പ്രവാസികൾ ഏറെയുള്ള ജർമ്മൻ നഗരമായ കൊളോൺ ഏറ്റവും അപകടരമായ സ്ഥലമെന്ന് പൊലീസ് റിപ്പോർട്ട്. നഗരത്തിൽ കുറ്റകൃത്യങ്ങൾ ഏറി വരുന്നുവെന്നാണ് പൊലീസ് സ്റ്റാറ്റിസ്റ്റിക്‌സിൽ പറയുന്നത്. പൊലീസ് നടത്തിയ സർവ്വേയിൽ ഇതിന് പിന്നിലെ കാരണമായി വിദേശികൾ പറയുന്നത് കുടിയേറ്റക്കാരുടെ എണ്ണം പെരുകുന്നതും മറ്റൊന്ന് അഭയാർത്ഥികൾ ഏറി വരുന്നതുമാണെന്നാണ്.

കാർണിവൽ പോലെയുള്ള ആഘോഷങ്ങൾ നടക്കുമ്പോൾ നഗരത്തിലൂടെയുള്ള നടത്തവും മറ്റും അപകടരമാണെന്നാണ് ജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയിൽ പലരും വ്യക്തമാക്കിയത്. അക്രമവും, മയക്കുമരുന്ന് വ്യാാപരവുമൊക്കെ നഗരത്തെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും പലരും വ്യക്തമാക്കി.

പൊലീസിന്റെ കണക്കുകളിൽ കഴിഞ്ഞ കുറച്ച് കാലങ്ങളായി മയക്ക് മരുന്നുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആക്രമണങ്ങൾ വളരെയധികം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ആക്രമണ നിരക്കാവട്ടെ 3.6 ശതമാനമായി ഉയർന്നു.