- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു യുവാവ് ആത്മഹത്യ ചെയ്തിട്ടും കേരളം പഠിക്കുന്നില്ല; കുറിയിട്ട അയൽക്കാരനൊപ്പം നടന്ന ബുർഖ ധരിച്ച പെൺകുട്ടിയെ കയ്യേറ്റം ചെയ്ത് സദാചാര ഗുണ്ടകൾ; ബുർഖയിട്ടു മറ്റൊരുത്തന്റെ കൂടെ നടക്കുന്നത് സമുദായത്തിനു ചീത്തപ്പേരെന്ന് അക്രമികൾ; എത്ര അനുഭവിച്ചാലും പഠിക്കുന്നില്ല എന്ന അടിക്കുറുപ്പോടെ ഗുണ്ടായിസം ഫേസ്ബുക്കിലും ലൈവാക്കി
കൊച്ചി: ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം കേരളത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം അരങ്ങേറി. കുറിതൊട്ട യുവാവിനൊപ്പം നടന്ന ബുർഖയും മഫ്തയും ധരിച്ച പെൺകുട്ടിയെയാണ് ഒരുകൂട്ടം ആൾക്കാർ നിർദയം ആക്രമണത്തിന് ഇരയാക്കിയത്. ഇതും പോരാഞ്ഞിട്ട് ഗുണ്ടായിസം ഫേസ്‌ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തു ലോകത്തെ മുഴുവൻ അറിയിക്കുകയും ചെയ്തു. നിരവധിപേർ കണ്ടുനിൽക്കെയാണ് പെൺകുട്ടി അക്രമത്തിന് ഇരയായത്. പെൺകുട്ടിയുടെ അതേ ജമാഅത്തിന്റെ അംഗമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. കാസർഗോട് ജില്ലയിലേതെന്ന് തോന്നിപ്പിക്കുംവിധം കന്നഡ കലർന്ന സംഭാഷണമാണ് ഇവർ നടത്തുന്നത്. ഞാൻ മലയാളി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലാണ് സദാചാര ഗുണ്ടായിസം ലൈവായി കാണിച്ചത്. സ്ത്രീയുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെയാണ് ഇവർ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയത്. കൊച്ചി മറീൻ ഡ്രൈവിൽ ശിസവേന നടത്തിയ സദാചാര ഗുണ്ടായിസവും കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയ സംഭവവും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. ഇത്തരത
കൊച്ചി: ഏതാനും ദിവസങ്ങളുടെ ഇടവേളയ്ക്കുശേഷം കേരളത്തിൽ വീണ്ടും സദാചാര ഗുണ്ടായിസം അരങ്ങേറി. കുറിതൊട്ട യുവാവിനൊപ്പം നടന്ന ബുർഖയും മഫ്തയും ധരിച്ച പെൺകുട്ടിയെയാണ് ഒരുകൂട്ടം ആൾക്കാർ നിർദയം ആക്രമണത്തിന് ഇരയാക്കിയത്. ഇതും പോരാഞ്ഞിട്ട് ഗുണ്ടായിസം ഫേസ്‌ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തു ലോകത്തെ മുഴുവൻ അറിയിക്കുകയും ചെയ്തു.
നിരവധിപേർ കണ്ടുനിൽക്കെയാണ് പെൺകുട്ടി അക്രമത്തിന് ഇരയായത്. പെൺകുട്ടിയുടെ അതേ ജമാഅത്തിന്റെ അംഗമാണെന്നു പറഞ്ഞുകൊണ്ടായിരുന്നു അതിക്രമം. കാസർഗോട് ജില്ലയിലേതെന്ന് തോന്നിപ്പിക്കുംവിധം കന്നഡ കലർന്ന സംഭാഷണമാണ് ഇവർ നടത്തുന്നത്. ഞാൻ മലയാളി എന്ന ഫേസ് ബുക്ക് ഗ്രൂപ്പിലാണ് സദാചാര ഗുണ്ടായിസം ലൈവായി കാണിച്ചത്. സ്ത്രീയുടെ സമ്മതമില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നത് അതീവ ഗുരുതരമായ കുറ്റകൃത്യമാണെന്നിരിക്കെയാണ് ഇവർ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തിയത്.
കൊച്ചി മറീൻ ഡ്രൈവിൽ ശിസവേന നടത്തിയ സദാചാര ഗുണ്ടായിസവും കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് ജീവനൊടുക്കിയ സംഭവവും കേരളം ഏറെ ചർച്ച ചെയ്തിരുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടി എടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ എന്തു നടപടികൾ സ്വീകരിച്ചാലും സദാചാര ഗുണ്ടകൾ അഴിഞ്ഞാടുമെന്നതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവം.
