- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണത്തിന് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതക്കാരനാണ് അരുണെന്ന് മോനിഷ പറഞ്ഞിരുന്നു; വസ്തു എഴുതി വാങ്ങിയശേഷം രൂപ ആവശ്യപ്പെട്ട അരുൺ മകളെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു; മെൽബണിൽ സോഫ്ട്വെയർ എൻജിനിയറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയതിൽ ഭർത്താവ് അരുണിന്റെ പങ്ക് അന്വേഷിക്കണമെന്ന് അമ്മ സുശീലാദേവി
മെൽബൺ: ഓസ്‌ട്രേലിയയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ടും മരണത്തിൽ സംശയം ഉന്നയിച്ചും യുവതിയുടെ ഭർത്താവിനെതിരെ ബന്ധുക്കൾ പരാതി നൽകി. കഴിഞ്ഞ ആറിന് മെൽബണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പൊൻകുന്നം പനമറ്റം സ്വദേശി മോനിഷ (27) യുടെ മരണത്തിൽ ഭർത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയിൽ ക്രൈം സ്റ്റൊപ്പേഴ്‌സിനും കോട്ടയം എസ് പിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവിയാണ് പരാതി നല്കിയിരിക്കുന്നത്. കഴിഞ്ഞ ആറിന് മെൽബണിൽ ഇവർ താമസിക്കുന്ന വസതിയിൽ തൂങ്ങിമരിച്ച നിലയിൽ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭർത്താവ് അരുൺ ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൊൻകുന്നം പനമറ്റം വെളിയന്നൂർ ചെറുകാട്ട് പരേതനായ മോഹൻ ദാസിന്റെയും സുശീലാ ദേവിയുടെയും മകളാണു മോനിഷ. മോനിഷ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അരുൺ ഓസ്‌ട്രേലിയയിൽ നഴ്‌സായിരുന്നു. ഒന്നര വർഷം മുമ്പ് പ്രണയിച്ച് വ
മെൽബൺ: ഓസ്‌ട്രേലിയയിൽ മലയാളി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ടും മരണത്തിൽ സംശയം ഉന്നയിച്ചും യുവതിയുടെ ഭർത്താവിനെതിരെ ബന്ധുക്കൾ പരാതി നൽകി. കഴിഞ്ഞ ആറിന് മെൽബണിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ പൊൻകുന്നം പനമറ്റം സ്വദേശി മോനിഷ (27) യുടെ മരണത്തിൽ ഭർത്താവ് അരുണിനുള്ള പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഓസ്‌ട്രേലിയയിൽ ക്രൈം സ്റ്റൊപ്പേഴ്‌സിനും കോട്ടയം എസ് പിക്കുമാണ് പരാതി നൽകിയിരിക്കുന്നത്. മോനിഷയുടെ മാതാവ് അദ്ധ്യാപികയായ എസ്. സുശീലാദേവിയാണ് പരാതി നല്കിയിരിക്കുന്നത്.
കഴിഞ്ഞ ആറിന് മെൽബണിൽ ഇവർ താമസിക്കുന്ന വസതിയിൽ തൂങ്ങിമരിച്ച നിലയിൽ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായാണ് ഭർത്താവ് അരുൺ ബന്ധുക്കളെ വിവരം അറിയിച്ചത്. മൃതദേഹം 18 ന് നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. പൊൻകുന്നം പനമറ്റം വെളിയന്നൂർ ചെറുകാട്ട് പരേതനായ മോഹൻ ദാസിന്റെയും സുശീലാ ദേവിയുടെയും മകളാണു മോനിഷ.
മോനിഷ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയിരുന്നു. അരുൺ ഓസ്‌ട്രേലിയയിൽ നഴ്‌സായിരുന്നു. ഒന്നര വർഷം മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും. ആദ്യം രജിസ്റ്റർ വിവാഹം നടത്തിയ ഇവരെ പിന്നീട് ബന്ധുക്കൾ ഇടപെട്ട് മതാചാര പ്രകാരം വിവാഹിതരാക്കുകയായിരുന്നു. ഓസ്‌ട്രേലിയയിൽ എം ബി എ (എച്ച് ആർ) കഴിഞ്ഞു ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രെഷനിൽ ജോലി ചെയ്യുകയാണെന്നായിരുന്നു വിവാഹത്തിന് മുമ്പ് അരുൺ മോനിഷയെയും കുടുംബാംഗങ്ങളെയും ധരിപ്പിച്ചിരുന്നതെന്ന് സുശീലാ ദേവി പറഞ്ഞു.
