- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
ഓഹരി വിപണി റെക്കോർഡ് ഉയരത്തിൽ
ന്യൂഡൽഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ അധികാരത്തിൽ വരുമെന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി വിപണി റെക്കോർഡ് ഉയരത്തിൽ. സെൻസെക്സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് മുന്നേറിയത്.
വ്യാപാരത്തിന്റെ തുടക്കത്തിൽ സെൻസെക്സ് 75,500 പോയിന്റും കടന്ന് പുതിയ ഉയരം കുറിച്ചു. ഒറ്റയടിക്ക് രണ്ടായിരത്തോളം പോയിന്റാണ് സെൻസെക്സ് ഉയർന്നത്. നിലവിൽ 75874 പോയിന്റിലാണ് സെൻസെക്സിൽ വ്യാപാരം തുടരുന്നത്.
നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23000 പോയിന്റ് മറികടന്ന് റെക്കോർഡ് ഉയരത്തിലാണ് നിഫ്റ്റി. പ്രധാനപ്പെട്ട 13 സെക്ടറുകളും നേട്ടത്തിലാണ്. എനർജി, പൊതുമേഖ ബാങ്ക് തുടങ്ങിയവയാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. സെൻസെക്സും നിഫ്റ്റിയും മൂന്ന് ശതമാനമാണ് മുന്നേറിയത്.
Next Story