മൂന്നാർ: 17 സെന്റ് സ്ഥലത്തിന്റെ പേരിൽ മൂന്നാർ ഗവൺമെന്റ് സ്‌കൂൾ അധികൃതരും കെ റ്റി ഡി സി യും തമ്മിൽ നിലനിന്നിരുന്ന അവകാശത്തർക്കം പുതിയ തലത്തിലേക്ക്.

സ്ഥലം സ്‌കൂളിന്റേതാണെന്ന് വ്യക്തമായ രേഖകൾ ഉള്ളതിനാൽ ഇക്കാര്യത്തിൽ ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് മാധ്യമങ്ങളോട് വ്യക്തമാക്കി. സ്‌കൂളിന്റെ കൈവശമിരുന്ന പഴയമൂന്നാറിലെ സ്ഥലത്തെ സംമ്പന്ധിച്ചുള്ള അവകാശ തർക്കം പൊലീസ് കേസിലെത്തിയെന്നും ജില്ലാപഞ്ചായത്തംഗവും സ്‌കൂളിലെ പ്രധാന അദ്ധ്യാപികയും അദ്ധ്യാപക രക്ഷകർതൃ സംഘടന പ്രതിനിധികളും മറ്റും കേസിൽ പ്രതികളാക്കപ്പെട്ടിരിക്കുകയാണെന്നും ഇതേത്തുടർന്നുള്ള സ്ഥിതിഗതികൾ നേരിൽ വിലിരുത്തുന്നതിനും ജില്ലാ ഭരണകൂടത്തെ ബോദ്ധ്യപ്പെടുത്തുന്നതിനുമായിട്ടാണ് തങ്ങൾ സ്ഥലം സന്ദർശിക്കാനെത്തിയതെന്നും ഇവർ കൂട്ടിച്ചേർത്തു.