- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന മൂത്തോന്റെ ഷൂട്ടിങ് പൂർത്തിയായി; നിവിൻ പോളി നായകനായ ചിത്രത്തിൽ ഗീതു മാജിക്കിനായി കാത്ത് മലയാള സിനിമാ ലോകം
നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. ലക്ഷദ്വീപിൽ ചിത്രീകരണം പുരോഗമിച്ച മൂത്തോന്റെ ഷൂട്ടിങ് പൂർത്തിയായി. മുംബയ്, കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലക്ഷദ്വീപ് മുല്ലക്കായ എന്നയാൾ തന്റെ സഹോദരനെ കണ്ടെത്താനായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ദിലീഷ് പോത്തൻ, റോഷൻ മാത്യു, പരവ ഗോവിന്ദ് വി പായി തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മൂത്തോനിലൂടെ മലയാളത്തിൽ എത്തുന്നുണ്ട്. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് മേനോൻ സംഗീതം നൽകുന്നു. കളർ യെല്ലോ പ്രൊഡക്ഷൻസ് ആൻഡ് ജാർ പിക്‌ച്ചേർസ് നിർമ്മിക്കുന്ന ചിത്രം ഈറോസ് ഇന്റർനാഷണൽ പ്രദർശനത്തിനെത്തിക്കും.
നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. ലക്ഷദ്വീപിൽ ചിത്രീകരണം പുരോഗമിച്ച മൂത്തോന്റെ ഷൂട്ടിങ് പൂർത്തിയായി. മുംബയ്, കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ലക്ഷദ്വീപ് മുല്ലക്കായ എന്നയാൾ തന്റെ സഹോദരനെ കണ്ടെത്താനായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ദിലീഷ് പോത്തൻ, റോഷൻ മാത്യു, പരവ ഗോവിന്ദ് വി പായി തുടങ്ങി നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രാജീവ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ് മൂത്തോനിലൂടെ മലയാളത്തിൽ എത്തുന്നുണ്ട്. തൈക്കുടം ബ്രിഡ്ജ് ഫെയിം ഗോവിന്ദ് മേനോൻ സംഗീതം നൽകുന്നു. കളർ യെല്ലോ പ്രൊഡക്ഷൻസ് ആൻഡ് ജാർ പിക്‌ച്ചേർസ് നിർമ്മിക്കുന്ന ചിത്രം ഈറോസ് ഇന്റർനാഷണൽ പ്രദർശനത്തിനെത്തിക്കും.
Next Story