- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രൻ മുഴുവൻ പ്രത്യേക തരം ജീവികളുടെ നിയന്ത്രണത്തിൽ; ഇനി കാലു കുത്തിയാൽ മനുഷ്യരെ തിരിച്ച് വിടില്ല; നാസ എല്ലാം രഹസ്യമാക്കി വച്ചിരിക്കുന്നു; ചന്ദ്രനിലേക്ക് വീണ്ടും പോകാൻ അമേരിക്ക പോലും മടിക്കുന്നതിന്റെ രഹസ്യം പുറത്ത്
മനുഷ്യർ വിജയകരമായി ചന്ദ്രനിൽ കാലു കുത്തിയിട്ടുണ്ടെങ്കിലും അതിന് ശേഷം നാം അധികം യാത്രകൾ ചന്ദ്രനിലേക്ക് നടത്തിയിട്ടില്ല. ശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ചിട്ടും മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലു കുത്താൻ ശ്രമിക്കാത്തതെന്താണെന്ന് ഏവരുടെയും മനസിൽ ഉയരുന്ന ഒരു ചോദ്യമാണ്. അതിന് വ്യക്തമായൊരു കാരണമുണ്ടെന്നും അത് നാസ ഇത്രയും കാലം നമ്മിൽ നിന്നും മറച്ച് വയ്ക്കുകയായിരുന്നുവെന്നുമാണ് കോൺസ്പിരസി തിയറിസ്റ്റുകൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് ചന്ദ്രൻ മുഴുവൻ പ്രത്യേക തരം ജീവികളുടെ നിയന്ത്രണത്തിലാണെന്നും ഇനി കാലു കുത്തിയാൽ മനുഷ്യരെ തിരിച്ച് വിടില്ലെന്നുമാണ് കോൺസ്പിരസി തിയറിസ്റ്റുകൾ പറയുന്നത്. ചന്ദ്രനിലേക്ക് വീണ്ടും പോകാൻ അമേരിക്ക പോലും മടിക്കുന്നതിന്റെ രഹസ്യമിതാണെന്നും അവർ സമർത്ഥിക്കുന്നു. ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണ് പ്രത്യേക തരത്തിലുള്ള ജീവികൾ അധിവസിക്കുന്നതെന്നും ഈ സിദ്ധാന്തം സമർത്ഥിക്കുന്നു. ഈ അടുത്ത വർഷങ്ങളിൽ എന്തുകൊണ്ടാണ് മനുഷ്യർ ചന്ദ്രനിലേക്ക് പോകാതിരിക്കുന്നതെന്ന് സ്വയം ചോ
മനുഷ്യർ വിജയകരമായി ചന്ദ്രനിൽ കാലു കുത്തിയിട്ടുണ്ടെങ്കിലും അതിന് ശേഷം നാം അധികം യാത്രകൾ ചന്ദ്രനിലേക്ക് നടത്തിയിട്ടില്ല. ശാസ്ത്രം ഏറെ പുരോഗതി പ്രാപിച്ചിട്ടും മനുഷ്യൻ വീണ്ടും ചന്ദ്രനിൽ കാലു കുത്താൻ ശ്രമിക്കാത്തതെന്താണെന്ന് ഏവരുടെയും മനസിൽ ഉയരുന്ന ഒരു ചോദ്യമാണ്. അതിന് വ്യക്തമായൊരു കാരണമുണ്ടെന്നും അത് നാസ ഇത്രയും കാലം നമ്മിൽ നിന്നും മറച്ച് വയ്ക്കുകയായിരുന്നുവെന്നുമാണ് കോൺസ്പിരസി തിയറിസ്റ്റുകൾ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ഇതനുസരിച്ച് ചന്ദ്രൻ മുഴുവൻ പ്രത്യേക തരം ജീവികളുടെ നിയന്ത്രണത്തിലാണെന്നും ഇനി കാലു കുത്തിയാൽ മനുഷ്യരെ തിരിച്ച് വിടില്ലെന്നുമാണ് കോൺസ്പിരസി തിയറിസ്റ്റുകൾ പറയുന്നത്. ചന്ദ്രനിലേക്ക് വീണ്ടും പോകാൻ അമേരിക്ക പോലും മടിക്കുന്നതിന്റെ രഹസ്യമിതാണെന്നും അവർ സമർത്ഥിക്കുന്നു.
ചന്ദ്രന്റെ ഇരുണ്ട ഭാഗത്താണ് പ്രത്യേക തരത്തിലുള്ള ജീവികൾ അധിവസിക്കുന്നതെന്നും ഈ സിദ്ധാന്തം സമർത്ഥിക്കുന്നു. ഈ അടുത്ത വർഷങ്ങളിൽ എന്തുകൊണ്ടാണ് മനുഷ്യർ ചന്ദ്രനിലേക്ക് പോകാതിരിക്കുന്നതെന്ന് സ്വയം ചോദിച്ചിട്ടുണ്ടോയെന്നാണ് കോൺസ്പിരസി തിയറി വെബ്സൈറ്റായ ഏൻഷ്യന്റ് കോഡ് ചോദ്യമുന്നയിക്കുന്നത്. ഇത്തരത്തിൽ മനുഷ്യൻ ചന്ദ്രനിൽ കാല് കുത്തുന്നതിന് ഭീഷണിയായി നിലകൊള്ളുന്ന ജീവികൾ ചന്ദ്രോപരിതലത്തിലുണ്ടെന്ന കാര്യം നാസ മറച്ച് വയ്ക്കുകയായിരുന്നുവെന്നാണ് നിരവധി ഗവേഷകരും യുഫോളോജിസ്റ്റുകളും അഭിപ്രായപ്പെടുന്നുണ്ടെന്നും കോൺസ്പിരസിക്കാർ വെളിപ്പെടുത്തുന്നു. ചന്ദ്രനിൽ ജീവികളുണ്ടെന്ന് വ്യക്തമാക്കുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് നിരവധി പേർ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും അവർ വാദിക്കുന്നു.
