- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി ഉപകരണങ്ങളുടെ അതിവിശാള ഷോറുമുള്ള ഭർത്താവ്; താമസം അതിസമ്പന്നർ മാത്രം കഴിയുന്ന ആഡംബര ഫ്ളാറ്റിൽ; എന്നിട്ടും മോഷണം ശീലമാക്കിയ 47കാരി; മൂന്നാറിലെ ജ്വലറിയിലെ കളവിൽ ചെന്നൈക്കാരിയെ കുടുക്കിയത് പൊലീസ് മികവ്; റായ്പുരത്തെ റഹാന സ്വർണ്ണ കവർച്ചയ്ക്ക് കുടുങ്ങുമ്പോൾ
മൂന്നാർ;ബന്ധുക്കൾക്കൊപ്പം സ്ഥലം കാണാനിറങ്ങി.മൂന്നാറിൽ എത്തിയപ്പോൾ സാധനങ്ങൾ വാങ്ങാനുണ്ടെന്നും പറഞ്ഞ് കൂട്ടത്തിൽ നിന്നും മുങ്ങി.ജ്വലറിയിൽ കയറി ആരണങ്ങൾ തിരിയുന്ന ഭാവത്തിൽ 5 പവനോളം തൂക്കം വരുന്ന ചെയിനുകൾ അടിച്ചുമാറ്റി.ചെന്നൈ സ്വദേശിനിയായ 47 കാരി പിടിയിൽ.
ചെന്നൈ റായ്പുരം മാതകോവിൽ റോഡിൽ ഫ്ലാറ്റ് നമ്പർ 21 /40ൽ താമസിച്ചുവരുന്ന ഹസന്റെ ഭാര്യ റഹാന(47)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാർ സി ഐ മനേഷ് പൗലോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം താമസ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തത്. ഈ മാസം 16-ന് മൂന്നാറിലെ ഐഡിയൽ ജ്വലറയിൽ നിന്നാണ് റഹാന ആഭരണം തട്ടിയെടുത്ത് ,കടന്നത്.തുടർന്ന് സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
ആഭരണം കൈക്കലാക്കിയ ശേഷം 200 മീറ്ററോളം ദൂരം നടന്ന് ഇവർ ടെമ്പോട്രാവലറിൽ കയറിപ്പോകുന്ന ദൃശ്യമാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.തുടർന്ന് നടന്ന അന്വേഷണത്തിൽ ഉച്ചക്ക് 130-തോടെ ഇവർ കയറിയ വാഹനം ചിന്നാർ ചെക്ക്പോസ്റ്റ് കടന്ന് പോയതായി പൊലീസ് കണ്ടെത്തി. തുടർന്ന് തമിഴ്‌നാട് രജിസ്ട്രേഷൻ നമ്പറിലുള്ള ടെമ്പോട്രവലറിന്റെ ഡ്രൈവറെ കണ്ടെത്തിയതോടെയാണ് റഹാനയുടെ താമസ്ഥലത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.തുടർന്ന് ലോക്കൽ സ്റ്റേഷനിലെ പൊലീസിന്റെ സഹായത്തോടെ വീട്ടിലെത്തി പൊലീസ് സംഘം റഹാനയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഭർത്താവ് ഹസ്സൻ ഇലട്രോണിക് ഉൽപ്പന്നങ്ങളുടെ വിൽപ്പനശാല നടത്തിവരികയാണ്.ഇവർക്ക് രണ്ട് ആൺമക്കളാണ്.ഇവരിൽ ഒരാൾ പിതാവിന്റെ പാത പിൻതുടർന്ന് ഇലട്രോണിക് ഷോപ്പ് നടത്തിവരികയാണ്.രണ്ടാമത്തവൻ മൊബൈൽ ഷോപ്പും നടത്തുന്നുണ്ട്. സമ്പന്നർ താമസിക്കുന്ന പ്രദേശത്ത് ആഡംബര ഫ്ലാറ്റിലാണ് കുടുബം കഴിഞ്ഞിരുന്നത്.റഹാന സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന കര്യത്തിൽ പൊലീസ് അന്വേഷണം തുടരുന്നതായിട്ടാണ് സൂചന.
മറുനാടന് മലയാളി ലേഖകന്.