- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
'ചുംബനം' കേരളത്തിന്റെ സദാചാര പാഠങ്ങൾ
സദാചാര ബോധവും അതിനെ തുടർന്നുള്ള ചുംബന പ്രതിഷേധവും എന്തിനും ഏതിനും പ്രതികരിക്കുന്നവരും കേരളത്തിന്റെ അകത്തളങ്ങളിൽ ഇന്നു ചൂടേറിയ ഒന്നായിരിക്കുകയാണ് പ്രതിഷേധിക്കുന്നവരുമാണ് നാം കേരളീയർ പ്രതികരണ ശേഷി കൂടുതലുള്ള ഒരു സമൂഹത്തിൽ നിന്നും എന്തിനും ഏതിനും എടുത്തു ചാടിയുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നതു സാംസ്‌കാരിക സമ്പന്നമായ ഒരു പ്രദേശ
സദാചാര ബോധവും അതിനെ തുടർന്നുള്ള ചുംബന പ്രതിഷേധവും എന്തിനും ഏതിനും പ്രതികരിക്കുന്നവരും കേരളത്തിന്റെ അകത്തളങ്ങളിൽ ഇന്നു ചൂടേറിയ ഒന്നായിരിക്കുകയാണ് പ്രതിഷേധിക്കുന്നവരുമാണ് നാം കേരളീയർ പ്രതികരണ ശേഷി കൂടുതലുള്ള ഒരു സമൂഹത്തിൽ നിന്നും എന്തിനും ഏതിനും എടുത്തു ചാടിയുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നതു സാംസ്‌കാരിക സമ്പന്നമായ ഒരു പ്രദേശത്തെ ഇകയ്ത്താനെ സാദിക്കൂകയുള്ളൂ എന്ന് ആദ്യമേ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്.
കഴിഞ്ഞ കുറച്ചു കാലമായി കേരളത്തിൽ വളരെ പരിചിതമായ ഒരു പേരാണ് സദാചാരവും സദാചാരപൊലീസും. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിൽ നടന്ന ഒരു കൊലപാതകത്തോട് കൂടിയാണ് സദാചാര പൊലീസ് കേരളത്തിൽ സജീവ ചർച്ചയായിട്ടുള്ളത്. കേരളത്തിലെ ബുദ്ധിജീവികളും മാദ്ധ്യമങ്ങളും അതിനെ ഒരുവലിയ ആഘോഷമാക്കി മാറ്റുകയും ഇപ്പോൾ എന്തിനെയും സദാചാരത്തിന്റെ നിറംനൽകി സമൂഹത്തിന്റെ പ്രതികരണശേഷി ക്ഷയിപ്പിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുന്നു എന്നുള്ളത് സങ്കടകരമായ ഒന്നാണ്. കേരളത്തെ മറ്റു സംസ്ഥാനങ്ങളുമായി വേർതിരിക്കുന്ന ഒരു പ്രധാന ഘടകംതന്നെ നമ്മുടെ സദാചാരബോധവും പരസ്പരഐക്യവും വിദ്യാഭ്യാസവുമാണ് എന്നതിൽ യാതൊരു തർക്കവും വേണ്ട.
മറ്റു സംസ്ഥാനങ്ങളിൽ കൂടി കടന്നു പോകുമ്പോൾ മാത്രമേ കേരളത്തിന്റെ സംസ്‌കാരവും പൈതൃകവും വിദ്യാഭ്യാസവും നമ്മുടെ കേരളത്തിൽ ഇത്രയേറെ സ്വാദീനം സ്വാധീനം ചെലുത്തിയിട്ടുടെന്നു കാണാൻ സാധിക്കുകയുള്ളൂ. പക്ഷെ ആ അവസ്ഥയിൽ നിന്നും മാറി പ്രതികരണ ശേഷി നഷ്ട്ടപെട്ടു പ്രതികരിക്കുന്നവരെ സദാചാരത്തിന്റെ പൊലീസെന്ന പേരിട്ടുവിളിച്ചു മൂല്യ ബോധവും ധാർമ്മിക ബോധവും നഷ്ടപെട്ട ഒരു സമൂഹമായി നമ്മുടെ കൊച്ചു കേരളം അടുത്ത കാലത്തായി മാറി തുടങ്ങുന്നു എന്നത് വേദനാജനകമാണ്.
യുവ തലമുറയെ കേരളത്തിന്റെ സംസ്‌കാരവും സ്വതബോധവും ലജ്ജയും പഠിപ്പിക്കേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ കിടപ്പ് കേരളത്തിന്റെ സാംസ്‌കാരികതയിലും വിദ്യാഭ്യാസത്തിലു യുറോപ്പിലെ അധാർമികമായസംസ്‌കാരം വളരെ ഉയർന്ന തോതിൽ കടന്നു കൂടിയിട്ടുണ്ട് എന്നത് ഒരു നഗ്‌ന സത്യം തന്നെയാണ്.