നാസയിലെ ആസ്്ട്രോനട്ടുകൾ ചന്ദ്രനിൽ കാലു കുത്തിയപ്പോൾ ഇവിടുത്തെ ജീവികളെ നേരിൽ കണ്ടിരുന്നുവെന്നും എന്നാൽ അത് ലോകത്തിന്റെ മുമ്പിൽ നിന്നും മറച്ച് വയ്ക്കുകയായിരുന്നുവെന്നും പുതിയ സിദ്ധാന്തത്തിന്റെ പ്രയോക്താക്കൾ വാദിക്കുന്നു. മനുഷ്യരോട് ഇവിടേക്ക് ഇനിയൊരിക്കലും വന്ന് പോകരുതെന്ന് ചാന്ദ്ര ജീവികൾ ആ അവസരത്തിൽ താക്കീത് നൽകിയിരിക്കാമെന്നും കോൺസ്പിരസി സിദ്ധാന്തക്കാർ ആവർത്തിക്കുന്നു. സാങ്കേതികവിദ്യ ഇത്രയധികം വികസിച്ചിട്ടും മനുഷ്യൻ പിന്നീട് ചന്ദ്രനിൽ സ്ഥിരമായ ഒരു ഔട്ട്പോസ്റ്റ് സ്ഥാപിക്കാൻ ധൈര്യപ്പെടാത്തതെന്നും വാദമുണ്ട്. ചന്ദ്രനെ നിരീക്ഷിക്കാനായി ഭൂമിയെ ചുറ്റിക്കൊണ്ട് ഒരു ഫ്ലോറ്റിങ് സ്പേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനേക്കാൾ എത്രയോ ചെലവ് കുറവാണ് ചന്ദ്രന്റെ ഉപരിതലത്തിൽ ഇതിനായി സ്ഥിരമായ ഒരു കേന്ദ്രം സ്ഥാപിക്കുന്നതെന്നും അവർ വാദിക്കുന്നു. എന്നാൽ ഈ ജീവികളെ പേടിച്ചാണ് മനുഷ്യൻ ഇതിന് ശ്രമിക്കാതിരിക്കുന്നത്.
ചന്ദ്രനിലെ പ്രകൃതി വിഭവങ്ങൾക്കായി ഇവിടുത്തെ ജീവികൾ അവിടെ ഖനനം വരെ നടത്തുന്നുണ്ടെന്നും ഈ സിദ്ധാന്തക്കാർ വെളിപ്പെടുത്തുന്നു. ഇടയ്ക്കിടെ ഭൂമി സന്ദർശിക്കുന്ന യുഎഫ്ഒകൾക്ക് ചന്ദ്രനിൽ സ്റ്റേഷനുണ്ടെന്നും ഇവർ പറയുന്നു. ചന്ദ്രനിലെ ചില പാറകളിൽ ബ്രാസ്, യുറാനിയം 236, നെപ്റ്റിയൂണിയം 237 പോലുള്ള പ്രൊസസ്ഡ് മെറ്റലുകൾ കണ്ടെത്തിയത് അത്ഭുതകരമാണെന്നും ഇത് ഒരിക്കലും പ്രകൃതിപരമായി ഉണ്ടാകില്ലെന്നും ഏൻഷ്യന്റ് കോഡ് വെബ്സൈറ്റ് വാദിക്കുന്നു. യുറാനിയം 236 എന്നത് ഒരു ന്യൂക്ലിയർ വെയിസ്റ്റാണെന്നും ഇത് സ്പെൻഡ് ന്യൂക്ലിയറിലും റീപ്രൊസസ് ചെയ്യപ്പെട്ട യുറാനിയത്തിലും മാത്രം കാണുന്നതാണെന്നും ഈ വെബ്സൈറ്റ് വാദിക്കുന്നു. അതു പോലെ തന്നെ നെപ്റ്റിയൂണിയം 237 എന്നത് ഒരു മെറ്റാലിക് എലിമെന്റും ന്യൂക്ലിയർ റിയാക്ടറുകളുടെ ഉപോൽപന്നമാണെന്നും അതിനാൽ ഇതിന് പുറകിൽ ചന്ദ്രനിലുള്ള ആരോ പ്രവർത്തിക്കുന്നുണ്ടെന്നുമാണ് ഏൻഷ്യന്റ് കോഡ് വാദിക്കുന്നത്.