- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തർ വീണ്ടും എച്ച് വൺ എൻവൺ ഭീതിയിൽ; കിന്റർഗാർഡനുകൾ ഉൾപ്പെടെയുള്ള നാല് സ്കൂളുകളിലെ കുട്ടികളിൽ വൈറസ് കണ്ടെത്തി; രോഗബാധ കണ്ടെത്തിയത് അഞ്ച് വിദ്യാർത്ഥികളിൽ
ഖത്തർ വീണ്ടും എച്ച് വൺ എൻ വൺ ഭീതിയിലെന്ന് റിപ്പോർട്ട്. രാജ്യത്ത് കൂടുതൽ എച്ച് വൺ എൻ വൺ കേസുകൾ കണ്ടെത്തിയതായി പ്രമുഖ ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് വന്നതോടെയാണ് ആശങ്ക ഉയർന്നത്. നാല് വിവിധ സ്‌കൂളുകളിലും കിന്റർഗാർഡനുകളിലും നഴ്‌സറികളിലുമായി അഞ്ച് വിദ്യാർത്ഥികൾക്കാണ് എച്ച് വൺ എൻ വൺ വൈറസ് ബാധയുണ്ടായതായാണ് റിപ്പോർട്ട്. രാജ്യത്തെ പ്രധാനപ്
ഖത്തർ വീണ്ടും എച്ച് വൺ എൻ വൺ ഭീതിയിലെന്ന് റിപ്പോർട്ട്. രാജ്യത്ത് കൂടുതൽ എച്ച് വൺ എൻ വൺ കേസുകൾ കണ്ടെത്തിയതായി പ്രമുഖ ഓൺലൈൻ പോർട്ടൽ റിപ്പോർട്ട് വന്നതോടെയാണ് ആശങ്ക ഉയർന്നത്. നാല് വിവിധ സ്‌കൂളുകളിലും കിന്റർഗാർഡനുകളിലും നഴ്‌സറികളിലുമായി അഞ്ച് വിദ്യാർത്ഥികൾക്കാണ് എച്ച് വൺ എൻ വൺ വൈറസ് ബാധയുണ്ടായതായാണ് റിപ്പോർട്ട്.
രാജ്യത്തെ പ്രധാനപ്പെട്ട നാല് വിദ്യാലയങ്ങളിലായി അഞ്ച് വിദ്യാർത്ഥികൾക്കാണ് എച്ച് വൺ എൻ വൺ ബാധയുണ്ടായിരിക്കുന്നത്. സുപ്രീം ആരോഗ്യ കൗൺസിലിന്റെ ഉപദേശത്തെതുടർന്ന് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. അതേസമയം ആവശ്യമായ മുൻകരുതൽ നടപടികളെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളും നടപ്പാക്കുന്നു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സുപ്രീം ഹെൽത്ത് കൗൺസിലിൽ നിന്ന് ഔദ്യോഗിക പ്രതികരണങ്ങളുണ്ടായിട്ടില്ല.
നേരത്തെ ഖത്തറിലെ മൂന്ന് പ്രൈമറി ക്‌ളാസ് വിദ്യാർത്ഥിനികൾക്ക് ഇൻഫ്‌ളുവൻസ എ വിഭാഗത്തിൽപെട്ട എച്ച് വൺ എൻ വൺ പനി ബാധിച്ചതായി സുപ്രീം ആരോഗ്യ കൗൺസിൽ സ്ഥിരീകരിച്ചിരുന്നു. ഒരു സ്‌കൂളിലെ വിവിധ ക്‌ളാസുകളിലായി പഠിക്കുന്ന ഒരേ കുടുംബത്തിലെ കുട്ടികൾക്കാണ് എച്ച്1എൻ1 ബാധിച്ചത്. ഇതത്തേുടർന്ന് ആവശ്യമായ മുന്നൊരുക്കങ്ങ ളെടുക്കുകയും എല്ലാവരും വാക്‌സിനെടുക്കണമെന്ന് കൗൺസിൽ നിർദ്ദേശിക്കുകയും ചെയ്തു.