- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം എമ്പാടുമായി 6300 പെട്രോൾ സ്റ്റേഷനുകൾ; വാൾമാർട്ടിന്റെ പ്രസ്റ്റീജ് സൂപ്പർമാർക്കറ്റായ അസ്ഡ സ്വന്തമാക്കി; ഇപ്പോഴിതാ 44,000 ബ്രാഞ്ചുകളുള്ള സബ് വേ ഏറ്റെടുക്കുന്നു; ബ്രിട്ടനിലെ ഇന്ത്യൻ വംശജരായ സഹോദരങ്ങൾ ലോകം കീഴടക്കുമ്പോൾ
കഠിനാദ്ധ്വാനത്തിലൂടെ ബ്രിട്ടനിലെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിറ്റിച്ച ഇന്ത്യം വംശജരായ ഇസ്സ സഹോദരങ്ങൾ വീണ്ടും വാർത്തയിൽ ഇടം പിടിക്കുകയാണ്. ഫാസ്റ്റ് ഫുഡ് രംഗത്തെ ആഗോള ഭീമനെ ഏറ്റെടുക്കാൻ തീരുമാനിച്ചുകൊണ്ടാണ് അവർ ഇപ്പോൾ വാർത്തയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 8 ബില്യൺ പൗണ്ടിന്റെ ഇടപാടാണിതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
ബ്ലാക്ക്‌ബേൺ സ്വദേശികളായ മൊഹ്സീൻ ഇസ്സയും സുബേർ ഇസ്സയും നേരത്തേ വാൾമാർട്ടിന്റെ ചില്ലറ വില്പന ശൃംഖലയായ അസ്ഡ ഏറ്റെടുത്തുകൊണ്ട് വാർത്ത സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ലോക വ്യാപകമായി തന്നെ 44000 റെസ്റ്റോറന്റുകൾ ഉള്ള ഫാസ്ഫുഡ് ശൃംഖലയിലാണ് അവർ നോട്ടമിട്ടിരിക്കുന്നതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
യു കെയിലെ 340 പെട്രോൾ സ്റ്റേഷനുകൾ ഉൾപ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവരുടെ ഇ ജി ഗ്രൂപ്പിന് 6300 പെട്രോൾ സ്റ്റേഷനുകൾ സ്വന്തമായി ഉണ്ട്. അതിൽ പലതിലും ഇപ്പോൾ തന്നെ സബ് വേ പ്രവർത്തിക്കുന്നുമുണ്ട്. തങ്ങളുടെ സാമ്രാജ്യം ഇനിയും വിപുലപ്പെടുത്താൻ അമേരിക്കൻ ഫാസ്റ്റ് ഫുഡ് ഭീമൻ സഹായിക്കും എന്നാണ് ഇപ്പോൾ സഹോദരങ്ങൾ കരുതുന്നത്.
ഇതുവരെ സബ്വേയുടെ ഫാഞ്ചൈസിയായിരുന്ന ഇ ജി ഗ്രൂപ്പിന്റെ വൻ വളർച്ച കാണാതെ മറ്റുള്ള ഫ്രാഞ്ചൈസികളെ പോലെ തന്നെയാണ് സബ്വേ തങ്ങളോടും ഇടപെടുന്നത് എന്നൊരു പരാതി ഇ ജി ഗ്രൂപ്പിനുണ്ട്. അതുകൊണ്ടു തന്നെ സബ് വേയുടെ ഉടമസ്ഥാവകാശം കൈക്കലാക്കിയാൽ തങ്ങളുടെ സാമ്രാജ്യം ഇനിയും വിപുലപ്പെടുത്താനാകുമെന്ന് ഇവർ കരുതുന്നതായി ചില വിശ്വസനീയ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദി സൺ റിപ്പോർട്ട് ചെയ്യുന്നു.
ഒരു പെട്രോൾ സ്റ്റേഷനുമായി ബിസിനസ്സ് രംഗത്തെത്തിയ ഇസ്സ സഹോദരങ്ങൾ ടി ഡി ആർ കാപിറ്റൽ എന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനവുമായി ചേർന്നായിരുന്നു തങ്ങളുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയത്. 2021-ൽ 6.8 ബില്യൺ പൗണ്ടിന് അസ്ഡ സ്വന്തമാക്കുന്നതിനു മുൻപായി, ഇവർ ഒട്ടേറെ പെട്രോൾ സ്റ്റേഷനുകൾ വാങ്ങിക്കൂട്ടിയിരുന്നു. അതിനിടയിൽ ലയോയോൺ എന്ന ഒരു ഭക്ഷണ ശൃംഖല സ്വന്തമായി കൊണ്ടു വന്ന ഇവർ കഫേ നീരോ ഏറ്റെടുക്കാനുമ്മ് ബൂട്ട്സ് ഏറ്റെടുക്കാനും ശ്രമിച്ചിരുന്നു.
നിലവിൽ കെ എഫ് സിയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഇ ജി ഗ്രൂപ്പ് ആണ്. അതിനുപുറമെ ക്രിസ്പി ക്രീമി, സിനബോൺ, സ്റ്റാർബക്ക്സ് എന്നിവരുമായും ഗ്രൂപ്പിന് ബന്ധമുണ്ട്.
മറുനാടന് ഡെസ്ക്