ന്നലെ മോൺട്രീലിൽ ആഞ്ഞ് വീശിയ കൊടുങ്കാറ്റിൽ വൻനാശനഷ്ടങ്ങൾ. വൻ മരങ്ങൾ കടപുഴകി വീണ് റോഡുകൾ പലതും അടഞ്ഞ് കിടക്കുകയാണ്. കൂടാതെ നിരവധി വീടുകളും വാഹനങ്ങളും നശിച്ചതായും റിപ്പോർട്ടുണ്ട്.

ഏകദേശം 63000 ത്തോളം പേർ വൈദ്യുതി ഇല്ലാതെ വലയുകാണ്. ക്യുബെക്, മോൺട്രീൽ, എന്നിവടിങ്ങളിലാണ് ഇന്നലെ നാശം വിതച്ച് കാറ്റ് ആഞ്ഞു വീശീയത്. ഇന്നും ഇടിയോട് കൂടിയ മഴയും കാറ്റിനും സാധ്യതയുണ്ടെന്നാണ് എൻവയോൺമെന്റ് കാനഡ നല്കുന്ന മുന്നറിയിപ്പ്.

മണിക്കൂറിൽ 100 കിലോമീറ്റർ വേഗതിയാണ് കാറ്റ് വീശിയത്. ഇതോടെ വൻ മരങ്ങളടക്കം കടപുഴകി വീഴുകയായിരുന്നു. ഈ പ്രദേശങ്ങളിൽ ഇപ്പോഴും രക്ഷാപ്രവർത്തകർ മരങ്ങൾ വെട്ടിമാറ്റുന്ന ജോലികൾ തുടരുകയാണ്.