പെസിൽവേനിയ : ഫിലഡൽഫിയ ഫുൾ ഗോസ്പൽ അസംബ്ലി ദൈവസഭയുടെ സീനിയർ ശുശ്രൂഷകനായി റവ.ഡോ. മോനിസ് ജോർജ് ചുമതലയേറ്റു. കഴിഞ്ഞ 6 വർഷമായി ന്യുയോർക്ക് ശാലേം പെന്തക്കോസ്തൽ റ്റാബർ നാക്കിൾ സഭയുടെ ശുശ്രൂഷകനായിരുന്ന ഇദ്ദേഹം കേരള യൂണിവേഴ്‌സിറ്റി, മദ്രാസ് എം.കെ യൂണിവേഴ്‌സിറ്റി, കുമ്പനാട് ഹെബ്രോൻ എബനേസർ തിയോളജിക്കൽ സെമിനാരി, ഡാളസ് ക്രിസ് വെൽ കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. ന്യൂജേഴ്‌സി ഡ്രൂ യൂണിവേഴ്‌സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ഭാര്യ ജോളി, മക്കൾ: ഏബ്രഹാം, ഫ്രെഡി. മരുമകൾ: ജീന. ഫോൺ: 972 904 0994 Email: mnsgeorge@gmail.com