- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
പാർലമെന്റിന്‌റെ വർഷകാല സമ്മേളനത്തിന് തുടക്കം; സുഷമയുടെ രാജി ആവശ്യത്തിൽ കലങ്ങിമറിഞ്ഞ് ആദ്യദിനം; പ്രതിപക്ഷ ബഹളത്തിൽ തടസ്സപ്പെട്ട് രാജ്യസഭ; വികസനത്തിനായുള്ള പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാൻ സഹകരണം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വ്യാപം അഴിമതി, ലളിത് മോദി വിഷയങ്ങൾ ഉയർത്തി കേന്ദ്രസർക്കാറിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്ന സൂചനകൾക്കിടെ പാർലമെന്റിന്‌റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ രാജ്യസഭ ബഹളമയമായി. പ്‌ളക്കാർഡുകളുമായി സഭയിലത്തെിയ പ്രതിപക്ഷാംഗങ്ങൾ മന്ത്ര
ന്യൂഡൽഹി: വ്യാപം അഴിമതി, ലളിത് മോദി വിഷയങ്ങൾ ഉയർത്തി കേന്ദ്രസർക്കാറിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധം ആരംഭിക്കുമെന്ന സൂചനകൾക്കിടെ പാർലമെന്റിന്‌റെ വർഷകാല സമ്മേളനത്തിന് തുടക്കമായി. സുഷമ സ്വരാജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ രംഗത്തെത്തിയതോടെ രാജ്യസഭ ബഹളമയമായി. പ്‌ളക്കാർഡുകളുമായി സഭയിലത്തെിയ പ്രതിപക്ഷാംഗങ്ങൾ മന്ത്രി സുഷമാ സ്വരാജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് നടുത്തളത്തിലിറങ്ങി. കോൺഗ്രസ് അംഗം ആനന്ദ് ശർമയാണ് വിഷയമുന്നയിച്ചത്. ഇന്ത്യയിൽ തിരിച്ചത്തെിക്കുന്നതിന് പകരം ലളിത് മോദിക്ക് പല രാജ്യങ്ങളിൽ അവധി ആഘോഷിക്കുന്നതിനുള്ള സൗകര്യം ഒരുക്കുകയായിരുന്നു സുഷമ സ്വരാജ് എന്ന് ആനന്ദ് ശർമ ആരോപിച്ചു. എന്ത് മനുഷ്യത്വപരമായ പരിഗണനവച്ചാണ് ലളിത് മോദിക്ക് സുഷമ സ്വരാജ് യാത്രാ രേഖകൾ ശരിപ്പെടുത്തി നൽകിയതെന്ന് വ്യക്തമാക്കണമെന്ന് അടിയന്തര പ്രമേയത്തിൽ ആനന്ത് ശർമ ആവശ്യപ്പെട്ടു.
വിഷയത്തിൽ സർക്കാർ ചർച്ചക്ക് തയ്യാറാണെന്നും സുഷമ സ്വരാജ് തന്നെ ചർച്ചക്ക് മറുപടി പറയുമെന്നും ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്‌ലി വശദീകരണം നൽകി. എന്നാൽ പ്രധാനമന്ത്രി തന്നെ വിശദീകരണം നൽകണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. പ്രധാനമന്ത്രി മൗനം വെടിയണമെന്നും സുഷമ സ്വരാജ് രാജിവക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം തുടങ്ങിയതോടെ രാജ്യ സഭ നിർത്തിവക്കുകയായിരുന്നു.
രാജ്യത്തിന്റെ വികസനത്തിനായുള്ള പ്രധാന തീരുമാനങ്ങൾ ഈ വർഷകാല സമ്മേളനത്തിലെടുക്കുമെന്ന് സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രണ്ട് പ്രധാന ബില്ലുകൾ പാസാക്കാനാകുമെന്നും സർവകക്ഷിയോഗം പ്രതീക്ഷകൾ നൽകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റ് സമ്മേളനം സുഗമമായി കൊണ്ടുപോകാൻ പ്രതിപക്ഷം സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ലളിത് മോദി, വ്യാപം ക്രമക്കേടുകളിൽ അകപ്പെട്ട മന്ത്രിമാരുടെ രാജിയാവശ്യപ്പെട്ട് സഭ പ്രക്ഷുബ്ധമാക്കുമെന്ന് പ്രതിപക്ഷം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.