- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയും ചന്ദ്രനും കൂട്ടിയിടിച്ചാൽ ആരായിരിക്കും അതിജീവിക്കുക? ഇരുഗോളങ്ങളും കൂട്ടിയിടിച്ച് ലോകം നശിക്കുമെന്ന് പ്രവചിച്ച് ശാസ്ത്രലോകം
ഭൂമിയും ഉപഗ്രഹമായ ചന്ദ്രനും കൂട്ടിയിടിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കൂട്ടിയിടിച്ച് ഇരുഗോളങ്ങളും തകർന്ന് തരിപ്പണമാകുമെന്നും അവർ പറയുന്നു. നിലവിൽ, വർഷംതോറും 3.8 സെന്റീമീറ്റർ വീതം ചന്ദ്രൻ ഭൂമിയിൽനിന്ന് അകലുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത് സമീപഭാവിയിൽ അവസാനിക്കുമെന്നും ചന്ദ്രൻ ഭൂമിയുടെ നേർക്ക് തിരിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇഹാഡോ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ജെയ്‌സൺ ബാൺസാണ് ഭൂമിയും ചന്ദ്രനും കൂട്ടിയിടിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നത്. ചന്ദ്രൻ സമീപത്തേയ്ക്ക് വരുന്നതോടെ, ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണവേഗം കുറയും. ഭൂഗുരുത്വതത്തിൽ ചന്ദ്രൻ ഭൂമിയിലേക്ക് വലിച്ചടുപ്പിക്കപ്പെടും. ഇതോടെ ലോകാവസാനത്തിന് തുടക്കമാകുമെന്നും ബാൺസ് പറയുന്നു. എന്നാൽ, സമീപഭാവിയിലൊന്നും ഇത് സംഭവിക്കില്ലെന്ന് ബാൺസ് പറയുന്നു. 6500 കോടി വർഷത്തേയ്ക്ക് ഇത് നടക്കാനിടയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൂട്ടിയിടിച്ച് ചന്ദ്രൻ ഭൂമിയോട് ചേരുമെന്നാണ് ബാൺസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സമുദ്രങ്ങളിലെ വെള്ളം ഉയർന്ന് പ
ഭൂമിയും ഉപഗ്രഹമായ ചന്ദ്രനും കൂട്ടിയിടിക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. കൂട്ടിയിടിച്ച് ഇരുഗോളങ്ങളും തകർന്ന് തരിപ്പണമാകുമെന്നും അവർ പറയുന്നു. നിലവിൽ, വർഷംതോറും 3.8 സെന്റീമീറ്റർ വീതം ചന്ദ്രൻ ഭൂമിയിൽനിന്ന് അകലുകയാണ് ചെയ്യുന്നത്. എന്നാൽ, ഇത് സമീപഭാവിയിൽ അവസാനിക്കുമെന്നും ചന്ദ്രൻ ഭൂമിയുടെ നേർക്ക് തിരിയുമെന്നും ശാസ്ത്രജ്ഞർ പറയുന്നു.
ഇഹാഡോ സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ ജെയ്‌സൺ ബാൺസാണ് ഭൂമിയും ചന്ദ്രനും കൂട്ടിയിടിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നത്. ചന്ദ്രൻ സമീപത്തേയ്ക്ക് വരുന്നതോടെ, ഭൂമിയുടെ സൂര്യനുചുറ്റുമുള്ള ഭ്രമണവേഗം കുറയും. ഭൂഗുരുത്വതത്തിൽ ചന്ദ്രൻ ഭൂമിയിലേക്ക് വലിച്ചടുപ്പിക്കപ്പെടും. ഇതോടെ ലോകാവസാനത്തിന് തുടക്കമാകുമെന്നും ബാൺസ് പറയുന്നു.
എന്നാൽ, സമീപഭാവിയിലൊന്നും ഇത് സംഭവിക്കില്ലെന്ന് ബാൺസ് പറയുന്നു. 6500 കോടി വർഷത്തേയ്ക്ക് ഇത് നടക്കാനിടയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കൂട്ടിയിടിച്ച് ചന്ദ്രൻ ഭൂമിയോട് ചേരുമെന്നാണ് ബാൺസ് പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സമുദ്രങ്ങളിലെ വെള്ളം ഉയർന്ന് പൊങ്ങി ലോകം മുഴുവൻ പ്രളയത്തിൽ മുങ്ങിനശിക്കും..
ഇതോടൊപ്പം സൗരയൂഥത്തിലും മാറ്റംവരുമെന്ന് ബാൺസ് മുന്നറിയിപ്പ് നൽകുന്നു. സൂര്യൻ വികസിക്കുകയും ചൂട് അതികഠിനമായി മാറുകയും ചെയ്യും. അഞ്ഞൂറോ അറുനൂറോ കോടി വർഷത്തിനിടെ ഇതുസംഭവിക്കുമെന്നും അദ്ദേഹം പറയുന്നു.