എന്നാൽ വിവാഹ ശേഷം മോനിഷ ഓസ്‌ട്രേലിയയിൽ ചെന്നപ്പോഴാണ് അരുൺ മെയിൽ നഴ്‌സാണെന്നു തിരിച്ചറിഞ്ഞത്. വിവാഹത്തിന് മുമ്പ് തന്നെ ഓസ്‌ട്രേലിയയിൽ വിസ സംഘടിപ്പിക്കുന്നതിനാണെന്ന് പറഞ്ഞ് അരുൺ നിർബന്ധിച്ച് മോനിഷയുടെയും അരുണിന്റെയും പേരിൽ വസ്തുവിന്റെ ഏതാനും ഭാഗം എഴുതി വാങ്ങിയിരുന്നു. തുടർന്ന് അത്യാവശ്യമായി ഇരുപത് ലക്ഷം രൂപ വേണമെന്ന് അരുൺ മോനിഷയോടും മാതാവ് സുശീലാ ദേവിയോടും അവശ്യപ്പെട്ടിരുന്നു.
ഈ മാർച്ചിൽ വിരമിക്കുമ്പോൾ റിട്ടയർമെന്റ് ആനുകൂല്യങ്ങളായി ലഭിക്കുന്ന പണം അരുണിന് നൽകാമെന്നു പറഞ്ഞിരുന്നെങ്കിലും പണം നേരത്തെ വേണമെന്ന് അരുൺ ആവശ്യപ്പെട്ട പ്രകാരം സുശീലാ ദേവി ലോണിന് അപേക്ഷ നൽകിയിരിക്കുകയായിരുന്നു. അതിനിടെ മൂന്ന് ലക്ഷം രൂപ മുൻകൂറായി അയച്ചു നൽകുകയും ചെയ്തു. ഇതിനിടയിലായിരുന്നു മോനിഷയുടെ മരണം.
ഒന്നര വർഷം മുമ്പ് ഇരുവരും ഒന്നിച്ച് ഓസ്‌ട്രേലിയയിലേക്ക് പോയി ആറു മാസത്തിന് ശേഷം മോനിഷ നാട്ടിൽ എത്തിയിരുന്നു. അന്ന് പണത്തിന് വേണ്ടി എന്തും ചെയ്യുന്ന പ്രകൃതക്കാരനാണ് അരുണെന്ന് മോനിഷ തന്നോടു പറഞ്ഞിരുന്നതായി സുശീലാദേവി പറയുന്നു. പിന്നീട് ഫോൺ വിളിക്കുമ്പോൾ അരുൺ വഴക്കിട്ട വിവരവും ശാരീരികമായി ഉപദ്രവിച്ച വിവരവും മോനിഷ പറഞ്ഞിരുന്നതായും ബന്ധുക്കൾ പറയുന്നു.
മോനിഷയുടെ മൃതദേഹത്തോടൊപ്പം നാട്ടിലെത്തിയ അരുൺ സംസ്‌കാരത്തിന് ശേഷം പിന്നീട് മോനിഷയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നില്ല. പല തവണ മോനിഷയുടെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അരുൺ ഫോൺ എടുക്കാൻ തയാറായില്ലെന്നു പരാതിയിൽ പറയുന്നു. തുടർന്ന് ദിവസങ്ങൾക്ക് മുമ്പ് അരുൺ തിരിച്ചു പോകുന്ന കാര്യവും മോനിഷയുടെ അമ്മയെ അറിയിച്ചിരുന്നില്ല.
മോനിഷയ്ക്ക് മൂന്ന് വയസുള്ളപ്പോൾ പിതാവ് മരിച്ചതാണ്. തുടർന്ന് മോനിഷയെയും ഇളയ കുട്ടിയേയും വളർത്തിയത് അമ്മയാണ്. മകൾ ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ സാഹചര്യം എന്തെന്ന് വ്യക്തമാക്കണമെന്നും ഇക്കാര്യത്തിൽ ഭർത്താവിന് പങ്കുണ്ടെങ്കിൽ നടപടി വേണമെന്നും ആവശ്യപ്പെട്ടുമാണ് മാതാവിന്റെ പരാതി.