- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- INVESTMENTS
സാഹസിക ബൈക്കർമാർക്കായി മൺസൂൺ മൗണ്ടൻ ബൈക്ക് റാലി; 22ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലി കൊച്ചി മുതൽ കുട്ടിക്കാനം വരെ
കൊച്ചി: സാഹസികതയ്ക്കായി കാത്തിരിക്കുന്ന ബൈക്കർമാർക്ക് സന്തോഷ വാർത്ത. സാഹസികതയ്‌ക്കൊപ്പം വിനോദവും വാഗ്ദാനം ചെയ്യുന്ന കൊച്ചിയിൽ നിന്നും കുട്ടിക്കാനത്തേക്കുള്ള മൺസൂൺ മൗണ്ടൻ ബൈക്ക് റാലി ഓഗസ്റ്റ് 22ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും. എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ടൂർ, റൂട്ട് സംഘാടകരായ ഗ്ലെ
കൊച്ചി: സാഹസികതയ്ക്കായി കാത്തിരിക്കുന്ന ബൈക്കർമാർക്ക് സന്തോഷ വാർത്ത. സാഹസികതയ്‌ക്കൊപ്പം വിനോദവും വാഗ്ദാനം ചെയ്യുന്ന കൊച്ചിയിൽ നിന്നും കുട്ടിക്കാനത്തേക്കുള്ള മൺസൂൺ മൗണ്ടൻ ബൈക്ക് റാലി ഓഗസ്റ്റ് 22ന് ദർബാർ ഹാൾ ഗ്രൗണ്ടിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്യും.
എറണാകുളം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ടൂർ, റൂട്ട് സംഘാടകരായ ഗ്ലെൻ ടൂർസാണ് റാലി സംഘടിപ്പിക്കുന്നത്. 22ന് കൊച്ചിയിൽ നിന്നും പുറപ്പെടുന്ന റാലി 23ന് വൈകിട്ട് കൊച്ചിയിൽ തിരിച്ചെത്തും.
സംസ്ഥാനത്ത് സാഹസിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായുള്ള 'വിസിറ്റ് കേരള'യുടെ ഭാഗമായാണ് റാലി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. അധികമാരും സഞ്ചരിക്കാത്ത പാതകളിലൂടെ കടന്നു പോകുന്ന റാലി കൊച്ചിയിലെയും സമീപ പ്രദേശങ്ങളിലെയും സാഹസിക പ്രേമികൾക്ക് മറക്കാനാകാത്തൊരു അനുഭവമാകുമെന്ന് ഡിടിപിസി സെക്രട്ടറി എസ് സുഹാസ് പറഞ്ഞു.
കോടമഞ്ഞ് പൊതിഞ്ഞ മലയോര പാതകളിലൂടെ 40 കിമിലോമീറ്ററോളം ഓഫ് റോഡിൽ സഞ്ചരിക്കുന്ന റാലി കൊച്ചിയിൽ നിന്നും മൂവാറ്റുപുഴ, തൊടുപുഴ, മുട്ടം, കാഞ്ഞാർ, വാഗമൺ എന്നീ സ്ഥലങ്ങൾ കടന്ന് വൈകിട്ട് 6 മണിയോടെ കുട്ടിക്കാനത്തെത്തുന്ന റാലി അംഗങ്ങൾക്ക് ത്രിശങ്കു ഹെവൻ റിസോർട്ടിലാണ് രാത്രിതാമസം ഒരുക്കിയിട്ടുള്ളത്. നല്ല ഭക്ഷണം, വിനോദം, സംഗീതം എല്ലാം ആസ്വദിച്ചുള്ള ഒരു രാത്രി. അടുത്ത ദിവസം രാവിലെ ആരംഭിക്കുന്ന മടക്കയാത്ര ഏലപ്പാറ വാഗമൺ വഴി കൊച്ചിയിലെത്തുമെന്നു ഗ്ലെൻ ടൂർസിന്റെ ജോർഫി ഗബ്രിയേൽ പറഞ്ഞു. 100 ബൈക്കർമാരും അവർക്ക് ഓരോ പില്യൺ റൈഡർമാർ വീതവും ഉൾകൊള്ളുന്നതായിരിക്കും റാലി.
കൂടുതൽ വിവരങ്ങൾക്ക്: ജോർഫി ഗബ്രിയേൽ, ഗ്ലെൻ ടൂർസ്. ഫോൺ: 98951 35458