മോൺട്രീലിൽ ഗതാഗത നിയമലംഘനങ്ങൾ ഏറിവരുന്നതിനാൽ നിയമലംഘനങ്ങൾക്കുള്ള പിഴ ഇരട്ടിയാക്കാൻ തീരുമാനം. മോൺട്രീൽ സിറ്റി കൗൺസിലാണ് പുതിയ തീരുമാനം കൈക്കൊണ്ടത്. ഇതോടെ പാർക്കിങ് നിയമലംഘനങ്ങൾക്ക് പോലും 62 ഡോളർ പിഴ ഈടാക്കാനാണ് തീരുമാനം,

കൂടാതെ ഈ പ്രദേശങ്ങളിലെ അംഗപരിമിതർക്കായുള്ള പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്യുന്നവർക്കുള്ള പിഴ 300 ഡോളറായി ഉയരും. കൂടാതെ ഡബിൾ പാർക്കിങ്, ബ്ലോക്കിങ് ട്രാഫിക്ക് എന്നിവയ്ക്കുള്ള പിഴ 20 ൽ നിന്നും 60 ഡോളറിലേക്ക് ഉയരും. പാർക്കിങ് നിയമലംഘനങ്ങൾക്ക് മറ്റ് പ്രദേശങ്ങളായ ടൊറന്റോയിൽ 30 ഡോളറും, കാൾഗറിയിൽ 68 ഡോളറും വാൻകൂവറിൽ 100 ഡോളറും മാണ് ഈടാക്കുക.