'മുസ്ലിം സമുദായത്തിലെ പെൺകുട്ടികളുടെ പോക്ക് എങ്ങോട്ട്? എത്ര ബോധവത്കരണം നടത്തിയാലും എത്ര അനുഭവിച്ചാലും മുസ്ലീങ്ങൾ പഠിക്കില്ല. ഇതൊക്കെ മാതാപിതാക്കളുടെ പിടിപ്പുകേടാണ്' എന്ന അടിക്കുറിപ്പോടെയാണ് ഫേസ്‌ബുക്കിൽ സംഭവം ലൈവാക്കിയത്.
നീ ബുർഖ ഇട്ട് വേറൊരുത്തന്റെ കൂടെ നടക്കണ്ട. അത് മുസ്ലിം സമുദായത്തിനു ചീത്തപ്പേരാണ്. നിനക്ക് അഴിഞ്ഞാടി നടക്കണമെങ്കിൽ ബുർഖ അഴിച്ചിട്ടു വേണം. ഒരുത്തന്റെ കൂടെ നടക്കാൻ വീട്ടുകാരുടെ പിന്തുണയുണ്ടോയെന്നും സദാചാര ഗുണ്ടകൾ ചോദിക്കുന്നു. ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെയും സദാചാര ഗുണ്ടകൾ വെറുതേ വിടുന്നില്ല. അയൽക്കാരിയാണ്, നാട്ടുകാരിയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും അതൊന്നും കേൾക്കാൻ തയ്യാറാകാത്ത ഗുണ്ടകൾ നിന്റെ കൂടെ പറഞ്ഞയച്ചതാണോ അവളെയെന്ന ചോദ്യം ആവർത്തിക്കുന്നു.
എന്റെ കൂട്ടുകാരന്റെ കൂടെ ഒരിടത്തുപോകാൻ അവകാശമില്ലേയെന്ന് പെൺകുട്ടി അക്രമികളോടു ചോദിക്കുന്നുണ്ട്. ഇതിനെ അസഭ്യവർഷംകൊണ്ടാണ് ഗുണ്ടകൾ നേരിടുന്നത്. നിനക്ക് പെൺസുഹൃത്തുക്കളില്ലേയെന്നും ഒരു പെണ്ണിന്റെ കൂടെ വരാത്തതെന്തേയെന്നും പറഞ്ഞ് പെൺകുട്ടിക്കുനേർക്കു തട്ടിക്കയറുന്നു. മുസ്ലിം സഹോദരിയുടെ രക്ഷയ്ക്കുവേണ്ടിയാണ് തങ്ങൾ ഇതു ചെയ്യുന്നതെന്നും സദാചാര ഗുണ്ടകൾ പറയുന്നു. ഇതിനിടെ മുതിർന്ന ഒരു സ്ത്രീ എന്താണു സംഭവമെന്നന്വേഷിച്ചപ്പോൾ അഴിഞ്ഞാട്ടമായിരുന്നു എന്ന മറുപടിയും ഇവർ നൽകുന്നു. എന്തെങ്കിലും പ്രശ്നമുണ്ടായാൽ പൊലീസ് ഞങ്ങളോടാണ് ചോദിക്കുകയെന്നും അതുകൊണ്ടാണ് വിഷയത്തിൽ ഇടപെടുന്നതെന്നും സദാചാര ഗുണ്ടകൾ വാദിക്കുന്നുമുണ്ട്.
സദാചാര ഗുണ്ടായിസത്തിന് ഇരയായി ഒരു യുവാവ് ആത്മഹത്യ ചെയ്തിട്ടും കേരളം പഠിക്കുന്നില്ലെന്ന സന്ദേശംകൂടിയാണ് ഇത്തരം സംഭവങ്ങളിൽനിന്നു ലഭിക്കുന്നത്. വാലന്റൈൻസ് ദിനത്തിൽ കൊല്ലം അഴീക്കൽ ബീച്ചിൽ സദാചാര ഗുണ്ടായിസത്തിന് ഇരയായ അട്ടപ്പാടി സ്വദേശി അനീഷ് ആണ് പിന്നീട് ആത്മഹ്ത്യ ചെയ്തത്. ബീച്ചിൽ കൂട്ടുകാരിക്കൊപ്പം നേരിടേണ്ടിവന്ന ആക്രമണത്തിലും മാനഹാനിയിലും മനംനൊന്തായിരുന്നു യുവാവിന്റെ ആത്മഹത്യ.