നാം പഠിച്ചിരുന്ന സംസ്‌കാരങ്ങൾക്കു അതീതമായി ഇന്നത്തെ ന്യൂ ജെനറേഷൻ എന്നറിയപ്പെടുന്ന ഈ തലമുറ യുറോപ്പിലെ മെട്രോ പൊലിറ്റിയൻ സംസ്‌കാരമാണ് അവലംബിക്കുന്നത്. ഇതിനൊരു മാറ്റം വരുന്നില്ലെങ്ങിൽ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ശൂന്യമാകും.
സമരങ്ങൾകൊണ്ട് പൊറുതി മുട്ടിയ ഒരു ജനതക്ക് മുമ്പിലാണ് പുതിയ ആഭാസ സമരരീതികളുമായി ചിലർ രംഗത്ത് വന്നിട്ടുള്ളത്. ലക്ഷോപ ലക്ഷം വരുന്ന കേരളീയരുടെ ആത്മാഭിമാനത്തെയും സദാചാര മൂല്യങ്ങളെയും ചവിട്ടി മെതിക്കുന്ന ഇത്തരം ആഭാസ സമരങ്ങൾക്ക് നാം മൗനാനുവാദം നൽകുക വഴി യുവ തലമുറ ഇതിനെക്കാൾ മ്ലേച്ചമായ സമരങ്ങളുമായി മുന്നോട്ടു വരും എന്നത് തീർച്ച.
പാശ്ചാത്യ സംസ്‌കാരങ്ങളിൽ നടക്കുന്ന വൃത്തികേടുകളെ അപ്പാടെ നമ്മുടെ സമൂഹത്തിലേക്കു അടിച്ചേൽപ്പിക്കുന്ന പ്രവണതയെ ഇവിടുത്തെ പൊതുസമൂഹം തിരുത്താൻ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. കോഴിക്കോട് നടന്ന ഒരു ആക്രമണത്തെ ഇത് പോലുള്ള ചുംബന സമരങ്ങൾ കൊണ്ട് നേരിടാൻ സാധിക്കും എന്നുള്ളത് മൗട്യമാണ്. സദാചാര പൊലീസിനെ എതിർക്കപ്പെടേണ്ടത് തന്നെയാണ് പക്ഷെ അതിലെ യഥാർത്ഥ്യങ്ങളെ നാം തമസ്‌ക്കരിച്ചു താനും. സദാചാര പൊലീസിനെതിരെയുള്ള സമരം ഒരു ജനകീയ സമരമാക്കി മാറ്റി അതിനു കേരളത്തിലെ മുയുവൻ ജനങ്ങളുടെയും പിന്തുണ ആർജ്ജിചെടുത്തു വൻ ജനപങ്കളിത്തത്വതോടെ നടത്തെണ്ടതിനു പകരം (പരസ്യ ചുംബനം പോലുള്ള ആബാസങ്ങൾ നടത്തുക വഴി സദാചാര പൊലീസിനെതിരെ ഉള്ളതിനേക്കാൾ വലിയ ജനരോഷമാണ് ഇത്തരം പ്രതിഷേതങ്ങൾക്ക് നേരെ ഉണ്ടായിട്ടുള്ളത് എന്ന് ഇത്തരക്കാർ മനസ്സിലാകുന്നത് നല്ലതായിരിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസത്തെ ചുംബന സമരത്തിൽ പങ്കെടുത്തവരുടെയും അതിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തവരുടെയും ജന പങ്കാളിത്തം ഇതൊന്നു വിലയിരുത്തിയാൽ മതി കേരളത്തിലെ പൊതു സമൂഹം എത്രത്തോളം ഇത്തരം സമരങ്ങളെ സ്വീകരിച്ചിട്ടുണ്ടെന്ന്.
സദാചാര പൊലീസിനെതിരെ'' സദാചാര ബോധവും മൂല്യവും'' ഉയർത്തിപ്പിടിക്കുന്ന ഏതൊരു സമരത്തിനും കേരളത്തിലെ ജനങ്ങളുടെ പിന്തുണ ആർജ്ജിക്കാൻ സാധിക്കും. അല്ലാതെ ഇത്തരം മലീമസമായ സമരങ്ങൾ കേരളത്തിന്റെ പൊതുബോധ മണ്ഡലത്തിനുമേൽ കത്തിവയ്ക്കുന്നതയിരികും തീർച്ച.