- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംഎൽഎമാർക്കിടയിൽ ഭിന്നത ഇല്ല; ഭിന്നതയിലേക്ക് കാര്യങ്ങൾ കൊണ്ടു ചെന്നെത്തിക്കാൻ നേതാക്കൾ ശ്രമിക്കരുത്; എല്ലാ പ്രശ്നവും പാർട്ടിക്കുള്ളിലെ ചർച്ചയിലൂടെ പരിഹരിക്കും; കേരളാ കോൺഗ്രസ് ഭിന്നതയിൽ മോൻസ് ജോസഫിന് പറയാനുള്ളത്
കോട്ടയം: കേരളാ കോൺഗ്രസ് എമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അത് പാർട്ടി തലത്തിൽ ഏത്രയും വേഗം ചർച്ച ചെയ്യണമെന്നും മോൻസ് ജോസഫ്് എംഎൽഎ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇടതു പിന്തുണയോടെ സഖറിയാസ് കുതിരവേലി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തന്നെ മോൻസ്് നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. ജില്ലാ പഞ്ചായത്തിലെ വിഷയം പാർട്ടി തലത്തിൽ ചർച്ച ചെയ്യണമെന്നും മോൻസ് ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ പാർട്ടി എംഎൽഎമാർക്കിടയിൽ ഭിന്നത ഇല്ല. ഭിന്നതിയേലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കാൻ നേതാക്കൾ ശ്രമിക്കരുതെന്ന് മോൻസ് പറഞ്ഞു. ഇപ്പോഴത്തെ നടപടി പ്രോദേശിക കൂട്ടുകെട്ടായി കണ്ടാൽ മതിയെന്ന പാർട്ടി ചെയർമാൻ കെ.എം മാണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും മോൻസ് മറുനാടൻ മലയാളിയോട് പറഞ്ഞു. യുഡിഎഫിലേക്ക് എടുക്കില്ലെന്ന് പറയാൻ കേരള കോൺഗ്രസ് അപേക്ഷ നൽകിയിട്ടില്ല. രാഷ്ട്രീയ ധാർമികത എന്നും കേരളാ കോൺഗ്രസ് ഉയർത്തിപിടിച്ചിട്ടുണ്ട്്. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസ് ഉടൻ യോഗം ചേരും മറ്റു കാര്യങ്ങൾ അതിനുശേഷം തീരുമാനിക്കുമെ
കോട്ടയം: കേരളാ കോൺഗ്രസ് എമ്മിൽ പ്രശ്നങ്ങൾ ഉണ്ടെന്നും അത് പാർട്ടി തലത്തിൽ ഏത്രയും വേഗം ചർച്ച ചെയ്യണമെന്നും മോൻസ് ജോസഫ്് എംഎൽഎ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇടതു പിന്തുണയോടെ സഖറിയാസ് കുതിരവേലി പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ തന്നെ മോൻസ്് നേതൃത്വത്തിനെതിരെ രംഗത്തു വന്നിരുന്നു. ജില്ലാ പഞ്ചായത്തിലെ വിഷയം പാർട്ടി തലത്തിൽ ചർച്ച ചെയ്യണമെന്നും മോൻസ് ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ പാർട്ടി എംഎൽഎമാർക്കിടയിൽ ഭിന്നത ഇല്ല. ഭിന്നതിയേലേക്ക് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കാൻ നേതാക്കൾ ശ്രമിക്കരുതെന്ന് മോൻസ് പറഞ്ഞു. ഇപ്പോഴത്തെ നടപടി പ്രോദേശിക കൂട്ടുകെട്ടായി കണ്ടാൽ മതിയെന്ന പാർട്ടി ചെയർമാൻ കെ.എം മാണിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നുവെന്നും മോൻസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
യുഡിഎഫിലേക്ക് എടുക്കില്ലെന്ന് പറയാൻ കേരള കോൺഗ്രസ് അപേക്ഷ നൽകിയിട്ടില്ല. രാഷ്ട്രീയ ധാർമികത എന്നും കേരളാ കോൺഗ്രസ് ഉയർത്തിപിടിച്ചിട്ടുണ്ട്്. ഭാവി പരിപാടികൾ ചർച്ച ചെയ്യാൻ കേരളാ കോൺഗ്രസ് ഉടൻ യോഗം ചേരും മറ്റു കാര്യങ്ങൾ അതിനുശേഷം തീരുമാനിക്കുമെന്നും മോൻസ് അറിയിച്ചു.