- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്യാധുനിക ആഡംബര കാറായ പോർഷ മുതൽ 30 ഇനങ്ങൾ പോർച്ചിൽ; വീട്ടിനുള്ളിൽ യേശുവിനെ ഒറ്റുകൊടുത്ത് കിട്ടിയ മുപ്പതു വെള്ളിക്കാശിൽ ഒരെണ്ണവും; പുരാവസ്തുക്കളുടെ മറയിൽ നടത്തിയത് തട്ടിപ്പും; മോൺസൺ മാവുങ്കലിനെ കൈവിലങ്ങ് വച്ച് ക്രൈംബ്രാഞ്ച്; ചേർത്തലക്കാരൻ കുടുങ്ങുമ്പോൾ
കൊച്ചി:പുരാവസ്തുക്കളുടെ വൻശേഖരവുമായി ആളുകളെ പറ്റിച്ച ഡോ.മോൺസൺ മാവുങ്കൽ അറസ്റ്റിൽ. പത്ത് കോടി തട്ടിപ്പു കേസിലാണ് അറസ്റ്റ്. പല പ്രമുഖരേയും പുരാവസ്തുക്കൾ കാട്ടി തട്ടിപ്പ് നടത്തിയിരുന്നു. സിനിമാ ബന്ധങ്ങളും ഇയാൾക്കുണ്ട്. ക്രൈംബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചേർത്തലക്കാരനായ ഇയാൾ കൊച്ചിയിലാണ് താമസിച്ചിരുന്നത്. പത്ത് കോടി തട്ടിച്ച കേസിലാണ് അറസ്റ്റ്.
ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിലമതിക്കാനാവാത്ത പുരാവസ്തുക്കളാണ് തന്റെ കൈയിലുള്ളതെന്നാണഅ മോൻസൺ പ റഞ്ഞിരുന്നത്. അത്യാധുനിക ആഡംബര കാറു മുതൽ പുണ്യ പുരാതന പുസ്കങ്ങൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു എന്നും പ്രചരിപ്പിച്ചു. ലോകത്തിന്റെ പല ഇടങ്ങളിൽ നിന്നുള്ള വിവിധ മതങ്ങളുടെ പുണ്യ ഗ്രന്ഥങ്ങൾ കൊണ്ട് സമ്പന്നമാണ് കൊച്ചി കലൂരിലെ ഡോ: മോൻസൺ മാവുങ്കലിന്റെ വീടെന്നും വാർത്തകളെത്തി. ചെറിയ മോതിരത്തിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന ഖുറാൻ മുതൽ ഒരു മുറിയുടെ വലിപ്പമുള്ള ഖുറാൻ വരെ ഇവിടെയുണ്ട്.
യേശു തന്റെ പരസ്യ ശുശ്രൂഷ ആരംഭിച്ചിട്ട് ഏകദേശം മൂന്നു വർഷമായ സമയത്ത്, തന്റെ ശിഷ്യന്മാരോട്, ''നിങ്ങളോടൊപ്പം യെരൂശലേമിൽവച്ച് പെസഹ ആചരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു എന്നും അവിടെ വച്ച് ഞാൻ കൊല്ലപ്പെടും'' എന്നും പറഞ്ഞു. ഈ രാത്രിയിൽ കോഴികൂകും മുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്ന് യേശു പറഞ്ഞത് പത്രോസിനോടാണ്. യൂദാസ് യേശുവിനെ ഒറ്റിക്കൊടുത്തു, പത്രോസ് തള്ളിപ്പറഞ്ഞു. മുപ്പത് വെള്ളിക്കാശിന് വേണ്ടിയാണ് യൂദാ യേശുവിനെ ഒറ്റുകൊടുത്തത്. ആ മുപ്പത് വെള്ളിക്കാശിൽ ഒരെണ്ണവും തന്റെ കൈയിലുണ്ടെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു.
സ്വർണ്ണത്തിലും പഞ്ചലോഹത്തിലും പച്ചമരുന്നിലയില്ലെല്ലാം ആലേഖനം ചെയ്ത പുണ്യ ഗ്രന്ഥങ്ങളും മോൻസൺ സൂക്ഷിച്ചിരിക്കുന്നു. താളിയോലയിൽ എഴുതിയ മഹാഭാരതം, ലോകത്തിൽ ആദ്യമായി അച്ചടിച്ച ബൈബിൾ, ടിപ്പു സുൽത്താൻ, ഔറംഗസേബ്, ചത്രപതി ശിവജി എന്നിവർ ഉപയോഗിച്ചിരുന്ന പുണ്യ ഗ്രന്ഥങ്ങൾ മുതലായവ മോൻസൺ മാവുങ്കലിന്റെ അപൂർവ്വ ശേഖരങ്ങളാണെന്ന് വാർത്തയും വന്നു. എന്നാൽ ഇതെല്ലാം ശരിയാണോ എന്നും പരിശോധിക്കും.
വിശ്വവിഖ്യാത ചിത്രകാരന്മാരായ രാജാ രവിവർമ്മ മുതൽ പിക്കാസോ വരെയുള്ള പ്രഗത്ഭരുടെ ചിത്രകലാ ശേഖരവും മോൻസൺ അവകാശ വാദങ്ങളിൽ നിറച്ചു. ഒന്നരക്കോടി രൂപ വിലമതിക്കുന്ന കൊറിയർ മാസ് ചീഫ് എന്ന നായയെ ഇന്ത്യയിൽ ആദ്യം സ്വന്തമാക്കിയതും ഈ മലയാളി ഡോക്ടറായിരുന്നു. രാജ്യത്തെ ആദ്യ ടെലിഫോണും മൈസൂർ രാജാവിൽ നിന്ന് സമ്മാനമായി ലഭിച്ച പുരാതന ക്ലോക്കും നിധിശേഖരത്തിൽ ഉൾപ്പെടുന്നുവെന്ന് അവകാശപ്പെട്ടിരുന്നു.
അത്യാധുനിക ആഡംബര കാറായ പോർഷ മുതൽ 30 ഇനങ്ങളാണ് ഇദ്ദേഹത്തിന് സ്വന്തമായുള്ളത്. പുരാവസ്തുക്കളുടെ കമനീയ കലവറയായ മോൻസണിന്റെ മാവുങ്കലിലെ വീട്ടിലേക്ക് പഴമകൾ ഏറെ ഇഷ്ടപ്പെടുന്ന നിരവധി സുഹൃത്തുക്കളാണ് എത്തിച്ചേർന്നിരുന്നത്. ഇതെല്ലാം തന്റെ തട്ടിപ്പിന് വഴിയാക്കി മാറ്റിയെന്നാണ് സൂചന. ഈ പുരാവസ്തുക്കൾ മുന്നിൽ വച്ച് സിനിമാക്കാരെ പോലും പറ്റിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതെല്ലാം നിഷേധിക്കുകയാണ് മോൺസൺ മാവുങ്കൽ.
മറുനാടന് മലയാളി ബ്യൂറോ