- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ സോഫ്ട്വെയർ എൻജിനിയർ മോനിഷയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അരുണിനെതിരേ കേരളാ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ്; നടപടി യുവതിയുടെ അമ്മ സുശീലാദേവിയുടെ പരാതിയിൽ; മകളുടെ മരണത്തിനുകാരണം അരുണിന്റെ പീഡനമെന്ന് അമ്മ
പാലാ: പൊൻകുന്നം സ്വദേശിനി മോനിഷയെ ഓസ്‌ട്രേലിയയിലെ മെൽബണിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് അരുണിനെതിരേ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മോനിഷയുടെ മരണത്തിനു കാരണം ഭർത്താവിന്റെ പീഡനമാണെന്ന് ആരോപിച്ചാണ് അമ്മ സുശീലാദേവി പരാതി നല്കിയത്. ഓസ്‌ട്രേലിയയി മെല്ബണിലാണ് പൊൻകുന്നം പനമറ്റം സ്വദേശി മോനിഷ (27)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ഭർത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവി പരാതി നൽകിയിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് മോനിഷ അമ്മയെ വിളിച്ച് താൻ പീഡിപ്പിക്കപ്പെടുന്നതായും, ഗ്യാസ് ചേമ്പറിൽ എന്നപോലെയാണ് ഇവിടെ കഴിയുന്നതെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ ആറിന് മെൽബണിൽ ഇവർ താമസിക്കുന്ന വസതിയിൽ തൂങ്ങിമരിച്ച നിലയിൽ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭർത്താവ് അരുൺ ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൊൻകുന്നം പനമറ്റം വെളിയന്നൂർ ചെറുകാട്ട് പരേതന
പാലാ: പൊൻകുന്നം സ്വദേശിനി മോനിഷയെ ഓസ്‌ട്രേലിയയിലെ മെൽബണിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് അരുണിനെതിരേ കേരള പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മോനിഷയുടെ മരണത്തിനു കാരണം ഭർത്താവിന്റെ പീഡനമാണെന്ന് ആരോപിച്ചാണ് അമ്മ സുശീലാദേവി പരാതി നല്കിയത്.
ഓസ്‌ട്രേലിയയി മെല്ബണിലാണ് പൊൻകുന്നം പനമറ്റം സ്വദേശി മോനിഷ (27)യെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ഭർത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവി പരാതി നൽകിയിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് മോനിഷ അമ്മയെ വിളിച്ച് താൻ പീഡിപ്പിക്കപ്പെടുന്നതായും, ഗ്യാസ് ചേമ്പറിൽ എന്നപോലെയാണ് ഇവിടെ കഴിയുന്നതെന്നും പറഞ്ഞിരുന്നു.
കഴിഞ്ഞ ആറിന് മെൽബണിൽ ഇവർ താമസിക്കുന്ന വസതിയിൽ തൂങ്ങിമരിച്ച നിലയിൽ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭർത്താവ് അരുൺ ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൊൻകുന്നം പനമറ്റം വെളിയന്നൂർ ചെറുകാട്ട് പരേതനായ മോഹൻ ദാസിന്റെയും സുശീലാ ദേവിയുടെയും മകളാണു മോനിഷ.മോനിഷ സോഫ്ട് വെയർ എഞ്ചിനീയർ ആയിരുന്നു. അരുൺ ഓസ്‌ട്രേലിയയിൽ നഴ്‌സായിരുന്നു. ഒന്നര വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ആദ്യം രജിസ്റ്റർ വിവാഹം നടത്തിയ ഇവരെ പിന്നീട് ബന്ധുക്കൾ ഇടപെട്ട് മതാചാര പ്രകാരം വിവാഹിതരാക്കുകയായിരുന്നു.
മോനിഷയുടെ മൃതദേഹം നാട്ടിൽ എത്തിച്ച ശേഷം സംസ്‌കാര ചടങ്ങുകൾ പൂർത്തിയാകും മുമ്പേ ഭർത്താവ് അരുൺ മുങ്ങുകയായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. മാത്രമല്ല സ്വന്തം ഭാര്യയുടെ മരണാനിന്തിര ചടങ്ങുകൾക്ക് പോലും ഭർത്താവ് ഉണ്ടായിരുന്നില്ല. അരുണിനെ അന്വേഷിച്ച് അടുത്ത ദിവസം തന്നെ പൊലീസ് വീട്ടിൽ എത്തിയപ്പോൾ അദ്ദേഹം രഹസ്യമായി ഓസ്‌ട്രേലിയക്ക് പോയി എന്നാണ് ലഭ്യമായ വിവരം. ലുക്ക് ഔട്ട് നോട്ടീസ് കേന്ദ്ര വിദേശ്യകാര്യ വകുപ്പ് മുഖേന മെല്ബണിലേ ഇന്ത്യൻ എംബസിക്ക് അയച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയയിൽ എംബിഎ (എച്ച് ആർ) കഴിഞ്ഞു ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രെഷനിൽ ജോലി ചെയ്യുകയാണെന്ന് വിവാഹത്തിന് മുമ്പ് അരുൺ മോനിഷയെയും കുടുംബാംഗങ്ങളെയും ധരിപ്പിച്ചിരുന്നതെന്ന് സുശീലാ ദേവി പറഞ്ഞു. എന്നാൽ വിവാഹ ശേഷം മോനിഷ ഓസ്‌ട്രേലിയയിൽ ചെന്നപ്പോഴാണ് അരുൺ മെയിൽ നഴ്‌സാണെന്നു തിരിച്ചറിഞ്ഞത്. വിവാഹത്തിന് മുമ്പ് തന്നെ ഓസ്‌ട്രേലിയയിൽ വിസ സംഘടിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് അരുൺ നിർബന്ധിച്ച് മോനിഷയുടെയും അരുണിന്റെയും പേരിൽ വസ്തുവിന്റെ ഏതാനും ഭാഗം എഴുതി വാങ്ങിയിരുന്നു.
അടുത്ത നാളിൽ 20 ലക്ഷം രൂപ കൂടി സ്ത്രീധനമായി വേണമെന്ന് അരുൺ ആവശ്യം ഉന്നയിച്ചിരുന്നു. മോനിഷയുടെ അമ്മ സർവീസിൽ നിന്നും വിരമിക്കുകയായിരുന്നു. ഈ സമയത്ത് വലിയ ഒരു തുക കിട്ടാനുള്ളത് അരുണിന് അറിയാമായിരുന്നു. മാർച്ചിൽ വിരമിക്കാനിരിക്കേ നേരത്തേ തന്നെ ആതുക ആവശ്യപ്പെട്ടു. നിർബന്ധപ്രകാരം 3ലക്ഷം രൂപ അയച്ചു കൊടുത്തു. മകൾ ബുദ്ധിമുട്ടുന്നത് കണ്ട് ബാക്കി തുക നല്കാൻ ബാങ്കിൽ അമ്മ ലോൺ അപേക്ഷിച്ചിരിക്കെയാണ് മരണ വാർത്ത എത്തുന്നത്.
മോനിഷയെ ഫോൺ വിളിക്കുമ്പോൾ അരുൺ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു. മോനിഷയ്ക്ക് മൂന്ന് വയസുള്ളപ്പോൾ പിതാവ് മരിച്ചതാണ്. തുടർന്ന് മോനിഷയെയും ഇളയ കുട്ടിയേയും വളർത്തിയത് അമ്മയാണ്. മകൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തിൽ ഭർത്താവിന് പങ്കുണ്ടെങ്കിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് മാതാവിന്റെ പരാതി.