- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ടത് അമ്മയും മകന്റെ ഭാര്യയും നാലര വയസുകാരിയായ കൊച്ചുമകളും; മകന്റെ മറ്റൊരു കുഞ്ഞിനും മകൾക്കും മകളുടെ രണ്ട് മക്കൾക്കും ഗുരുതരമായി പരിക്ക്: നടന്നു വരവേ കാർ പാഞ്ഞു കയറിയ ദുരന്തത്തിൽ നടുങ്ങി മൂവാറ്റുപുഴ
മൂവാറ്റുപുഴ: ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് മൂവാറ്റുപുഴ. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അതിവേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ചാണ് മൂന്ന് പേർ മരിച്ചത്. അമ്മയും മകളുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ വാളകം മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരന്റെ ഭാര്യ രാധ (60), മകൻ പ്രവീണിന്റെ ഭാര്യ രജിത (28), പ്രവീണിന്റെ മകൾ നിവേദ്യ (4) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ മറ്റൊരു മകൾ നവമി (3), പ്രവീണിന്റെ സഹോദരി പ്രീജ (32), മക്കളായ അമ്പാടി (5), ശ്രേയ (8) എന്നിവർക്ക് പരിക്കേറ്റു. കൊച്ചിമധുര ദേശീയപാതയിൽ മൂവാറ്റുപുഴയ്ക്കടുത്ത് വാളകം പഞ്ചായത്തോഫീസിനു സമീപം ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്ന കീരമ്പാറ സ്വദേശി സണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ഭാഗത്തു നിന്ന് വന്ന കെ.എൽ. 44 എ 3243 നമ്പർ കാർ, എതിരെ നടന്നുവരികയായിരുന്നവർക്ക് മേൽ പാഞ്ഞുകയറുകയായിരുന്നു. പാനകപൂജ കഴിഞ്ഞ് ബന്ധു

മൂവാറ്റുപുഴ: ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി കൊല്ലപ്പെട്ടതിന്റെ ആഘാതത്തിലാണ് മൂവാറ്റുപുഴ. ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ അതിവേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ചാണ് മൂന്ന് പേർ മരിച്ചത്. അമ്മയും മകളുമടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. മൂവാറ്റുപുഴ വാളകം മേക്കടമ്പ് ആനകുത്തിയിൽ പരമേശ്വരന്റെ ഭാര്യ രാധ (60), മകൻ പ്രവീണിന്റെ ഭാര്യ രജിത (28), പ്രവീണിന്റെ മകൾ നിവേദ്യ (4) എന്നിവരാണ് മരിച്ചത്.
പ്രവീണിന്റെ മറ്റൊരു മകൾ നവമി (3), പ്രവീണിന്റെ സഹോദരി പ്രീജ (32), മക്കളായ അമ്പാടി (5), ശ്രേയ (8) എന്നിവർക്ക് പരിക്കേറ്റു. കൊച്ചിമധുര ദേശീയപാതയിൽ മൂവാറ്റുപുഴയ്ക്കടുത്ത് വാളകം പഞ്ചായത്തോഫീസിനു സമീപം ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ചിരുന്ന കീരമ്പാറ സ്വദേശി സണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം ഭാഗത്തു നിന്ന് വന്ന കെ.എൽ. 44 എ 3243 നമ്പർ കാർ, എതിരെ നടന്നുവരികയായിരുന്നവർക്ക് മേൽ പാഞ്ഞുകയറുകയായിരുന്നു.
പാനകപൂജ കഴിഞ്ഞ് ബന്ധുക്കളായ സംഘം കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതിവേഗതയിൽ ദുരന്തം പാഞ്ഞെടുത്തത്. ഇവർക്ക് പിന്നാലെ എത്തിയവരാണ് അപകടം ആദ്യം കണ്ടത്. ഇവർ ബഹളംവച്ചതിനെത്തുടർന്ന് സമീപവാസികളടക്കം ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതത്തിൽ റോഡിനു താഴെ മൈതാനിയിലേക്ക് പതിച്ചവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
വിവരമറിഞ്ഞ് മൂവാറ്റുപുഴയിൽ നിന്ന് അഗ്‌നി ശമനസേനാ വിഭാഗവും സ്ഥലത്തെത്തി. ചാറ്റൽ മഴയും വെളിച്ചക്കുറവും മൂലം തൊട്ടടുത്തെത്തിയപ്പോഴാണ് കാൽനടക്കാരെ കണ്ടതെന്നും ഇവരെ രക്ഷിക്കാനായി പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെ വാഹനത്തിന്റെ നിയന്ത്രണംവിട്ടതാണ് അപകടത്തിന് ഇടയാക്കിയതെന്നും കസ്റ്റഡിയിലായ ഡ്രൈവർ പൊലീസിൽ നൽകിയ മൊഴി.
പത്തടിയിലേറെ താഴെയുള്ള പഞ്ചായത്തു മൈതാനിയിലേക്കാണ് കാർ വീണത്. മൈതാനിയിൽ നിന്നാണ് അപകടത്തിൽ പെട്ടവരെയും കണ്ടെടുത്തത്. റോഡിൽ ചെരിപ്പ് കിടക്കുന്നതു കണ്ട് നടത്തിയ അന്വേഷണത്തിലാണ് നിവേദ്യയെ മൈതാനിക്കരികിലുള്ള കൽക്കെട്ടിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹങ്ങൾ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പ്രവീൺ, പ്രീജ, പ്രീത എന്നിവരാണ് രാധയുടെ മക്കൾ.

