകളായി ജീവിക്കുന്ന മലയാളികളുടെ നാട്ടിലെ ബന്ധുക്കളാണ് കൂടുതലായി ഏലൂരിന്റെ സേവനം തേടുന്നത് എന്നതും ഗുണമേന്മയുള്ള സേവനം ലഭ്യമാക്കുന്നതിന് പ്രധാന സാക്ഷ്യപ്പെടുത്തലായി മാറുകയാണ്.
യൂണിവേഴ്സിറ്റി ഓഫ് ചെസ്റ്റർ തിരഞ്ഞെടുക്കാൻ നിരവധി കാരണങ്ങളുണ്ട്:
ടൈംസ് യൂണിവേഴ്സിറ്റി ഗൈഡ് 2024ൽ 100-ാമത്, ഗാർഡിയൻ യൂണിവേഴ്സിറ്റി ഗൈഡ് 2024 ൽ 53-ാമത് റാങ്കിങ്ങും കൈവരിക്കാൻ കഴിഞ്ഞ യൂണിവേഴ്സിറ്റിയാണ് ചെസ്റ്ററിലേത്. യുകെയിലെ ഏറ്റവും പഴയ ഉന്നത വിദ്യാഭ്യാസ ദാതാക്കളിൽ ഒന്നായ ചെസ്റ്റർ സർവകലാശാല, അദ്ധ്യാപകരെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1839-ലാണ് നോർത്ത് വെസ്റ്റ് ഇംഗ്ലണ്ടിൽ സ്ഥാപിതമായത്. അടുത്തിടെ അതിന്റെ 184-ാം അദ്ധ്യാപന വർഷം ആഘോഷിച്ചു.
150 സ്ഥാപനങ്ങളിലുടനീളമുള്ള 41,000 വിദ്യാർത്ഥികളുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കി, അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കായി യുകെയിൽ ഈ സർവ്വകലാശാല നിലവിൽ രണ്ടാം സ്ഥാനത്താണ്. യുകെയുടെ മറ്റ് ഭാഗങ്ങളുമായി ചെസ്റ്റർ നന്നായി ബന്ധപ്പെട്ടിരിക്കുന്നു, ലിവർപൂളിനും മാഞ്ചസ്റ്ററിനും ചെസ്റ്ററിൽ നിന്ന് ഒരു മണിക്കൂറിൽ താഴെ ദൂരവും ലണ്ടനിൽ നിന്ന് ട്രെയിനിൽ രണ്ട് മണിക്കൂർ മാത്രം അകലവുമാണുള്ളത്. ഇന്റർ നാഷണൽ അലുംനി സ്‌കോളർഷിപ്പ്, ച്യൂവെനിങ് സ്‌കോളർഷിപ്പ്, കോമൺവെൽത്ത് സ്‌കോളർഷിപ്പ് എന്നിവയാണ് ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കായി തുറന്നിരിക്കുന്ന സ്‌കോളർഷിപ്പുകൾ.
താൽപര്യമുള്ളവർ സൗജന്യമായി രജിസ്റ്റർ ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾ അറിയാൻ ബന്ധപ്പെടുക
+44 1614567166, +91 9995399366, +91 9995377366, +91 8069009999
Email: studyabroad@ealoorconsultancy.co.uk
Visit Our Website: www.ealoorstudyabroad.com