മനാമ: ഒന്നാം പെരുന്നാൾ ദിനത്തിൽ പ്രവാസികൾക്ക് കലാ വിരുന്നോരുക്കുവാൻ കലാഭവൻ മണിയും കൂട്ടരും ബഹറിനിൽ എത്തി. ഒന്നാം പെരുന്നാൾ ദിനത്തിൽ ഇസാ ടൗൺ ഇന്ത്യൻ സ്‌കൂൾ അങ്കണത്തിലാണ് പരിപാടി നടക്കുന്നത്. '101 വെട്ടിങ്ങിന്റെ ' 101 ദിനാഘോഷവും മണിയും സംഘവും നടത്തുന്ന 'മണി കിലുക്കം 'എന്ന പരിപാടിയും ഒരുമിച്ചാണ് അരങ്ങേറുന്നത്.

നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ ചെയ്ത് പരിചയമുള്ള മനോജ് മയ്യന്നൂർ മുഹമ്മദ് പുഴക്കര എന്നിവർ ചേർന്നാണ് പരിപാടി സംവിധാനം ചെയ്യുന്നത് .കെ റ്റി സലിം, ചെമ്പൻ ജലാൽ എന്നിവർ ജനറൽ കൺവീനറായിട്ടുള്ള കമ്മറ്റിയാണ് ഈ പരിപാടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത്.ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ടിൽ വൈകുന്നേരം 7 മണിക്ക് ആരംഭിക്കുന്ന പരുപാടി ഏകദേശം 4 മണിക്കൂറോളം നീളും.2 ബി ഡി മുതൽ 25 ബി ഡി വരെയാണ് ടിക്കറ്റ് നിരക്കുകൾ.

ഇതുമായി ബന്ധപ്പെട്ട് നിർധനരായ 5 പ്രവാസികൾക്ക് സൗജന്യ എയർ ടിക്കറ്റ് നല്കുന്നതായിരിക്കും. അർഹരായവരെ ഇന്ത്യൻ എംബസ്സി തിരഞ്ഞെടുക്കും. മലയാളത്തിലെയും ഹിന്ദിയിലെയും പ്രമുഖ താരങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇഷ തൻവാർ,മൈഥിലി,ലാൽ, കലാഭവൻ മണി 30 ഓളം ആർട്ടിസ്റ്റുകൾ പങ്കെടുക്കും .ബഹ്‌റൈൻ എയർ പോർട്ടിൽ എത്തിയ താരങ്ങളെ സംഘാടകരും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു.