- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊളംബിയയിൽ കോവിഡിന് പുതിയ വകഭേദം; ബി 1.621 എന്ന വകഭേദം വാക്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതെന്ന് ഡബ്ല്യൂഎച്ച്ഒ
ജനീവ: കൊളംബിയയിൽ പുതിയ കൊറോണ വൈറസ് വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിനെ പ്രതിരോധിക്കാൻ ശേഷിയുള്ളതാണ് പുതിയ വകഭേദമെന്ന് സംശയിക്കുന്നതായി ഡബ്ല്യൂഎച്ച്ഒ അറിയിച്ചു. കൂടുതൽ പഠനം ആവശ്യമുള്ള വേരിയന്റ് ഓഫ് ഇന്ററസ്റ്റ് വിഭാഗത്തിൽ പെടുത്താവുന്നതാണ് ഇതെന്നും ഡബ്ല്യൂഎച്ച്ഒ പ്രതിവാര വാർത്താ ബുള്ളറ്റിനിൽ പറഞ്ഞു.
കൊളംബിയയ്ക്കു പുറമേ മറ്റു തെക്കേ അമേരിക്കൻ രാജ്യങ്ങളിലും യൂറോപ്പിലും എംയു വകഭേദം കണ്ടെത്തിയിട്ടുണ്ട്. എംയു എന്ന് അറിയപ്പെടുന്ന പുതിയ വകഭേദത്തിന്റെ ഔദ്യോഗികമായി പേരു നൽകിയിട്ടുള്ളത് ബി 1.621 എന്നാണ്. പല തവണ വകഭേദം സംഭവിച്ച എംയു വാക്സിനെ പ്രതിരോധിക്കുമെന്നാണ് കരുതുന്നതെന്ന് ബുള്ളറ്റിൻ പറയുന്നു.
അതിവേഗം വ്യാപിക്കുന്ന ഡെൽറ്റ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗികളുടെ എണ്ണം ഉയരുന്നതിനിടയിലാണ് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. വാക്സിനേഷൻ വേഗത്തിലാക്കി കോവിഡിനെ കീഴടക്കാനുള്ള ശ്രമങ്ങൾക്കു പുതിയ വകഭേദങ്ങൾ ഉണ്ടാവുന്നതു തിരിച്ചടിയാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്