- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അങ്കമാലി ഡയറീസ്' ടീമിനെതിരേ പൊലീസിന്റെ അധിക്ഷേപം; മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനായി പോയപ്പോൾ നടീനടന്മാരെ വഴിയിയിൽ തടഞ്ഞു നിർത്തി; യു-ക്ലാമ്പ് രാജനെ അവതരിപ്പിച്ച നടനോട് പേര് പൾസർ എന്നാക്കണോ എന്ന് ചോദ്യം
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസിലെ താരങ്ങൾക്ക് നേരെ പൊലീസിന്റെ അതിക്രമം. മൂവാറ്റുപുഴയിൽ വച്ചാണ് താരങ്ങൾക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്. പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സംഭവം. സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി തന്നെയാണ് പരാതി ഉന്നയിച്ചത്. മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചാരണത്തിനായി പോയവർക്കാണ് തീയേറ്ററിന് മുന്നിൽത്തന്നെ ദുരനുഭവമുണ്ടായതെന്ന് ലിജോ പെല്ലിശ്ശേരി പറയുന്നു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് ലിജോയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ലിജോ പറയുന്നത് ഇങ്ങനെ: മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനുമായി പോയിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു പൊലീസ് വാഹനം മുന്നിൽ തടസം സൃഷ്ടിച്ച് നിർത്തുകയായിരുന്നു. നടീനടന്മാരടക്കമുള്ളവരെ വാഹനത്തിൽനിന്ന് നിർബന്ധപൂർവ്വം പുറത്തിറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്‌പി ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഞാനിപ്പോൾ നാട്ടിലില്ല. സംരക്ഷണം തരേണ്ടവർ ഇങ്ങനെ പെരുമാറിയാൽ എങ്ങനെയാണ് ഈ നാട്ടിൽ ക
തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസിലെ താരങ്ങൾക്ക് നേരെ പൊലീസിന്റെ അതിക്രമം. മൂവാറ്റുപുഴയിൽ വച്ചാണ് താരങ്ങൾക്കെതിരെ പൊലീസ് അതിക്രമം ഉണ്ടായത്. പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമായി എത്തിയപ്പോഴാണ് സംഭവം. സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരി തന്നെയാണ് പരാതി ഉന്നയിച്ചത്.
മൂവാറ്റുപുഴ ഭാഗത്ത് സിനിമയുടെ പ്രചാരണത്തിനായി പോയവർക്കാണ് തീയേറ്ററിന് മുന്നിൽത്തന്നെ ദുരനുഭവമുണ്ടായതെന്ന് ലിജോ പെല്ലിശ്ശേരി പറയുന്നു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയാണ് ലിജോയുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് ലിജോ പറയുന്നത് ഇങ്ങനെ:
മൂവാറ്റുപുഴ ഭാഗത്ത് പ്രൊമോഷനുമായി പോയിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു പൊലീസ് വാഹനം മുന്നിൽ തടസം സൃഷ്ടിച്ച് നിർത്തുകയായിരുന്നു. നടീനടന്മാരടക്കമുള്ളവരെ വാഹനത്തിൽനിന്ന് നിർബന്ധപൂർവ്വം പുറത്തിറക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. മൂവാറ്റുപുഴ ഡിവൈഎസ്‌പി ആണെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്. ഞാനിപ്പോൾ നാട്ടിലില്ല. സംരക്ഷണം തരേണ്ടവർ ഇങ്ങനെ പെരുമാറിയാൽ എങ്ങനെയാണ് ഈ നാട്ടിൽ ക്രമസമാധാനപാലനം നടക്കുകയെന്ന് എനിക്കറിയില്ല. വളരെ മോശമാണിത്.
സിനിമ ഓടിക്കൊണ്ടിരിക്കുന്ന തീയേറ്ററിന് മുന്നിൽ അവർക്ക് തിരിഞ്ഞുനോക്കിയാൽ കാണാവുന്ന പോസ്റ്ററിലുള്ളവരെയാണ് തടഞ്ഞുനിർത്തിയതെന്നും മോശമായ ഭാഷയിൽ സംസാരിച്ചതെന്നും പറയുന്നു ലിജോ. ''വാഹനത്തിനകത്ത് എന്ത് ചെയ്യുകയാണെന്ന് വളരെ മോശമായ ഭാഷയിലാണ് ചോദിച്ചത്.'' സിനിമയിലെ മുഖ്യകഥാപാത്രങ്ങളിലൊന്നായ യു-ക്യാമ്പ് രാജനെ അവതരിപ്പിച്ച നടൻ ടിറ്റോ വിൽസണോട് പേര് 'പൾസർ ടിറ്റോ' എന്നാക്കണോ എന്നൊക്കെ പൊലീസ് ചോദിച്ചെന്നും ലിജോ പെല്ലിശ്ശേരി പറയുന്നു.
'ഡബിൾ ബാരലി'ന് ശേഷം ലിജോ പെല്ലിശ്ശേരി സംവിധാനം ചെയ്ത 'അങ്കമാലി ഡയറീസി'ൽ 86 പുതുമുഖങ്ങളാണ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തീയറ്ററിൽ മികച്ച മുന്നേറ്റമാണ് ഈ ചിത്രം ഉണ്ടാക്കിയിരിക്കുന്നത്.